News
image
Wed, 6 March 2024

KSFE Organized Customer Meet

05-03-2024 ന് കെ.എസ്.എഫ്.ഇ എളമക്കര ശാഖയിൽ നടന്ന ഇടപാടുകാരുടെ സംഗമം കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്. കെ ഉദ്ഘാടനം ചെയ്തു. എറണാകുളം അർബൻ ഏ.ജി.എം ശ്രീ.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 67 ഇടപാടുകാർ സംഗമത്തിൽ പങ്കെടുത്തു. സാധാരണ ഇടപാടുകാർ, പ്രൊഫഷണൽ രംഗത്തുള്ള ഇടപാടുകാർ, ഡോക്ടർമാർ, അഭിഭാഷകർ, വ്യാപാരി വ്യവസായികൾ, സംരംഭകർ, ഐടി രംഗത്തെ ഇടപാടുകാർ, ഓട്ടോറിക്ഷ -കാർ ഡ്രൈവർമാരായ ഇടപാടുകാർ, കുടുംബശ്രീ ഇടപാടുകാർ, മുതിർന്ന പൗരന്മാർ, വിരമിച്ച സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. 16 പേർ പ്രതികരണങ്ങൾ നടത്തി. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഗമത്തിൽ അവതരിപ്പിച്ചു. ശാഖാ മാനേജർ എം.ബൈജു സ്വാഗതവും അസിസ്റ്റൻറ് മാനേജർ ആശാമോൾ.കെ.എ നന്ദിയും രേഖപ്പെടുത്തി.

55 Years of Trusted Services

We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

₹93000 Cr+

Turnover

9000+

Employees

680+

Branches

₹250 Cr

Authorized Capital