സുഗമ അക്ഷയ ഓവർഡ്രാഫ്റ്റ് സ്കീം, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് സ്കൂളുകൾ/കോളേജുകൾ എന്നിവയിലെ ജീവനക്കാർക്ക് അവരുടെ സ്വന്തം ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു ഓവർഡ്രാഫ്റ്റ് സൗകര്യമാണ്.

സ്കീമിന്റെ ഉദ്ദേശ്യം
- സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് സ്‌കൂൾ/കോളേജുകളിലെ ജീവനക്കാർ എന്നിവർക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകുക.
- യോഗ്യരായ വ്യക്തികൾക്ക് പരമാവധി 5,00,000/ രൂപ പരിധിയിൽ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം.-.
- രണ്ട് പങ്കാളികളും ജോലി ചെയ്യുന്നതും മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ പെടുന്നതുമായ സന്ദർഭങ്ങളിൽ, അവർക്ക് ഒന്നിച്ച് 10,00,000/- രൂപ വരെയുള്ള ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം.
- ഈ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താവിന് അവരുടെ മുൻഗണനയിലുള്ള ഏത് ശാഖയും തിരഞ്ഞെടുക്കാം.
ഉൽപ്പന്നത്തിന്റെ സവിശേഷതകൾ
സുഗമ (അക്ഷയ) ഓവർഡ്രാഫ്റ്റ് സ്കീം, സർക്കാർ ജീവനക്കാരെയും മറ്റുള്ളവരെയും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ചെലവ് കുറഞ്ഞ ഓവർഡ്രാഫ്റ്റ് പദ്ധതിയാണ്.
01.
ഏത് കെ.എസ്.എഫ്.ഇ ശാഖയില്‍ നിന്നും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
02.
ഏത് ശാഖയിലൂടെയും നിക്ഷേപിക്കാനും പിൻവലിക്കാനും സാധിയ്ക്കും.
03.
സാധാരണ പലിശ 13% (നിബന്ധനകൾ ബാധകം) ആയിരിക്കും.
04.
ക്രെഡിറ്റ് ബാലൻസ് അക്കൗണ്ടുകൾക്ക് 4.5% പലിശ (മിനിമം ബാലന്‍സിന് വിധേയം).
പലിശ നിരക്കുകൾ
Select...
നിരക്കുകൾ സൂചകമാണ്, വിപണി സാഹചര്യങ്ങൾ കാരണം വ്യത്യാസപ്പെടാം
