ചിട്ടിയിൽ ചേരുവാൻ

    എന്താണ് ചിട്ടി ?

    ചിറ്റ് / കുറി എന്ന വാക്കിന് കടലാസു കഷ്ണം എന്നാണർത്ഥം. അതിൽ നിന്നാണ് ചിട്ടി / കുറി എന്ന വാക്ക് ഉണ്ടായത്. 

    ചിട്ടി / കുറിയുടെ ആദ്യ കാലങ്ങളിൽ, അതിൽ അംഗങ്ങളായ അംഗങ്ങളിൽ നിന്നും അർഹതയുള്ളവരെ കണ്ടെത്താൻ അവരുടെ പേരെഴുതിയ കടലാസു ചുരുളുകളിൽ നിന്നും ഒരെണ്ണെം മുൻപന്റെ / തലയാളുടെ മേൽ നോട്ടത്തിൽ നറുക്കെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

    കൂടുതൽ അറിയുവാൻ

    1982 ലെ ചിട്ട്ഫണ്ട് ആക്റ്റ് അനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ചിട്ടിയെ നിർവ്വചിയ്ക്കുന്നത് ഇപ്രകാരം ആണ്. “ ചിട്ട്, ചിറ്റ്ഫണ്ട്, ചിട്ടി, കുറി എന്ന പേരുകളിൽ അറിയപ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണകളായി ഒരു പ്രത്യേക കാലയളവിനുള്ളിൽ അടയ്ക്കേണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ നറുക്കു വഴിയോ ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള ഊഴം ഒരുക്കിയിട്ടുണ്ട്.”.

    ചിട്ടി ഫോമുകൾ

    image
    ചിട്ടി ഉടമ്പടി
    ഫോം ഡൗൺലോഡ് ചെയ്യുക
    image
    image
    മൾട്ടിഡിവിഷൻ ചിട്ടി ഉടമ്പടി
    ഫോം ഡൗൺലോഡ് ചെയ്യുക
    image
    image
    പ്രോക്സി ഫോം
    ഫോം ഡൗൺലോഡ് ചെയ്യുക
    image
    image
    പ്രോക്സിക്കുള്ള അംഗീകാര കത്ത്
    ഫോം ഡൗൺലോഡ് ചെയ്യുക
    image
    image

    കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0

    പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0

    കാലയളവ് : 2023 ഒക്ടോബര്‍ 10 മുതൽ 2024 ഫെബ്രുവരി 29 വരെ.

    സമ്മാനങ്ങൾ

    ബമ്പർ സമ്മാനം :

    15 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ അല്ലെങ്കിൽ 15 ലക്ഷം രൂപ.

    മേഖലാതല സമ്മാനങ്ങൾ :

    16 മേഖലകളിലും ഡിജിറ്റൽ ബിസിനസ്സ് സെന്ററിലുമായി 34 പേർക്ക് 2.50 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ അല്ലെങ്കിൽ 2.50 ലക്ഷം രൂപ.

    ശാഖാതല സമ്മാനങ്ങൾ :

    ഓരോ 30 ചിട്ടി എൻറോൾമെൻറ് പൂർത്തിയാകുമ്പോഴും അതിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 3000 രൂപയുടെ ഗിഫ്റ്റ് ചെക്ക്.

    സ്കീം കാലാവധിയിൽ 3 ലക്ഷം വരിക്കാർ ചിട്ടിയിൽ ചേരുന്നത് കണക്കാക്കിയാൽ 3000 രൂപയുടെ 10000 ഗിഫ്റ്റ് ചെക്കുകൾ.

    ചിട്ടി ലേലത്തിൽ എങ്ങനെ പങ്കെടുക്കാം

    ചിട്ടി ലേലത്തിൽ

    •  നേരിട്ട് ഹാജരാകാം.
    • തനിയ്ക്ക് വേണ്ടി ലേലം ചെയ്യാൻ പ്രോക്സിയായി മറ്റൊരു വ്യക്തിയെ ഏർപ്പെടുത്താം.
    • ശാഖാ മാനേജരെ പ്രോക്സിയായി ഏർപ്പെടുത്താം.
    കൂടുതൽ അറിയുവാൻ

    നെറ്റ് ചിട്ടിത്തുക ലഭിയ്ക്കാനുള്ള ജാമ്യ വ്യവസ്ഥകൾ

    സാലറിസർട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ചിട്ടിക്ക് വേണ്ടിയുള്ള ജാമ്യ വ്യവസ്ഥകൾ. നെറ്റ് ചിട്ടിത്തുക കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതിമാസത്തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ആ വ്യക്തിയുടെ ഭാവി ബാധ്യത. ഭാവി ബാധ്യതയുടെ ഉറപ്പിന് അനുയോജ്യമായ ജാമ്യങ്ങളാണ് നൽകേണ്ടത്.

    കൂടുതൽ അറിയുവാൻ

    ദീർഘകാല ചിട്ടികൾ

    ദീർഘകാല ചിട്ടികൾ സാധാരണയായി നിക്ഷേപ ചിട്ടികളായാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഈ ചിട്ടികളുടെ കാലാവധി 60 മാസം മുതൽ 120 മാസം വരെയാണ്. ദീർഘകാല ചിട്ടികൾ ഉപഭോക്താവിന് ഉയർന്ന ലാഭവിഹിതം നൽകുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത് ജീവിതാവശ്യ.ങ്ങൾ നിറവേറ്റാൻ ദീർഘകാല ചിട്ടികൾ സാധാരണ ഉപഭോക്താക്കളെ സഹായിക്കുന്നു. ചെറിയ തവണകളായി നൽകി ഭാവി ആവശ്യങ്ങൾക്കായി വലിയ തുക സമ്പാദിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്.

    കൂടുതൽ അറിയുവാൻ

    ഹ്രസ്വകാല ചിട്ടികൾ

    ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് 25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല ചിട്ടികൾ ഉചിതമാണ്, കാരണം പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാകില്ല,  ഒരു ദീർഘകാലാടിസ്ഥാനത്തിൽ വരിക്കാർക്ക് അവരുടെ അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി ഒരു മികച്ച തുകയ്ക്ക്

    കൂടുതൽ അറിയുവാൻ

    ചിട്ടിയാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യ ഉല്പന്നം

    നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് മാത്രമാണ് കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് ഇതൊരു സുരക്ഷാപദ്ധതിയാണ്. 1000 രൂപ മുതൽ 6,00,000/- രൂപ വരെ വ്യത്യസ്ത ഗുണിതങ്ങളിൽ ഉള്ള പ്രതിമാസത്തവണ സംഖ്യയും സാധാരണഗതിയിൽ 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയും ഉള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. നടത്തി വരുന്നു.

    കാലാവധി തീരും വരെ മൊത്തം അടയ്ക്കുന്ന സംഖ്യയാണ് ഗ്രോസ് ചിട്ടിത്തുക. ഏറ്റവും താഴ്ത്തി വിളിയ്ക്കുന്ന വരിക്കാരന്/ വരിക്കാരിയ്ക്ക് വിളിച്ചെടുത്ത അത്രയും തുക “ നെറ്റ് ചിട്ടിത്തുക” യായി നൽകുന്നു. നിലനിൽക്കുന്ന നിയമം അനുസരിച്ച് താഴ്ത്തി വിളിയ്ക്കാവുന്ന സംഖ്യ ചിട്ടിത്തുകയുടെ വ്യത്യസ്ത ചിട്ടികളിൽ 30, 35, 40 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. അത്തരം ചിട്ടികളിൽ 30, 35, 40 ശതമാനം തുക താഴ്ത്തി വിളിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ, അവരുടെ പേരുകൾ നറുക്കിട്ട് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ, ഓരോ ചിറ്റാളനും ഒരു ചിട്ടിയുടെ കാലാവധിയ്ക്കിടയിൽ ഒരു വട്ടം നെറ്റ് ചിട്ടിത്തുക സ്വീകരിക്കാവുന്നതാണ്. എല്ലാ വരിക്കാരും ചിട്ടി തീരും വരെ പ്രതിമാസത്തവണസംഖ്യ അടയ്ക്കേണ്ടതാണ്.  ലേലക്കിഴിവ് കുറച്ച് ആ വ്യക്തിയ്ക്ക് കിട്ടുന്ന സംഖ്യയാണ് നെറ്റ് ചിട്ടിത്തുക. ഗ്രോസ്സ് ചിട്ടിത്തുകയ്ക്കും നെറ്റ് ചിട്ടിത്തുകയ്ക്കും ഇടയിലുള്ള വ്യത്യാസം, ലേലക്കിഴിവിനെ, ഡിസ്ക്കൗണ്ട് എന്നു പറയുന്നു. ഈ ഡിസ്ക്കൗണ്ട് ചിട്ടിയിലെ എല്ലാ ചിറ്റാളന്മാർക്കും തത്തുല്ല്യമായി വിതരണം ചെയ്യുന്നു. ഇങ്ങനെ ഓരോരുത്തർക്കും കിട്ടുന്ന കിഴിവിനെ വീതോഹരി (ഡിസ്ക്കൗണ്ട് ഷെയർ) എന്ന് വിളിക്കുന്നു. 

    മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40% വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്. 60 മാസം മുതൽ 100 മാസം ദൈർഘ്യമുള്ള ചിട്ടികളെ 35% വരെയും . കൂടാതെ 60 ൽ താഴെയുളള ചിട്ടികൾ 30% വരെയും കുറച്ച് ലേലം ചെയ്യാം.

    ചിട്ടിലേലത്തിന്റെ രീതിശാസ്ത്രം നേരത്തെ പറഞ്ഞ പോലെത്തന്നെയാണ്. ഓരോ ഡിവിഷനിൽ നടക്കുന്ന ലേലത്തിലും എല്ലാവർക്കും പങ്കെടുക്കാം. അതായത് 4 ഡിവിഷനുകൾ ഉള്ള ചിട്ടിയിൽ ഒരേ സമയം മൂന്ന് ലേലങ്ങളാണ് ഉണ്ടാകുക. താത്പര്യമുള്ള എല്ലാവർക്കും കൃത്യമായി തവണ സംഖ്യ അടച്ച എല്ലാവരേയും ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. അതിൽ വിജയിക്കുന്ന വ്യക്തിയ്ക്ക് മുൻപൻ കമ്മീഷൻ ആയ 5% തുക ഗ്രോസ്സ് ചിട്ടിത്തുകയിൽ നിന്നും കുറച്ച് നെറ്റ് ചിട്ടിത്തുകയായി നൽകുന്നതാണ്.

    നിശ്ചിത തവണത്തീയ്യതിയിൽ ചിട്ടി അടക്കാത്തവർക്ക് തവണ സംഖ്യയിന്മേൽ പിഴപ്പലിശ ചുമത്തുന്നതാണ്. അത് പോലെത്തന്നെ ചിട്ടിവിളിച്ച് നെറ്റ് ചിട്ടിത്തുക കൈപ്പറ്റിയ വ്യക്തികൾ തവണത്തീയ്യതിയിലോ അതിന് മുമ്പായോ തവണ സംഖ്യ അടച്ചില്ലെങ്കിൽ വീതാദായം ലഭിയ്ക്കുന്നതല്ല.

    കൂടുതൽ അറിയുവാൻ
    image
    കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

    നിങ്ങൾ ഒരു NRI/NRK ആണോ?

    കേരളത്തിലെ പ്രവാസിസമൂഹത്തിനു പൂർണമായും ഓൺലൈൻ സംവിധാനത്തോടെ ചിട്ടിയിൽ അംഗമാകാനും ചിട്ടിപ്പണം കൈപറ്റുന്നതിനും വേണ്ടി കെ.എസ്.എഫ്.ഇ ഒരുക്കിയിട്ടുള്ളതാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി.

    pravasi.ksfe.com
    • കസ്റ്റമർ രജിസ്ട്രേഷനുകളുടെ എണ്ണം

      0 +

    • ഇതുവരെ രജിസ്റ്റർ ചെയ്ത
      പ്രവാസി ചിട്ടികൾ

      0 +

    • പ്രവാസി ചിട്ടി ചിറ്റാളന്മാരുടെ എണ്ണം

      0 +

    54 വർഷത്തെ വിശ്വസ്ത സേവനം

    നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

    ₹81000 കോടി+

    വാർഷിക വിറ്റുവരവ്

    8300+

    സേവനദാതാക്കൾ

    680+

    ശാഖകൾ

    ₹250 കോടി

    അടച്ചു തീർത്ത മൂലധനം