മണി ട്രാൻസ്ഫർ സേവനങ്ങൾ

image
വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ

അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സംവിധാനമായ വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർഫണ്ടുമായി കെ.എസ്.എഫ്.ഇ. കൈകോർത്തിരിയ്ക്കുന്നു. ലോകത്തെവിടെ നിന്നും വെസ്റ്റേൺയൂണിയൻ മണി ട്രാൻസ്ഫർ വഴി നാട്ടിലേയ്ക്കയക്കുന്ന പണം കെ.എസ്.എഫ്.ഇ ശാഖകൾ വഴി കൈപ്പറ്റാവുന്നതാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഈ സംവിധാനം വഴി അയയ്ക്കുന്ന പണം കൈപ്പറ്റുന്നതിനോ, ഇവിടെ നിന്നും പുറത്തേയ്ക്ക് പണം അയയ്ക്കുന്നതിനോ ഈ സംവിധാനം ഉപയോഗിക്കാവുന്നതല്ല.

image
എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ

യു.എ.ഇ. എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത് കെ.എസ്.എഫ്.ഇ. ഏർപ്പെടുത്തിയിട്ടുള്ള സേവനമാണ് എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം. ഈ സേവനം ലോകത്തെമ്പാടുമുള്ള, വിശിഷ്യാ മദ്ധ്യപൂർവ്വദേശത്തെ മലയാളികൾക്ക് ഗുണപ്രദമാണ്. അവിടെ നിന്ന് അയയ്ക്കുന്ന പണം നിമിഷങ്ങൾക്കുള്ളിൽ കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് കൈപ്പറ്റാം.
ഇടപാടുകാർ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്( ഗവ. കോളേജുകളും സ്ക്കൂളുകളും നൽകിയിട്ടുള്ളത്) ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകളുമായി വന്ന് പണം കൈപ്പറ്റാവുന്നതാണ്.

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം