
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 ചിട്ടിപദ്ധതികളുടെ സംസ്ഥാനതല മെഗാ സമ്മാനദാനം
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ, ഡയമണ്ട് ചിട്ടികൾ 2.0 എന്നീ ചിട്ടിപദ്ധതികളുടെ സംസ്ഥാനതല സമ്മാനദാനം ബഹു. ധനമന്ത്രി അഡ്വ.കെ.എൻ ബാലഗോപാൽ നിർവ്വഹിച്ചു.
31-05-2025 ന്, കെ.എസ്.എഫ്.ഇ കോർപ്പറേറ്റ് ഓഫീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.എസ്എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്. കെ സ്വാഗതവും കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ബിസിനസ്സ്) ശ്രീ.പി.ശ്രീകുമാർ നന്ദിയും പറഞ്ഞു. കെ.എസ്.എഫ്. ഇ ഡയറക്ടർമാരും യോഗത്തിൽ സംബന്ധിച്ചു.
കെ.എസ്. എഫ്. ഇ പെരിഞ്ഞനം ശാഖയിലെ ചിട്ടി വരിക്കാരനായ ശ്രീ.ആദർശ് 25 ലക്ഷം രൂപയുടെയും മുതുകുളം ശാഖയിലെ ചിട്ടിവരിക്കാരനായ ശ്രീ.സരസൻ 15 ലക്ഷം രൂപയുടെയും സമ്മാന ചെക്കുകൾ ധനമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.