കെ.എസ്.എഫ്.ഇ. ഭവന വായ്പ

ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനും, ഇപ്പോഴുള്ള ഭവനം മെച്ചപ്പെടുത്തുന്നതിനും, വീടോ ഫ്ലാറ്റോ വാങ്ങുന്നതിനും ഈ വായ്പ ലഭ്യമാണ്. പ്രതിമാസ ശമ്പളക്കാർ, ഇൻകം ടാക്സ് അടയ്ക്കുന്ന കച്ചവടക്കാർ, പ്രവാസി മലയാളികൾ, വാടക വരുമാനം ലഭിയ്ക്കുന്നവർ, ഡോക്ടർമാർ/ എഞ്ചിനീയർമാർ/വക്കീലന്മാർ/ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയുള്ള പ്രൊഫഷണലുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പാത്തുക പരമാവധി 360 മാസം (അതായത് 30 വർഷം) കൊണ്ടോ അപേക്ഷകർക്ക് 70 വയസ്സ് തികയും മുമ്പോ, ഏതാണോ ആദ്യം വരുന്നത്, അതിനുള്ളിൽ അടച്ചുതീർക്കേണ്ടതാണ്.

ഉൽപ്പന്നത്തിന്റെ സവിശേഷതകൾ
  • വേഗത്തിലുള്ള പ്രോസസ്സിംഗ്
  • ലളിതമായ ഡോക്യുമെന്റേഷൻ
  • സൗകര്യപ്രദമായ  പേയ്മെന്റ് ഓപ്ഷൻ     
  • കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്
  • കാലാവധി 12 മുതൽ 360 മാസം വരെ
  • പരമാവധി വായ്പ തുക ഒരു കോടി രൂപ.
  • ലംപ്‌സം പേയ്‌മെന്റ് ചാർജില്ല
  • Premature Closure  ചാർജില്ല 
പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം