ഹായ്, നമുക്ക് എങ്ങനെ സഹായിക്കാനാകും?
ഇടപാടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒരു അനൌപചാരിക സംവിധാനം ആണിത്. വളരെ അപൂര്‍വ്വമായെങ്കിലും ഒരു ഇടപാടുകാരന്/കാരിയ്ക്ക് തങ്ങള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലേയ്ക്ക് ശാഖകളുടെ സേവനം ഉയര്‍ന്നിട്ടില്ലെന്നോ അവരുടെ അന്വേഷണങ്ങള്‍ / ആവശ്യങ്ങള്‍ / പരാതികള്‍ ശാഖകളില്‍ വേണ്ടത്ര രീതിയില്‍ പരിഗണിച്ചില്ലെന്നോ അനുഭവപ്പെടാം . അപ്പോള്‍ താഴെ പറയുന്ന രീതികള്‍ അവര്‍ക്ക് അവലംബിക്കുവാനാകും.
ഘട്ടം 1:
അത്തരം സാഹചര്യങ്ങളില്‍ അവരുടെ അന്വേഷണങ്ങളുടെ / ആവശ്യങ്ങളുടെ / പരാതികളുടെ പരിഹാരത്തിനായി ശാഖാത്തലവനെ സമീപിക്കാവുന്നതാണ്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ ശാഖകളുടെ വിലാസം ലഭിക്കുന്നതാണ്.
കെ .എസ്.എഫ്.ഇ ശാഖാ വിലാസംഘട്ടം 2:
ശാഖാത്തലവന്റെ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കില്‍ മേഖലാ ഓഫീസിനെ സമീപിക്കാവുന്നതാണ്. മേഖലാ ഓഫീസുകളുടെ വിലാസം ലഭിക്കുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
കെ .എസ്.എഫ്.ഇ റീജിയണല്‍ ഓഫീസ്ഘട്ടം 3:
മേഖലാത്തലവന്റേയും മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കില്‍ കോര്‍പ്പറേറ്റ് ഓഫീസിനെ അതിനായി സമീപിക്കാവുന്നതാണ് . കോര്‍പ്പറേറ്റ് ഓഫീസിന്റെ വിലാസം ലഭിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കെ.എസ്.എഫ്.ഇ ഹെഡ് ഓഫീസ്ഓണ്ലൈന് പരാതി പരിഹാര സംവിധാനം:
www.ksfe.com എന്നത് കെ .എസ്.എഫ്.ഇ ലിമിറ്റഡിന്റെ വെബ് പോര്‍ട്ടല്‍ ആണ് . അതില്‍ ഇടപാടുകാര്‍ക്ക് , കമ്പനിയുടെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള അവരുടെ അന്വേഷണങ്ങള്‍ / ആവശ്യങ്ങള്‍ / പരാതികള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണങ്ങള്‍ / ആവശ്യങ്ങള്‍ / പരാതികള്‍ കോര്‍പ്പറേറ്റ് ഓഫീസിലെ ബന്ധപ്പെട്ട വകുപ്പിലേയ്ക്ക് പരിശോധനയ്ക്കായി അപ്പോള്‍ തന്നെ അയക്കുന്നതാണ്.
ഞങ്ങളെ ബന്ധപ്പെടൂ
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം