
പുതിയ മാനേജിങ് ഡയറക്ടറെ സ്വാഗതം ചെയ്ത് കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ കുടുംബത്തിലേക്ക് പുതിയ മാനേജിംഗ് ഡയറക്ടർക്ക് ഊഷ്മളമായ സ്വാഗതം!
കെ.എസ്.എഫ്.ഇ-യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ശ്രീ. അഭിലാഷ്. പി. എൻ, ഇന്ന് തൃശൂരിലെ ഹെഡ് ഓഫീസിൽ എത്തിച്ചേർന്നു. ഹെഡ് ഓഫീസിലെ ജീവനക്കാർ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ചടങ്ങിൽ ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ. ശരത് ചന്ദ്രൻ സ്വാഗതവും, ജനറൽ മാനേജർ (റിസ്ക് & കംപ്ലയൻസ്) ഡോ. സനിൽ എസ്. കെ. നന്ദിയും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിൽ കെ.എസ്.എഫ്.ഇ-യ്ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും, പുതിയ ഉയരങ്ങളിൽ എത്താനും സാധിക്കട്ടെ എന്ന് ഇരുവരും ആശംസിച്ചു.























