ksfe-logo
KSFE logo
മല
തിരികെ
തിരികെ

ഉത്പന്നങ്ങളും സേവനങ്ങളും

ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി പുതിയ സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും തുടർച്ചയായി അവതരിപ്പിയ്ക്കുന്നു.

ഉത്പന്നങ്ങളും സേവനങ്ങളും

1969-ൽ സ്ഥാപിതമായതുമുതൽ, നിങ്ങളുടെ സുരക്ഷിത സമ്പാദ്യത്തിനും ഭാവി നിക്ഷേപങ്ങൾക്കും അവശ്യഘട്ടങ്ങളിലെ വായ്പകൾക്കും ആവശ്യമായ മികച്ച സാമ്പത്തിക സേവനം ഉറപ്പു നൽകുന്ന സാമ്പത്തിക പങ്കാളിയാണ് കെഎസ്എഫ്ഇ.

കെ.എസ്.എഫ്.ഇ ചിട്ടി

കെ.എസ്.എഫ്.ഇ ചിട്ടി

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വായ്പയുടെയും നിക്ഷേപത്തിന്റെയും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായ പദ്ധതിയാണ് കെ.എസ്.എഫ്.ഇ ചിട്ടി. കേരള സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്തത്തിലാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ നടത്തപ്പെടുന്നത്. സാധാരണ ചിട്ടികളോടൊപ്പം തന്നെ ഏറെ ജനപ്രിയമായ മൾട്ടി ഡിവിഷൻ ചിട്ടികളും കെ.എസ്.എഫ്.ഇ നടത്തിവരുന്നു.

ഏറ്റവും സാധാരണക്കാരന് ചേരുവാൻ കഴിയുന്ന, 1000 രൂപ മുതൽ ലക്ഷങ്ങൾ വരെ പ്രതിമാസ തവണ സംഖ്യയുള്ളതും 25 മാസം മുതൽ 120 മാസം വരെ വിവിധ കാലാവധികളിലുള്ളതുമായ ചിട്ടികൾ കെ.എസ്.എഫ്.ഇ നടത്തി വരുന്നു. നിക്ഷേപവും സമ്പാദ്യവും ആരംഭിക്കൂ… ഭാവി സുരക്ഷിതമാക്കൂ...

കൂടുതൽ അറിയാം
നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

സുരക്ഷിതമായ സമ്പാദ്യത്തിനോടൊപ്പം ഏറ്റവും മികച്ച പലിശനിരക്കും ഉറപ്പുവരുത്തി വിവിധ ഇനം നിക്ഷേപ പദ്ധതികൾ കെ.എസ്.എഫ്.ഇ യിൽ നിലവിലുണ്ട്.

ഫീസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ

ഫീസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ

ഏറ്റവും സുരക്ഷിതമായ ലോക്കർ സംവിധാനം ഏറ്റവും കുറഞ്ഞ നിരക്കിൽ കെ.എസ്.എഫ്.ഇ നൽകുന്നു.