വ്യക്തിഗത ജാമ്യം (ശമ്പള സർട്ടിഫിക്കറ്റ്)

വ്യക്തിഗത ജാമ്യം (ശമ്പള സർട്ടിഫിക്കറ്റ്)

18 ലക്ഷം വരെയുള്ള ഭാവി ബാധ്യതയ്ക്ക് വ്യക്തിഗത ജാമ്യം സ്വീകരിക്കുന്നതാണ്. കേന്ദ്ര/സംസ്ഥാന/ സർക്കാർ ജീവനക്കാർ, ഗവൺമെന്റ് കമ്പനികളിലേയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ജീവനക്കാർ,ഗവൺമെന്റ്/എയ്ഡഡ്/ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി,വൊക്കേഷണൽ സ്ക്കൂളുകൾ, കോളേജുകൾ, ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർ, രണ്ടാം ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡിംഗ് ഉള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ തുടങ്ങിയവരെ സാധാരണയായി (നിബന്ധനകൾക്ക് വിധേയമായി) വ്യക്തിഗത ജാമ്യത്തിൽ പരിഗണിക്കാറുണ്ട്.

ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും
  • ഈ പ്രകരണത്തിൽ അടിസ്ഥാന ശമ്പളവും മാസബത്തയും ചേർന്നതുകയെ ആണ് ശമ്പളം എന്ന് വിളിയ്ക്കുന്നത്. അഡ്ഹോക്ക് ക്ഷാമബത്തയോ പേഴ്സണൽ പേയോ ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്. 
ഏറ്റവും കുറഞ്ഞ ശമ്പളം 

ഏറ്റവും ചുരുങ്ങി നെറ്റ് ശമ്പളം 5000/-രൂപ വരുന്ന മുഴുവൻ സമയ സ്ഥിര ജോലിക്കാരെയാണ് ജാമ്യം ആയി സ്വീകരിക്കുന്നത്.

  • ജാമ്യക്കാരുടെ വർഗ്ഗീകരണം 
  • SREG (ശമ്പളം പിടിച്ചു തരാൻ വകുപ്പുള്ള ജീവനക്കാർ) 
  • SRNEG (ശമ്പളം പിടിച്ചു തരാൻ വകുപ്പില്ലാത്ത ജീവനക്കാർ) 
ആവശ്യമായ ശമ്പളത്തിന്റെ നിരക്ക്
  • SREG ജീവനക്കാർ – ഭാവി ബാധ്യതയുടെ 10% വരുന്ന ശമ്പളം /കൂട്ടായ ശമ്പളമാണ് SREG ജീവനക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.
  • SRNEG ജീവനക്കാർ– ഭാവിബാധ്യതയുടെ 12.5% വരുന്ന ശമ്പളം/ കൂട്ടായ ശമ്പളമാണ് SRNEG ജീവനക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.

ഒരു SREG യും ഒരു SRNEG യും കൂടിച്ചേർന്ന് തരുന്ന ജാമ്യത്തിൽ ഭാവിബാധ്യതയുടെ 12.5 ശതമാനമായിരിക്കണം മാനദണ്ഡം.

പൊതുമാനദണ്ഡങ്ങൾ
  • ജാമ്യക്കാർ കേരള സംസ്ഥാനത്തിനകത്ത് ജോലി ചെയ്യുന്നവരും കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.
  • അവർ മുഴുവൻ സമയ, സ്ഥിര ജീവനക്കാർ ആയിരിക്കണം.
  • ബാധ്യതയുടെ കാലാവധി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 6 മാസത്തെയെങ്കിലും സേവന കാലാവധി ജാമ്യക്കാർക്ക് ഉണ്ടായിരിക്കണം.
സ്വന്തം ജാമ്യം

റിക്കവറി കഴിഞ്ഞുള്ള ശമ്പളം  ഏറ്റവും ചുരുങ്ങിയത് 5000/- രൂപയെങ്കിലും ഉള്ളതും, റിക്കവറി ആകെ ശമ്പളത്തിന്റെ 60 ശതമാനത്തിൽ കവിയാതെ ഉള്ളവരും, ആയ ജീവനക്കാരെ, ഭാവിബാധ്യത 5,00,000/-രൂപവരെയുള്ള ബാധ്യതകളിൽ ജാമ്യക്കാരായി സ്വീകരിയ്ക്കുന്നതാണ്. 6,00,000/- രൂപവരെയുള്ള ചിട്ടി ബാധ്യതയ്ക്ക് മേൽപ്പറഞ്ഞത് കൂടാതെ സ്കോർകാർഡ് കൂടി കണക്കിലെടുത്ത് ഇത്തരക്കാരെ ജാമ്യക്കാരായി സ്വീകരിക്കാവുന്നതാണ്.

ഏക വ്യക്തി ജാമ്യം

താഴെപ്പറയുന്ന പ്രകരണങ്ങളിൽ ഏക വ്യക്തിജാമ്യം സ്വീകരിക്കുന്നതാണ്.

  • മുഖ്യ വായ്പക്കാരൻ ജോലിയില്ലാത്തതാണെങ്കിൽ, റിക്കവറി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളമുള്ള, റിക്കവറി, ആകെ ശമ്പളത്തിന്റെ 60ശതമാനത്തിൽ കവിയാത്ത ജീവനക്കാരനെ / ജീവനക്കാരിയെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. 
  • 10,00,000/-രൂപ വരെയുള്ള ബാധ്യതയ്ക്ക്, മുഖ്യകടക്കാരൻ SREG യിൽ പെടുന്ന ആളാണെങ്കിൽ, ജാമ്യക്കാരനും മുഖ്യകടക്കാരനും റിക്കവറി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളം ലഭിക്കുന്ന,, റിക്കവറി, ആകെ ശമ്പളത്തിന്റെ 60ശതമാനം വരാത്തവണ്ണമുള്ള ഒരാളെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. (റിക്കവറി കണക്കുക്കൂട്ടുമ്പോൾ ബാധ്യതയുടെ തവണ സംഖ്യകൂടി ഉൾപ്പെടുത്തണം) 

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം