വാർത്തകൾ
image
വെള്ളി, 13 ഒക്ടോബർ 2023

കെ.എസ്‌.എഫ്‌.ഇ പവർ – മൊബൈൽ ആപ് ഉദ്‌ഘാടനം

കെ.എസ്.എഫ്.ഇ.യുടെ മൊബൈൽ ആപ്ലിക്കേഷൻ “KSFE POWER” ന്റെ ഉദ്ഘാടനം ധനമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. 11-10-2023 ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിവര സാങ്കേതിത വിദ്യയുടെ വളർച്ചക്കൊപ്പം കേരള സമൂഹത്തെ നയിക്കുന്നതിന് നൂതനവും ദീർഘ വീക്ഷണവുമുള്ള പദ്ധതികളാണ് കേരളം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ആധുനികവൽക്കരണത്തിലൂടെ കെ.എസ്.എഫ്.ഇ യെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സ്ഥിരനിയമനം പി.എസ്.സി വഴി നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.എഫ്.ഇ യുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കെ.എസ്.എഫ്.ഇ യുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്‌.എഫ്‌.ഇ ഡയമണ്ട്‌ ചിട്ടികളുടെ പുതിയ സമ്മാന പദ്ധതിയുടെ ആരംഭവും കുറിച്ചു. ഒപ്പം, കെഎസ്‌എഫ്‌ഇയുടെ വായ്‌പകൾക്ക്‌ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള ഗ്യാരണ്ടിയുടെ കമ്മീഷൻ രണ്ടാംഗഡു 56.75 കോടി രൂപയുടെ ചെക്കും സംസ്ഥാന സർക്കാരിനുവേണ്ടി കമ്പനിയിൽ നിന്നും മന്ത്രി സ്വീകരിച്ചു.

കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ സ്വാഗതവും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ കൃതജ്ഞതയും രേഖപ്പെടുത്തിയിയ ചടങ്ങിൽ വിവിധ സംഘടനാ ഭാരവാഹികളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

Download KSFE Power App for Android

Download KSFE Power App for iOS

 

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം