സുഗമ (അക്ഷയ ) ഓവർ ഡ്രാഫ്റ്റ് സ്കീം

വിശദവിവരങ്ങൾ

ഗവൺമെന്റ് ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്കും അവരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 500000/-രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം അനുവദിയ്ക്കുന്നതാണ് ഈ പദ്ധതി. മേൽപ്പറഞ്ഞ തരത്തിൽ ജോലിക്കാരായ ദമ്പതികൾക്ക് അവരുടെ ശമ്പള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 500000/-രൂപ വരെ ഓവർഡ്രാഫ്റ്റ് എടുക്കാവുന്നതാണ്.

ഇപ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്ന ആൾ അവരവരുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ശാഖയിൽ സുഗമ (സേവിങ്ങ്സ്) അക്കൗണ്ട് തുടങ്ങേണ്ടതാണ്. ഈ അക്കൗണ്ടിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമ്പോൾ, അങ്ങനെ എടുക്കുന്ന തുകയ്ക്ക് അത് നിലനിൽക്കുന്ന കാലത്തോളം 13% പലിശ നിരക്ക് ഈടാക്കുന്നതാണ്. അക്കൗണ്ട് ക്രെഡിറ്റ് ബാലൻസ് ആണ് കാണിക്കുന്നതെങ്കിൽ, മാസത്തിലെ ഏറ്റവും കുറവ് ബാലൻസ് കണക്കാക്കി, അതിന് സാധാരണ സുഗമ പലിശ നിരക്കായ 4.50% ലഭിയ്ക്കുന്നതാണ്. ഓവർ ഡ്രാഫ്റ്റ് കാലാവധിയുടെ പരിധി 36 മാസമാണ്. നിബന്ധനകൾക്ക് വിധേയമായി അത് പുതുക്കാവുന്നതും ആണ്.

ഈ പദ്ധതി വഴി, മേൽപ്പറഞ്ഞ ജീവനക്കാർക്ക് വളരെ ചുരുങ്ങിയ ചെലവിൽ തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാവുന്നതാണ്.തങ്ങൾക്കാവശ്യമുള്ള പണം മാത്രം എടുക്കാൻ വായ്പക്കാർക്ക് സ്വാതന്ത്ര്യമുള്ളത് കൊണ്ടും എടുത്ത തുകയ്ക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളൂ എന്നത് കൊണ്ടും ആയിനത്തിൽ വായ്പക്കാർക്ക് തുക ലാഭിയ്ക്കാവുന്നതാണ്.

പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം