ചിട്ടി വായ്പ

എന്തിനാണ് ചിട്ടി വായ്പ ?

നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.

ഞാനെപ്പോഴാണ് ചിട്ടി വായ്പയെടുക്കാൻ അർഹനാകുക?

നിങ്ങൾ ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കിൽ, ചിട്ടിയുടെ മൊത്തം കാലാവധിയുടെ 10ശതമാനം തവണകൾ  കഴിയുകയും  അവയെല്ലാം മുടക്കു കൂടാതെ  അടക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ചിട്ടിത്തുകയുടെ 50% വരെ വായ്പ കിട്ടാൻ നിങ്ങൾക്ക് അർഹതയുണ്ട്..

എത്രയാണ് പരമാവധി വായ്പ കിട്ടുക

സലയുടെ 50% അഥവാ പരമാവധി വായ്പ 1 കോടി രൂപ ഏതാണോ കുറവ് അതാണ് വായ്പയായി ലഭിക്കുക.

എങ്ങനെയാണ് ഈ വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുക?

ചിട്ടി വിളിച്ചെടുക്കുമ്പോൾ വായ്പാത്തുക  നെറ്റ് ചിട്ടിത്തുകയിൽ നിന്നും തട്ടിക്കിഴിയ്ക്കുന്നതാണ്. പലിശ ഓരോ മാസവും അടയ്ക്കേണ്ടതുമാണ്.

പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം