സ്മാർട്ട് പാസ്ബുക്ക് ലോൺ എന്നത് കെ.എസ്.എഫ്.ഇ യുടെ പ്രൈസ്ഡ് അല്ലാത്ത ചിട്ടി വരിക്കാർക്ക് അവർ ചിട്ടിയിൽ അടച്ച തുകയെ അടിസ്ഥാനമാക്കി ലഭ്യമാകുന്ന പൂർണ്ണമായും ഓൺലൈനായുള്ള വായ്പയാണ്.

സ്മാർട്ട് പാസ്ബുക്ക് ലോൺ
- കെ.എസ്.എഫ്.ഇ പവർ ആപ്പ് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
- പ്രോസസ്സിങ് ചാർജ് ഇല്ല.
- കുടിശ്ശിക ഇല്ലാത്ത പിടിക്കാത്ത ചിട്ടികളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്നു.
- പിടിക്കാത്ത ചിട്ടികളുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ സ്മാർട്ട് പാസ്ബുക്ക് ലോണുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- കുറഞ്ഞ ലോൺ തുക ₹5000 ആയി നിജപ്പെടുത്തിയിരിക്കുന്നു.
- അവധി ദിവസങ്ങളിൽ പോലും കെ.എസ്.എഫ്.ഇ പവർ ആപ്പ് മുഖേന തുക പിൻവലിക്കാവുന്നതാണ്.
പലിശ നിരക്കുകൾ
Select...
നിരക്കുകൾ സൂചകമാണ്, വിപണി സാഹചര്യങ്ങൾ കാരണം വ്യത്യാസപ്പെടാം












