വാർത്തകൾ
image
തിങ്കൾ, 12 ഫെബ്രുവരി 2024

35 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ

2021-22 സാമ്പത്തികവർഷത്തിൽ, ഡിവിഡന്റ് ഇനത്തിൽ, കെ.എസ്.എഫ്.ഇ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് 2024 ഫെബ്രുവരി 12 - ആം തീയതി ഉച്ചക്ക് 1:30 ന് ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ വച്ച് കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ, ബഹു.ധനകാര്യമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാലിന്‌ കൈമാറി. തദവസരത്തിൽ കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ.എസ്.ശരത്ചന്ദ്രൻ, ശ്രീമതി.പ്രീത.ബി.എസ് (അഡിഷണൽ സെക്രട്ടറി, ഫിനാൻസ്), ശ്രീ.മനോജ്.കെ (ജോയിന്റ് സെക്രട്ടറി, ടാക്സസ്), കെ.എസ്.എഫ്.ഇ ലയ്സൺ ഓഫിസർ ശ്രീ.ജയചന്ദ്രൻ നായർ, സംഘടനാ നേതാക്കളായ ശ്രീ.എസ്.അരുൺബോസ്, ശ്രീ.പ്രദീപ്.വി.എൽ, ശ്രീ.എസ്.വിനോദ്, ശ്രീ.ചാക്കോ.ടി.ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം