ksfe-logo
KSFE logo
മല
തിരികെ
തിരികെ
കെ.എസ്.എഫ്.ഇ സമ്മാനോത്സവം

കെ.എസ്.എഫ്.ഇ സമ്മാനോത്സവം

ഇടപാടുകാരോടും കേരളത്തോടും കെ.എസ്.എഫ്.ഇ ക്ക് പ്രതിബദ്ധത: ധനമന്ത്രി
മേഴ്സിഡീസ് ബെൻസ്, ഇന്നോവ ക്രിസ്റ്റ: കെ.എസ്.എഫ്.ഇ ഗ്യാലക്സി ചിട്ടി വിജയികൾക്ക് സമ്മാനവിതരണം നടന്നു.

ഇടപാടുകാരോടും, ഒപ്പം കേരള സമൂഹത്തോടും ആകെ പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെ.എസ്.എഫ്.ഇ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന് തെളിവാണ് പ്രകൃതിദുരന്തം നേരിട്ട വയനാട് ജില്ലയിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടി രൂപയുടെ അനക്‌സ് ബ്ലോക്ക് കെ.എസ്.എഫ്.ഇ നിർമ്മിച്ച് നൽകിയത്. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.ഇ സുതാര്യവും സുരക്ഷിതവുമായ സമ്പാദ്യമാർഗ്ഗം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ യുടെ സമ്മാനചിട്ടി പദ്ധതിയായ കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളിലെ വിജയികൾക്ക് സമ്മാനവിതരണം ചെയ്യുന്ന 'സമ്മാനോത്സവം 2026' ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങിൽ മെഗാ സമ്മാനമായ മെഴ്സിഡീസ് ബെൻസ് കാറിൻ്റെ താക്കോൽ കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളിലെ വിജയിയായ ഇരിങ്ങാലക്കുട സ്വദേശി ഷക്കീൽ കെ.വി. ക്ക് മന്ത്രി സമ്മാനിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട – I ബ്രാഞ്ചിലെ ഇടപാടുകാരനാണ് ഷക്കീൽ. ബംബർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളുടെ വിതരണവും നടന്നു.

വിവിധ സമ്മാനപദ്ധതികളിലായി പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ സമ്മാനവിതരണം കൃത്യതയോടെ കെ.എസ്.എഫ്.ഇ നിർവഹിക്കുന്നുണ്ടെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആധുനികവൽക്കരണത്തിന്റെ പാതയിലായ കെ.എസ്.എഫ്.ഇ തുടർന്നും നൂതന പദ്ധതികളുമായി എത്തുമെന്ന് കെ.എസ്.എഫ്.ഇ എം.ഡി ഡോ.എസ്.കെ. സനിൽ പറഞ്ഞു.
12 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വകാര്യ കുറിയിൽ ചേർന്ന് തട്ടിപ്പിനിരയായ വ്യക്തിയാണ് താനെന്ന് ഷക്കീൽ കെ.വി. പറഞ്ഞു. കെ.എസ്.എഫ്.ഇ പോലെ കേരളത്തിൻ്റെ ധൈര്യമായ അംഗീകൃത ചിട്ടികളിൽ മാത്രമേ ഇനിമുതൽ ചേരൂ എന്ന് അന്ന് തീരുമാനിച്ചു എന്നും കേരള ലോട്ടറി ഏജൻ്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ആർ.അരുൺ ബാബു മുഖ്യാതിഥിയായി.
കൊട്ടാരക്കര നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ഷാജു എ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, വാർഡ് കൗൺസിലർ മിനി എൽ, മൈലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

'സമ്മാനോത്സവം 2026' ചടങ്ങിന് ശേഷം ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച സംഗീതപരിപാടിയും നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറി.
 
കൂടുതൽ വാർത്തകൾ

കെ.എസ്‌.എഫ്‌.ഇ പവർ ആപ് ഉദ്‌ഘാടനം
undefined Invalid date,Invalid date
കെ.എസ്‌.എഫ്‌.ഇ പവർ ആപ് ഉദ്‌ഘാടനം
കെ.എസ്.എഫ്.ഇ ടെക്നോപാർക്ക് ബ്രാഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വാർത്തകൾമാർച്ച് 5,2026
കെ.എസ്.എഫ്.ഇ ടെക്നോപാർക്ക് ബ്രാഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്
വാർത്തകൾമാർച്ച് 1,2026
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്
കെ.എസ്.എഫ്.ഇ  ഗാലക്സി ചിട്ടികളുടെ സമ്മാന നറുക്കെടുപ്പ്
വാർത്തകൾഡിസംബർ 27,2025
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളുടെ സമ്മാന നറുക്കെടുപ്പ്
ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്‌സിൽ കെഎസ്എഫ്ഇ.യ്ക്ക് ഇരട്ട നേട്ടം
വാർത്തകൾഡിസംബർ 23,2025
ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്‌സിൽ കെഎസ്എഫ്ഇ.യ്ക്ക് ഇരട്ട നേട്ടം
ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
വാർത്തകൾസെപ്റ്റംബർ 4,2025
ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ യുടെ നവീകരിച്ച ഡിജിറ്റൽ സേവനങ്ങളുടെ പ്രകാശനം ധനമന്ത്രി നിർവഹിച്ചു
വാർത്തകൾഓഗസ്റ്റ് 28,2025
കെ.എസ്.എഫ്.ഇ യുടെ നവീകരിച്ച ഡിജിറ്റൽ സേവനങ്ങളുടെ പ്രകാശനം ധനമന്ത്രി നിർവഹിച്ചു
കെ.എസ്.എഫ്.ഇ നവകേരളത്തിന്റെ സാമ്പത്തിക ബദൽ: മുഖ്യമന്ത്രി
വാർത്തകൾഓഗസ്റ്റ് 13,2025
കെ.എസ്.എഫ്.ഇ നവകേരളത്തിന്റെ സാമ്പത്തിക ബദൽ: മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 ചിട്ടിപദ്ധതികളുടെ സംസ്ഥാനതല മെഗാ സമ്മാനദാനം
വാർത്തകൾമേയ് 31,2025
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 ചിട്ടിപദ്ധതികളുടെ സംസ്ഥാനതല മെഗാ സമ്മാനദാനം
ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം
വാർത്തകൾഓഗസ്റ്റ് 19,2024
ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ മെഗാ നറുക്കെടുപ്പ്
വാർത്തകൾജൂലൈ 27,2024
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ മെഗാ നറുക്കെടുപ്പ്
Auction Sale of Properties under O/o Special Deputy Tahsildar (RR), Ernakulam
വാർത്തകൾമേയ് 29,2024
Auction Sale of Properties under O/o Special Deputy Tahsildar (RR), Ernakulam
ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ച് കെ.എസ്.എഫ്.ഇ
വാർത്തകൾമാർച്ച് 5,2024
ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ച് കെ.എസ്.എഫ്.ഇ
കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ
വാർത്തകൾഫെബ്രുവരി 29,2024
കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി സ്‌കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളും
വാർത്തകൾഫെബ്രുവരി 22,2024
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി സ്‌കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളും
35 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ
വാർത്തകൾഫെബ്രുവരി 12,2024
35 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എസ്.എഫ്.ഇ
ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ മെഗാ സമ്മാന വിതരണം
വാർത്തകൾഒക്ടോബർ 19,2023
ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ മെഗാ സമ്മാന വിതരണം
കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ 2022 – മെഗാ നറുക്കെടുപ്പ്
വാർത്തകൾഓഗസ്റ്റ് 9,2023
കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ 2022 – മെഗാ നറുക്കെടുപ്പ്
KSFE ഡയമണ്ട് ചിട്ടികൾ 2023 ഉദ്ഘാടനം
വാർത്തകൾഏപ്രിൽ 17,2023
KSFE ഡയമണ്ട് ചിട്ടികൾ 2023 ഉദ്ഘാടനം