
കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു
കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ, 12-10-2026 ന് സെക്രട്ടേറിയറ്റിലെ മീഡിയ റൂമിൽ വച്ച് നിർവ്വഹിച്ചു.
തദവസരത്തിൽ കെ.എസ്.എഫ്.ഇ യുടെ 2026-27 സാമ്പത്തിക വർഷത്തിലെ ഗ്യാരന്റി കമ്മീഷൻ തുകയുടെ രണ്ടാം ഗഡുവായ 110.04 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ശ്രീ.അഭിലാഷ്.പി.എൻ, മുഖ്യമന്ത്രിക്ക് കൈമാറി.
പ്രസ്തുത ചടങ്ങിൽ കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ. ശരത് ചന്ദ്രൻ.എസ്, ജനറൽ മാനേജർ (ബിസിനസ്) ശ്രീ.ശ്രീകുമാർ.പി, കമ്പനി സെക്രട്ടറി ശ്രീ.എമിൽ അലക്സ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ബിസിനസ്) ശ്രീ.വിനോദ്‌കുമാർ.ജി, അസിസ്റ്റന്റ് ജനറൽ മാനേജർ (ആർ&ഡി) ശ്രീമതി. നിഷിഭാനു.എസ്.എ, അസിസ്റ്റന്റ് ജനറൽ മാനേജർ (തിരുവനന്തപുരം അർബൻ മേഖല) ശ്രീ.പ്രദീപ്.കെ.ബി, ലയ്സൺ ഓഫിസർ ശ്രീ.സുധീരൻ.കെ, സംഘടനാ പ്രതിനിധികളായ KSFE-OA ജനറൽ സെക്രട്ടറി ശ്രീ.സുശീലൻ.എസ്, FEEA ജനറൽ സെക്രട്ടറി ശ്രീ.വിനോദ്.എസ് എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി, 2026-27 സാമ്പത്തിക വർഷത്തിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വനിതകൾക്കും മാത്രമായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് 'പിങ്ക് ചിട്ടികൾ'. ദൈനംദിന സമ്പാദ്യത്തിൽ നിന്ന് മികച്ച ഒരു സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും, സുരക്ഷിതമായ നിക്ഷേപത്തിലൂടെ വനിതകളുടെയും ട്രാൻസ്‌ജെൻഡർ വനിതകളുടെയും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ദിവസം 50 രൂപ മിച്ചം വച്ചാൽ തന്നെ ചേരാൻ സാധിക്കുന്ന 1500 രൂപ മാസ തവണയിൽ തുടങ്ങുന്ന 60 മാസത്തേക്കുള്ള (മൊത്തം ചിട്ടിത്തുക: ₹90,000) ചിട്ടികൾ മുതൽ ലഭ്യമാണ്. വിവിധ സമ്പാദ്യ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 60 മാസത്തെ കാലാവധിയുള്ള മൂന്ന് പദ്ധതികളിൽ നിന്നും അനുയോജ്യമായവ തിരഞ്ഞെടുക്കാം: മാസം ₹1,500 രൂപ (മൊത്തം ചിട്ടിത്തുക: ₹90,000), മാസം ₹2,500 രൂപ (മൊത്തം ചിട്ടിത്തുക: ₹1,50,000), മാസം ₹5,000 രൂപ (മൊത്തം ചിട്ടിത്തുക: ₹3,00,000).
ചിട്ടി തവണകൾ ഓരോ മാസവും മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്ന വരിക്കാർക്ക് 10, 30, 59 തവണകൾ പൂർത്തിയാകുന്ന മുറയ്ക്ക് 500/- രൂപ വീതം ചിട്ടി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിലൂടെ പരമാവധി 1,500/- രൂപ വരെ ക്യാഷ് ബാക്ക് ആയി നേടാവുന്നതാണ്. കൂടാതെ, കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി വരിക്കാർക്ക് നിലവിലുള്ള 'കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ് 2026' പദ്ധതിയിലെ ആകർഷകമായ സമ്മാനങ്ങൾക്കും അർഹത ഉണ്ടായിരിക്കും.
























