
കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ. പവർ ആപ്പിന്റെ പുതിയ കസ്റ്റമർ പോർട്ടൽ പ്രവര്‍ത്തനം ആരംഭിച്ചു.പോർട്ടലിന്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ കെ. വരദരാജൻ നിർവഹിച്ചു. 29/02/2024 ൽ തിരുവനന്തപുരം ഡിജിറ്റൽ ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ ഡോ: സനിൽ. എസ്. കെ അധ്യക്ഷത വഹിച്ചു.
കസ്റ്റമർ പോർട്ടൽ ലിങ്ക് : https://online.ksfe.com