വായ്പാ പദ്ധതികളെ കുറിച്ച്
വായ്പാ പദ്ധതികളെ കുറിച്ച്
അടിസ്ഥാനപരമായി ചിട്ടി ഒരു വായ്പാ പദ്ധതിയാണെങ്കിൽ കൂടി, ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ, ചിട്ടി പദ്ധതിയോട് ചേർന്ന് രണ്ട് സമാശ്വാസ വായ്പാ പദ്ധതികൾ ഉൾച്ചേർത്തിട്ടുണ്ട്. ചിട്ടി പാസ് ബുക്ക് ലോണും, ചിട്ടി ലോണും. കെ.എസ്.എഫ്.ഇ., ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും എന്ന പോലെ, മറ്റ് തരത്തിലുള്ള വായ്പാപദ്ധതികൾ നൽകുന്നുണ്ട്. താഴെപ്പറയുന്നവ അവയിൽ ചിലതാണ്.
വിശദവിവരങ്ങൾ
ഇടപാടുകാരന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ എല്ലാത്തരം വായ്പകളും കെ എസ് എഫ് ഇ യിൽ നിന്നും ലഭ്യമാണ്. ഭവനവായ്പ, വ്യക്തിഗത വായ്പ, സ്വർണപ്പണയ വായ്പ, ചിട്ടി വായ്പ, വാഹനവായ്പ എന്നിവയാണ് ഇതിൽ പ്രധാനപെട്ടത്.
വേഗത്തിലുള്ള പ്രോസസ്സിംഗ്
ലളിതമായ നടപടിക്രമങ്ങൾ അവലംബിക്കുന്നതിനാൽ ആവശ്യക്കാർക്ക് പെട്ടെന്ന് തന്നെ വായ്പ എടുക്കാൻ സാധിക്കുന്നതാണ്.
കുറഞ്ഞ പലിശ നിരക്ക്
മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കെ.എസ്.എഫ്.ഇ. യുടെ പലിശ നിരക്ക് കുറവാണ്.
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം