ചിട്ടി പിടിക്കാത്ത വരിക്കാർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങളും ചിട്ടി പ്രൈസ് മണി ലഭിക്കുന്നതിനുള്ള കാലതാമസവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഒരു വായ്പാ പദ്ധതിയാണ് കെ.എസ്.എഫ്.ഇ ചിട്ടി വായ്പ

ചിട്ടി വായ്പക്കുള്ള യോഗ്യതകള്‍
- നിങ്ങൾ ചിട്ടി പിടിക്കാത്ത വരിക്കാരനായിരിക്കണം. കൂടാതെ മൊത്തം തവണകളുടെ 10% എങ്കിലും കൃത്യസമയത്ത് അടച്ചിരിക്കണം.
- ഒരു ചിട്ടി വായ്പയുടെ പരമാവധി തുക മൊത്തം ചിട്ടി തുകയുടെ 50% ആണ്, അല്ലെങ്കിൽ സല (പ്രതിമാസം അടയ്‌ക്കേണ്ട മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ തുകയെ ചിട്ടിയിലെ തവണകളുടെ എണ്ണം കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുക).
പദ്ധതിയുടെ സവിശേഷതകൾ
നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.
ലഭ്യമായ പരമാവധി വായ്പ തുക എത്രയാണ്?
കെഎസ്എഫ്ഇ ചിട്ടി വായ്പാ പദ്ധതിയില്‍ ലഭ്യമായ പരമാവധി വായ്പ തുക, 1 കോടി രൂപ അല്ലെങ്കില്‍ ചിട്ടി സലയുടെ പകുതി, ഏതാണോ കുറവ് അത്.
ചിട്ടി വായ്പയുടെ മുതലും പലിശയും എങ്ങനെയാണ് തിരിച്ചടയ്ക്കുന്നത്?
ചിട്ടി വായ്പയുടെ മുതല്‍ സമ്മാനത്തുകയിൽ നിന്ന് തിരിച്ചു പിടിക്കുന്നു. എന്നാൽ പലിശ എല്ലാ മാസവും തിരിച്ചടയ്ക്കണം.
കെഎസ്എഫ്ഇ ചിട്ടി വായ്പയുടെ ഉദ്ദേശ്യം എന്താണ്?
നിങ്ങളുടെ ചിട്ടി സമ്മാനത്തുക ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോൾ ഉടനടി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാവുന്ന ഒരു ബ്രിഡ്ജ് ലോണാണ് കെഎസ്എഫ്ഇ ചിട്ടി വായ്പ.
പലിശ നിരക്കുകൾ
Select...
നിരക്കുകൾ സൂചിപ്പിക്കുന്നു, വിപണി സാഹചര്യങ്ങൾ കാരണം വ്യത്യാസപ്പെടാം
