ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ച് കെ.എസ്.എഫ്.ഇ
05-03-2024 ന് കെ.എസ്.എഫ്.ഇ എളമക്കര ശാഖയിൽ നടന്ന ഇടപാടുകാരുടെ സംഗമം കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്. കെ ഉദ്ഘാടനം ചെയ്തു. എറണാകുളം അർബൻ ഏ.ജി.എം ശ്രീ.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 67 ഇടപാടുകാർ സംഗമത്തിൽ പങ്കെടുത്തു. സാധാരണ ഇടപാടുകാർ, പ്രൊഫഷണൽ രംഗത്തുള്ള ഇടപാടുകാർ, ഡോക്ടർമാർ, അഭിഭാഷകർ, വ്യാപാരി വ്യവസായികൾ, സംരംഭകർ, ഐടി രംഗത്തെ ഇടപാടുകാർ, ഓട്ടോറിക്ഷ -കാർ ഡ്രൈവർമാരായ ഇടപാടുകാർ, കുടുംബശ്രീ ഇടപാടുകാർ, മുതിർന്ന പൗരന്മാർ, വിരമിച്ച സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. 16 പേർ പ്രതികരണങ്ങൾ നടത്തി. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഗമത്തിൽ അവതരിപ്പിച്ചു. ശാഖാ മാനേജർ എം.ബൈജു സ്വാഗതവും അസിസ്റ്റൻറ് മാനേജർ ആശാമോൾ.കെ.എ നന്ദിയും രേഖപ്പെടുത്തി.
മറ്റ് വാർത്തകൾ
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം