സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങൾ

ചിട്ടിയിലും മറ്റ് പദ്ധതികളിലും

സുഗമ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള പണം ജാമ്യമായി  സ്വീകരിക്കുന്നതിനെയാണ് സുഗമ സെക്യൂരിറ്റി നിക്ഷേപം എന്ന് പറയുന്നത്. ഈ ജാമ്യം കൊണ്ട് വായ്പയും തിരിച്ചടവും സുരക്ഷിതമായിത്തീരുന്നു. അതേസമയം സുഗമയിൽ ലഭിയ്ക്കുന്ന പലിശ തുടർന്നും ആസ്വദിയ്ക്കാൻ ഉടമസ്ഥർക്ക് കഴിയുന്നു.

വായ്പക്കാരുടെ / വരിക്കാരുടെ പേരിൽ സുഗമ സെക്യൂരിറ്റി അക്കൗണ്ട്, കറൻസിയായോ  മറ്റ് അക്കൗണ്ടുകളിൽ നിന്ന് മാറ്റിയോ, തുറക്കാവുന്നതാണ്. അതിന് ശേഷം യാതൊരു തരത്തിലുള്ള അടവും ഇതിൽ അനുവദിയ്ക്കുന്നതല്ല. ഏറ്റവും ചുരുങ്ങിയത് ഭാവി ബാധ്യതയ്ക്കാവശ്യമായ തുകയായിരിക്കണം നിക്ഷേപ സംഖ്യ. പക്ഷെ, സംയോജിത ജാമ്യവ്യവസ്ഥയിലെ ഒരു ജാമ്യം മാത്രമാണ് സുഗമ സെക്യൂരിറ്റി അക്കൗണ്ട് എങ്കിൽ ഭാവി ബാധ്യതയ്ക്ക് ആവശ്യമായ തുകയേക്കാൾ കുറഞ്ഞ തുകയ്ക്കും സുഗമ സെക്യൂരിറ്റി അക്കൗണ്ടിങ്ങ് ആരംഭിക്കാവുന്നതാണ്.

സുഗമ നിക്ഷേപത്തിന്റെ അതേ നിരക്കാണ് ഇതിനും (5.5%). നിക്ഷേപകന്  പലിശത്തുക  ഈ അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കാവുന്നതാണ്. വേണമെങ്കിൽ പലിശത്തുക പിൻവലിക്കുകയും ആകാം. അതേസമയം ജാമ്യബാധ്യത അവസാനിപ്പിച്ചാലോ മറ്റ് ജാമ്യങ്ങൾ നൽകി ഈ ജാമ്യം ഒഴിവാക്കിയാലോ  സാധാരണ സുഗമ അക്കൗണ്ടു പോലെ ഇതിൽ നിന്നും പണം പിൻവലിക്കാം

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം