കെ.എസ്.എഫ്.ഇ. ഒറ്റനോട്ടത്തിൽ
കെ.എസ്.എഫ്.ഇ. എന്ന് സാമാന്യമായി അറിയപ്പെടുന്ന ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്:
- ഒരു വിവിധോദ്ദേശ ബാങ്കേതര കമ്പനിയാണ്.
- കേരള സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ ഉള്ളതാണ്.
- കേരള സർക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.
- ചിട്ടിഫണ്ട് ഇടപാടിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരുന്നതിന്റെ ഭാഗമായി, ചൂഷണം നടത്തി രായ്ക്കുരാമാനം സ്ഥലം വിടുന്ന സ്വകാര്യ ചൂഷകരിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുദ്ദേശിച്ച് കേരള സർക്കാർ തുടങ്ങിയ സ്ഥാപനമാണ്.
- തുടക്കം മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.
കെ.എസ്.എഫ്.ഇ. കേരള സർക്കാരിന് താഴെ പറയുന്ന കാര്യങ്ങളിലായി കോടിക്കണക്കിന് രൂപ എല്ലാവർഷവും നൽകികൊണ്ടിരിക്കുന്നു:
- ഗ്യാരണ്ടി കമ്മീഷൻ.
- സേവന ചാർജ്ജ്.
- ലാഭവിഹിതം.
- ജീവനക്കാരുടെ എണ്ണം 45 ആയിരുന്നു.
- 1969 നവംബർ 6 ന് കേരള സർക്കാർ കെ.എസ്.എഫ്.ഇ. യ്ക്ക് തുടക്കം കുറിച്ചു.
- തുടക്കത്തിൽ കെ.എസ്.എഫ്.ഇ. യ്ക്ക് 10 ശാഖകളാണുണ്ടായിരുന്നത്.
- ചിട്ടിയുടെ കേന്ദ്രസ്ഥാനമായ തൃശ്ശൂരിലാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യകാര്യാലയം.
- തുടക്കത്തിൽ അടച്ചു തീർത്ത മൂലധനം 2ലക്ഷം രൂപയായിരുന്നു.
തുടക്കം
ഞങ്ങളുടെ ദൗത്യം
- പൊതുജനങ്ങൾക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനകരവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് വിശ്വസനീയവും ലാഭകരവുമായ ഒരു പൊതുമേഖല സ്ഥാപനമായി പ്രവർത്തിക്കുക .
- സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഗണ്യമായ സംഭാവന നൽകുക.
- സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ അവതരിപ്പിക്കുക.
- ഇതുവരെ പ്രതിനിധീകരിക്കാത്ത പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ ആരംഭിക്കുക.
- ഞങ്ങളുടെ ബിസിനസ്സിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിച്ചു് മികച്ച സേവനങൾ നൽകുക .
ഞങ്ങളുടെ വീക്ഷണം
- മെച്ചപ്പെട്ട സേവനങ്ങളുടേയും ഉത്പന്നങ്ങളുടേയും വലിയൊരു ശ്രേണി പ്രദാനം ചെയ്യുന്നു.
- ഉപഭോക്തൃ സേവനത്തിലും പ്രവർത്തനത്തിലും സാങ്കേതികസംവിധാനങ്ങളും നിശ്ചിതഗുണമേന്മയും സ്വീകരിക്കുക.
- കേരളത്തിന്റെ അതിർത്തിയ്ക്കപ്പുറം, ആഗോളതലത്തിലേയ്ക്ക് ചിറകുകൾ വിടർത്തുക.
- ചിട്ടി നടത്തിപ്പിലെ മുഖ്യ പങ്കാളിത്തം നിലനിർത്തുക.
- കേരള സർക്കാരിന്റെ വിഭവസമാഹരണം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക.
- പിന്തുണയും വിശ്വാസതയും സുരക്ഷയും നൽകുന്ന പെട്ടെന്നാശ്രയിക്കാവുന്ന ഒരു സ്ഥാപനമായി സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് എക്കാലവും പ്രതിബന്ധത പുലർത്തുക.
എന്ത് കൊണ്ട് ഞങ്ങളെ തെരഞ്ഞെടുക്കണം
പൂർണ്ണമായും കേരള ഗവൺമെന്റിനു കീഴിലുള്ള ഒരു നോൺ-ബാങ്കിങ്ങ് ധനകാര്യ സ്ഥാപനമാണ്. കെ.എസ്.എഫ്.ഇ. കേരള ഗവൺമെന്റിനെ വിഭവ സമാഹരണ യഞ്ജത്തിൽ പ്രധാന പങ്കു വഹിക്കുന്നു.
1969 ലെ കെ.എസ്.എഫ്.ഇ. രൂപവത്ക്കരണം മുതൽ ഇന്നോളം ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിറ്റു വരവ് 73000 കോടി രൂപയിൽ മുകളിലാണ്.
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 100% സുരക്ഷിതവും വിശ്വസ്തവുമാണ്.
KSFE യുടെ പ്രധാന പദ്ധതി ചിട്ടിയാണ്. ഒരേ സമയം വായ്പയായും നിക്ഷേപമായും വർത്തിക്കാൻ കഴിയുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് ചിട്ടി. സമൂഹത്തിലെ വിവിധ തരക്കാർക്ക് യോജിച്ച വിധത്തിൽ തുകയിലും കാലാവധിയിലും വ്യത്യസ്തത വരുത്തി വിവിധ തരം ചിട്ടികൾ കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്നുണ്ട്.
കെ.എസ്.എഫ്.ഇ. യുടെ സുഗമ പദ്ധതി മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ സമാന പദ്ധതികളെക്കാൾ കൂടുതൽ പലിശ ലഭ്യമാക്കുന്നു.
കെ.എസ്.എഫ്.ഇ. യുടെ നിക്ഷേപ പദ്ധതികൾ കൂടുതൽ പലിശയും സുരക്ഷയും ഉറപ്പു നൽകുന്നു. അതോടൊപ്പം വായ്പകൾക്ക് അമിത പലിശ ഈടാക്കുന്നുമില്ല.
ഏതു തരം സാമ്പത്തിക ആവശ്യങ്ങളും ഒരു കുടക്കീഴിനുള്ളിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. തങ്ങളുടെ വായ്പാ പദ്ധതികളിൽ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണ്ണപ്പണയ വായ്പ, ചിട്ടി വായ്പകൾ എന്നിവ ഉൾപ്പെടുന്നു.
ശ്രീ. കെ.ഇമ്പശേഖർ IAS
ഡയറക്ടർ ( ഐ.ജി. ഓഫ് രജിസ്ട്രേഷൻ )ശ്രീമതി.സിനി ജെ. ഷുക്കൂർ
ഡയറക്ടർ (അഡീഷണൽ സെക്രട്ടറി, ടാക്സസ് (എച്ച്) ഡിപ്പാർട്ട്മെന്റ്)ശ്രീമതി.ബി. എസ്. പ്രീത
ഡയറക്ടർ (അഡീഷണൽ സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് )അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ഡയറക്ടർശ്രീ. വി. ടി. ജോസഫ്
ഡയറക്ടർശ്രീ. ടി. നരേന്ദ്രൻ
ഡയറക്ടർഡോ. കെ. ശശികുമാർ
ഡയറക്ടർശ്രീ. ആർ. മൊഹമ്മദ് ഷാ
ഡയറക്ടർഅഡ്വ. എം. സി. രാഘവൻ
ഡയറക്ടർഅഡ്വ. യു. പി. ജോസഫ്
ഡയറക്ടർസുജാത. എം. ടി
ഡെപ്യൂട്ടി ജനറൽ മാനേജർ (ഇൻ ചാർജ് ) KSFE ഡിജിറ്റൽ ബിസിനസ് സെന്റർഓഫീസ് നമ്പർ: 0471-2333708
മൊബൈൽ നമ്പർ: 9447791122
സരസ്വതി. എന്‍
ഡെപ്യൂട്ടി ജനറൽ മാനേജർ (ഇൻ ചാർജ് ) റവന്യൂ റിക്കവറി വിഭാഗംഓഫീസ് നമ്പർ: 0487-2332255
മൊബൈൽ നമ്പർ: 9447798004
നിഷ. എ. ബി
അസ്സിസ്റ്റന്റ് ജനറൽ മാനേജർ വിവര സാങ്കേതിക വിഭാഗംഓഫീസ് നമ്പർ: 0487-2332255
മൊബൈൽ നമ്പർ: 9447798028
കൃഷ്‌ണേന്ദു സുരേഷ്‌കുമാർ
അസ്സിസ്റ്റന്റ് ജനറൽ മാനേജർ നിയമ വിഭാഗംഓഫീസ് നമ്പർ: (0487) 2332255
മൊബൈൽ നമ്പർ: 9447798004
രാജു. ആർ
അസ്സിസ്റ്റന്റ് ജനറൽ മാനേജർബിസിനസ്സ് വിഭാഗംഓഫീസ് നമ്പർ: 0487-2332255
മൊബൈൽ നമ്പർ: 9447796000
കുഞ്ഞിക്കണ്ണൻ. എച്
അസ്സിസ്റ്റന്റ് ജനറൽ മാനേജർമാനവ വിഭവശേഷി വിഭാഗംഓഫീസ് നമ്പർ: 0487-2337711
മൊബൈൽ നമ്പർ: 9447122226
മീര. കെ. എസ്
അസ്സിസ്റ്റന്റ് ജനറൽ മാനേജർ പൊതുഭരണ വിഭാഗംഓഫീസ് നമ്പർ: 0487-2332255
മൊബൈൽ നമ്പർ: 9447796400
ഷാജു ഫ്രാൻസിസ്. കെ
അസ്സിസ്റ്റന്റ് ജനറൽ മാനേജർ ആസൂത്രണ വിഭാഗംഓഫീസ് നമ്പർ: 0487-2332255
മൊബൈൽ നമ്പർ: 9447798000
സി എസ് ആർ പ്രവർത്തനങ്ങൾ
കേരളസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ സി എസ് ആർ പ്രവത്തനങ്ങൾ നിയമപ്രകാരം വേണ്ട രീതിയിൽ തന്നെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നു. സ്കൂളുകൾ, ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകുന്നു.
കൂടുതൽ അറിയുവാൻ