വാർത്തകൾ
image
ബുധൻ, 19 ഏപ്രിൽ 2023

KSFE ഡയമണ്ട് ചിട്ടികൾ 2023 ഉദ്ഘാടനം

53 വർഷത്തെ തിളങ്ങുന്ന പാരമ്പര്യവുമായി കെ.എസ്.എഫ്.ഇ പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ആദായകരവും പൂർണ്ണ സുരക്ഷിതവുമായ പദ്ധതികളുടെ അവതരണമാണ് കെ.എസ്.എഫ്.ഇ യെ ജനങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനമാക്കിയത്. ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ ഞങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്ന ഉജ്ജ്വലമായ ചിട്ടി പദ്ധതിയാണ് "കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2023". പേര് സൂചിപ്പിക്കും പോലെ വജ്ര, സ്വർണ്ണ ആഭരണങ്ങളുടെ രൂപത്തിൽ 4.76 കോടി രൂപയുടെ സമ്മാനങ്ങൾ ചിട്ടി വരിക്കാർക്ക് നല്കുന്ന പദ്ധതിയാണിത്.

പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2023 ഏപ്രിൽ 17 ഉച്ചയ്ക്ക് 1.30 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് ബഹു. ധനകാര്യ മന്ത്രി അഡ്വ. കെ. എൻ. ബാലഗോപാൽ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട കൊല്ലം ഡെപ്യൂട്ടി മേയർ ശ്രീ. കൊല്ലം മധു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനപ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ. വരദരാജൻ സ്വാഗതം ആശംസിച്ചു. കെ.എസ.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്. കെ. സനിൽ നന്ദി രേഖപ്പെടുത്തി

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം