ചിട്ടി
ചിട്ടിയാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യ ഉല്പന്നം. നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് ചിട്ടി നടത്തുന്നതിനാൽ പൊതുജനങ്ങൾക്ക് നിയമ പരിരക്ഷയും ഉറപ്പു നൽകുന്നു. 1000 രൂപ മുതൽ 6,00,000/- രൂപ വരെ പ്രതിമാസത്തവണയും 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയും ഉള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. നടത്തി വരുന്നു.
കൂടുതൽ അറിയുവാൻവായ്പാ പദ്ധതികൾ
വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന നിരവധി വായ്പാ പദ്ധതികൾ കെ.എസ്.എഫ്.ഇ. യിൽ നിലവിലുണ്ട്. താരതമ്യേന ചെറിയ പലിശ നിരക്ക് മാത്രം വരുന്ന ഇത്തരം വായ്പാ പദ്ധതികൾ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്. സ്വർണ്ണപ്പണയ വായ്പ, ഭവന വായ്പ, വ്യക്തഗത വായ്പ, ചിട്ടി വായ്പ തുടങ്ങി നിരവധി വായ്പാ പദ്ധതികൾ , കെ.എസ്.എഫ്.ഇ പ്രദാനം ചെയ്യുന്നു.
കൂടുതൽ അറിയുവാൻനിക്ഷേപ പദ്ധതികൾ
ആകർഷകമായ പലിശ നിരക്കുകൾ നൽകി കൊണ്ടുള്ള വ്യത്യസ്ത രീതിയിലുള്ള നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. യിൽ നിലവിലുണ്ട്. ഹ്രസ്വകാല നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളും അതിൽപ്പെടും. അതിനു പുറമെ സുഗമ എന്ന പേരിൽ ബാങ്കുകളിലെ സേവിങ്ങ്സ് നിക്ഷേപങ്ങൾക്ക് ഏറെക്കുറെ സമാനമായ നിക്ഷേപ പദ്ധതിയും ഉണ്ട്. ചിട്ടിപ്പണം നിക്ഷേപത്തിനും, മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്കും സാധാരണ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നൽകുന്നു എന്ന സവിശേഷതയും ഉണ്ട്.
കൂടുതൽ അറിയുവാൻസ്വീകരിക്കുന്ന ജാമ്യ ഉപാധികൾ
കെ.എസ്.എഫ്.ഇ.യുടെ വിവിധ സാമ്പത്തിക പദ്ധതികൾ വഴിയുള്ള ധനവിഹിതം കൈപറ്റേണ്ടതിന് മതിയായ ജാമ്യം സമർപ്പിക്കേണ്ടതായിട്ടുണ്ട്. പലിശ സഹിതമുള്ള വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനായി കൈപ്പറ്റുന്ന വ്യക്തി സമർപ്പിക്കുന്ന ശമ്പള സർട്ടിഫിക്കറ്റോ, ഭൂമിയുടെ ആധാരമോ നിക്ഷേപരശീതിയോ പോലുള്ള ഏത് ഉപാധിയേയും ജാമ്യം എന്ന് വിളിക്കാവുന്നതാണ്. വിവിധ പദ്ധതികൾക്ക് കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്ന ജാമ്യവ്യവസ്ഥകൾ താഴെ കൊടുക്കുന്നു.
കൂടുതൽ അറിയുവാൻഫീ അധിഷ്ഠിത സേവനങ്ങൾ
കെ.എസ്.എഫ്.ഇ ഫീ അധിഷ്ഠിത സേവനങ്ങൾ ആയി വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ, എക്സ് പ്രസ്സ് മണി ട്രാൻസ്ഫർ, സേഫ് ഡെപ്പോസിറ്റ് ലോക്കർ എന്നിങ്ങനെ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ അറിയുവാൻ54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം