വാർത്തകൾ
image
വ്യാഴം, 26 സെപ്റ്റംബർ 2024

കെ.എസ്.എഫ്.ഇ ബിസിനസ് പ്രൊമോട്ടർമാരുടെ സംസ്ഥാനതല നിയമനോദ്ഘാടനം

കെ.എസ്.എഫ്.ഇ ബിസിനസ് പ്രൊമോട്ടർമാരുടെ സംസ്ഥാനതല നിയമനോദ്ഘാടനവും പ്രൊമോട്ടർമാർക്കുള്ള മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട കേരളാ ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജന്റെ അധ്യക്ഷതയിൽ 26-09-2024 ന് എറണാകുളം ടൌൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എറണാകുളം റൂറൽ മേഖല എ.ജി.എം. ആശംസകളർപ്പിച്ചു. കെ.എസ്.എഫ്.ഇ യുടെ ഇടപാടുകാരും അഭ്യുദയകാംക്ഷികളും ജീവനക്കാരും പങ്കെടുത്തു. കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ സ്വാഗതവും എറണാകുളം അർബൻ മേഖല എ.ജി.എം. നന്ദിയും രേഖപ്പെടുത്തി.

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം