വാർത്തകൾ
image
തിങ്കൾ, 27 മാർച്ച്‌ 2023

₹875.41 കോടിയുടെ ചിട്ടി ബിസിനസ്‌ നേട്ടവുമായി കെ.എസ്.എഫ്.ഇ

വർദ്ധിച്ച ജനപിന്തുണയിലൂടെ കെ.എസ്.എഫ്.ഇ അതിൻ്റെ വിജയഗാഥ തുടർന്നു കൊണ്ടിരിക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ, കെ.എസ്.എഫ്.ഇ, 875.41 കോടി രൂപയുടെ (പ്രതിമാസ സല) ചിട്ടി ബിസിനസ്സ് കൈവരിച്ചിരിക്കുകയാണ്.

എന്നെന്നും ജനങ്ങൾക്കൊപ്പം എന്ന ഞങ്ങളുടെ നയമാണ് ചിട്ടി ബിസിനസ്സിലെ ഈ സർവ്വകാല റെക്കോർഡ് കരസ്ഥമാക്കാൻ ഞങ്ങളെ സഹായിച്ചത്. ഞങ്ങൾ നല്കുന്ന സാമ്പത്തിക സുരക്ഷിതത്വത്തിനും ഇടപാടുകളുടെ വിശ്വാസ്യതയ്ക്കും കേരള ജനത നൽകുന്ന പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം