സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്

കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്.  കെ.എസ്.എഫ്.ഇ യുടെ ഏതെങ്കിലും ശാഖയിൽ സ്വർണ്ണം നിക്ഷേപിച്ച് ഇടപാടുകാർക്ക് ആവശ്യമുള്ളപ്പോൾ  എവിടെ നിന്നും  പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ഈ പദ്ധതി വഴി ലഭ്യമാക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഓൺലൈനായി പണം പിൻവലിക്കുന്നതിനും തിരിച്ചടക്കുന്നതിനും സാധിക്കും.

സവിശേഷതകൾ
  • പൂർണ്ണമായും മൊബൈൽ ആപ്പ് (പവർ ആപ്പ്)വഴി.
  • 24×7 സേവനം
  • ലളിതമായ നടപടിക്രമങ്ങൾ
  • ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ
  • മറ്റ് ചാർജ്ജുകൾ ഇല്ലാതെ മുൻകൂട്ടി അടച്ച് തീർക്കുന്നതിനുള്ള സൗകര്യം
  • പരമാവധി കാലയളവ് 1 വർഷം. പലിശഅടച്ച് പുതുക്കുന്നതിനുള്ള സൗകര്യം
  • 50000/- രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെ
  • പണം വേഗത്തിൽ പിൻവലിക്കാനും തിരിച്ചടക്കാനുമുള്ള സൗകര്യം.
പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം