ksfe-logo
KSFE logo
മല
തിരികെ
തിരികെ
കെ.എസ്.എഫ്.ഇ ടെക്നോപാർക്ക് ബ്രാഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ.എസ്.എഫ്.ഇ ടെക്നോപാർക്ക് ബ്രാഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതിയകാലത്തെ മാറുന്ന സമ്പാദ്യശീലങ്ങൾ ഉൾക്കൊണ്ട് ആരംഭിച്ച കെ.എസ്.എഫ്.ഇ യുടെ 685-ാമത്തെ ശാഖയായ ടെക്നോപാർക്ക് ബ്രാഞ്ചിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാങ്കേതികവിദ്യയുടെ വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കെ.എസ്.എഫ്.ഇ കടന്നുപോകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് സന്ദർശിക്കാതെ തന്നെ പണ ഇടപാട് നടത്താൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ കെ.എസ്.എഫ്.ഇ യുടെ മാറിയ മുഖത്തിന് തെളിവാണ്. ഇത്തരം പദ്ധതികൾ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ നൽകുന്ന സുതാര്യതയും സുരക്ഷയും പുതിയ തലമുറ ടെക്കികളെ കൂടി പരിചയപ്പെടുത്തുന്നതിനായി "ഫ്രട്ടേണിറ്റി ഫണ്ട്" പദ്ധതിയും ആരംഭിച്ചു. ടെക്നോപാർക്ക് തേജസ്വിനി കൊമേഴ്സ്യൽ ബിൽഡിങ്ങിലാണ് ഒരുലക്ഷം കോടി രൂപ വാർഷിക ബിസിനസ് കൈവരിക്കുന്ന രാജ്യത്തെ ആദ്യ എംഎൻബിസി ആയ  കെ.എസ്.എഫ്.ഇ യുടെ ശാഖ ആരംഭിച്ചത്.

ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ ചിട്ടിക്ക് പകരം മ്യൂച്ചൽ ഫണ്ടുകളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും ഓൺലൈൻ ആപ്ലിക്കേഷൻ നിക്ഷേപങ്ങളിൽ പോയി പെട്ട് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. സർക്കാർ ഉറപ്പുനൽകുന്ന വിശ്വാസതയാണ് കെ.എസ്.എഫ്.ഇ യുടെ മുഖമുദ്ര. 'ടെക്കി'കൾക്ക് കെ.എസ്.എഫ്.ഇ യുടെ സേവനം തൊട്ടടുത്തുതുതന്നെ ലഭ്യമാക്കാൻ പുതിയ ശാഖയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി.

സാങ്കേതികമായ വൈദഗ്ധ്യത്തോടെ തൊഴിലെടുക്കുന്ന തലമുറയെ സമ്പാദശീലങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ടെക്നോപാർക്ക് ശാഖ ആരംഭിച്ചത് എന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.

ഏറ്റവും നവീനമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന പ്രവർത്തനം കെ.എസ്.എഫ്.ഇ ക്ക് കാഴ്ചവയ്ക്കാൻ ആകുമെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു.

കെ.എസ്.എഫ്.ഇ ഡയറക്ടർ ഡോ.കെ.ശശികുമാർ, കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സംഘടന നേതാക്കളായ മുരളീകൃഷ്ണ പിള്ള എസ്, സൽജബിൽ കെ.ബി, വിനോദ് എസ്, സുശീലൻ എസ്. തുടങ്ങിയവർ പങ്കെടുത്തു.

ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിച്ച മ്യൂസിക് ലൈവ് ഷോയും ഉദ്‌ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി.

കൂടുതൽ വാർത്തകൾ

കെ.എസ്‌.എഫ്‌.ഇ പവർ ആപ് ഉദ്‌ഘാടനം
undefined Invalid date,Invalid date
കെ.എസ്‌.എഫ്‌.ഇ പവർ ആപ് ഉദ്‌ഘാടനം
കെ.എസ്.എഫ്.ഇ സമ്മാനോത്സവം
വാർത്തകൾമാർച്ച് 6,2026
കെ.എസ്.എഫ്.ഇ സമ്മാനോത്സവം
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്
വാർത്തകൾമാർച്ച് 1,2026
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്
കെ.എസ്.എഫ്.ഇ  ഗാലക്സി ചിട്ടികളുടെ സമ്മാന നറുക്കെടുപ്പ്
വാർത്തകൾഡിസംബർ 27,2025
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളുടെ സമ്മാന നറുക്കെടുപ്പ്
ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്‌സിൽ കെഎസ്എഫ്ഇ.യ്ക്ക് ഇരട്ട നേട്ടം
വാർത്തകൾഡിസംബർ 23,2025
ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്‌സിൽ കെഎസ്എഫ്ഇ.യ്ക്ക് ഇരട്ട നേട്ടം
ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
വാർത്തകൾസെപ്റ്റംബർ 4,2025
ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ യുടെ നവീകരിച്ച ഡിജിറ്റൽ സേവനങ്ങളുടെ പ്രകാശനം ധനമന്ത്രി നിർവഹിച്ചു
വാർത്തകൾഓഗസ്റ്റ് 28,2025
കെ.എസ്.എഫ്.ഇ യുടെ നവീകരിച്ച ഡിജിറ്റൽ സേവനങ്ങളുടെ പ്രകാശനം ധനമന്ത്രി നിർവഹിച്ചു
കെ.എസ്.എഫ്.ഇ നവകേരളത്തിന്റെ സാമ്പത്തിക ബദൽ: മുഖ്യമന്ത്രി
വാർത്തകൾഓഗസ്റ്റ് 13,2025
കെ.എസ്.എഫ്.ഇ നവകേരളത്തിന്റെ സാമ്പത്തിക ബദൽ: മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 ചിട്ടിപദ്ധതികളുടെ സംസ്ഥാനതല മെഗാ സമ്മാനദാനം
വാർത്തകൾമേയ് 31,2025
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 ചിട്ടിപദ്ധതികളുടെ സംസ്ഥാനതല മെഗാ സമ്മാനദാനം
ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം
വാർത്തകൾഓഗസ്റ്റ് 19,2024
ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ മെഗാ നറുക്കെടുപ്പ്
വാർത്തകൾജൂലൈ 27,2024
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ മെഗാ നറുക്കെടുപ്പ്
Auction Sale of Properties under O/o Special Deputy Tahsildar (RR), Ernakulam
വാർത്തകൾമേയ് 29,2024
Auction Sale of Properties under O/o Special Deputy Tahsildar (RR), Ernakulam
ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ച് കെ.എസ്.എഫ്.ഇ
വാർത്തകൾമാർച്ച് 5,2024
ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ച് കെ.എസ്.എഫ്.ഇ
കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ
വാർത്തകൾഫെബ്രുവരി 29,2024
കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി സ്‌കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളും
വാർത്തകൾഫെബ്രുവരി 22,2024
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി സ്‌കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളും
35 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ
വാർത്തകൾഫെബ്രുവരി 12,2024
35 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ
ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ മെഗാ സമ്മാന വിതരണം
വാർത്തകൾഒക്ടോബർ 19,2023
ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ മെഗാ സമ്മാന വിതരണം
കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ 2022 – മെഗാ നറുക്കെടുപ്പ്
വാർത്തകൾഓഗസ്റ്റ് 9,2023
കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ 2022 – മെഗാ നറുക്കെടുപ്പ്
KSFE ഡയമണ്ട് ചിട്ടികൾ 2023 ഉദ്ഘാടനം
വാർത്തകൾഏപ്രിൽ 17,2023
KSFE ഡയമണ്ട് ചിട്ടികൾ 2023 ഉദ്ഘാടനം