നിങ്ങൾക്ക് KSFE ചിട്ടിയിൽ താൽപ്പര്യമുണ്ടോ? ചിട്ടി വിശദാംശങ്ങൾ കാണുക.

എന്താണ് ചിട്ടി?
"ചിട്ടി" എന്ന വാക്ക്, "എഴുത്ത് അല്ലെങ്കിൽ കുറിപ്പ്" എന്നർത്ഥം വരുന്ന "കുറി" എന്ന മലയാള വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. വരിക്കാരുടെ പേരുകൾ എഴുതിയ ചെറിയ കടലാസ് കുറിപ്പുകൾ ഉപയോഗിച്ചാണ് ചിട്ടി ഫണ്ടുകൾ പരമ്പരാഗതമായി വിജയികളെ തെരെഞ്ഞെടുത്തിരുന്നത്.
ചിട്ടി ഫണ്ടുകൾ, പഴയ രീതിയാണെങ്കിലും, നിക്ഷേപത്തിനും സമ്പാദ്യത്തിനുമുള്ള ഒരു നൂതന മാർഗ്ഗമാണ്. ഇവിടെ ചിട്ടിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ വരിക്കാരും മാസം തോറും ഒരു നിശ്ചിത തുക മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് തവണ സംഖ്യയായി നൽകുന്നു. ഓരോ മാസവും ചിട്ടി തുക ലഭിക്കുന്നതിന് ഒരു അംഗത്തെ നറുക്കിലൂടെയോ ലേലത്തിലൂടെയോ തെരെഞ്ഞെടുക്കുന്നു. ഓരോ മാസത്തിലെയും ലേലക്കുറവ് ചിട്ടിയിൽ ഉള്ള എല്ലാ അംഗങ്ങൾക്കും തുല്യമായി വീതിക്കുന്നു. എല്ലാ അംഗങ്ങൾക്കും ചിട്ടി തുക ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു
കെ.എസ്.എഫ്.ഇ ചിട്ടിയെ കുറിച്ച് കൂടുതൽ അറിയുക
കെ.എസ്.എഫ്.ഇ യുടെ പ്രധാന ഉത്‌പന്നമാണ് ചിട്ടി
ദീർഘകാല ചിട്ടി
ഹ്രസ്വകാല ചിട്ടി
മൾട്ടിഡിവിഷൻ ചിട്ടികൾ
ചിട്ടി തുക ലഭിക്കുന്നതെങ്ങനെ?
പുതിയത്
കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്
പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്
കാലാവധി: 2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ
സംസ്ഥാനതല മെഗാ സമ്മാനങ്ങൾ
100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര അല്ലെങ്കിൽ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം*
കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-S1) (2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂൺ 30 വരെ)
ശാഖാതല സമ്മാനങ്ങൾ - കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-S1)
1500 രൂപയുടെ ഫ്യുവൽ കാർഡ്* (25000 Nos)
(ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന 5 ൽ ഒരാൾക്കു വീതം)
കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-2 (KHC-S2) (2025 ജൂലൈ 1 മുതല്‍ 2025 ഒക്ടോബർ 31 വരെ)
ശാഖാതല സമ്മാനങ്ങൾ - കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-2 (KHC-S2)
2000 രൂപയുടെ ഫ്യുവൽ കാർഡ്* (26000 Nos)
(ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന 10 ൽ ഒരാൾക്കു വീതം)
