
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്
വയനാടിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ്: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്.
വയനാട്: മഹാദുരന്തത്തിൽ അകപ്പെട്ട മുണ്ടക്കൈ - ചൂരൽമല ദേശത്തിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ് 45 കോടി രൂപയുടെ ബഹുനില ആശുപത്രി മന്ദിരമായി ഉയരും. മാതൃകാ ടൗൺഷിപ്പിന്റെ അനുബന്ധമായി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കെ.എസ്.എഫ്.ഇ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുന്ന പുതിയ അനക്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിൻ്റെ സംഭാവനയും ചേർത്ത് 45 കോടി രൂപയാണ് ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. ആധുനികസൗകര്യങ്ങളോടെ നിലവിൽ വരുന്ന ആശുപത്രി സമുച്ചയം വയനാടിൻ്റെ ആതുര മേഖലക്ക് മുതൽക്കൂട്ടാകും. റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ഒ.ആർ കേളു, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ് കൂടാതെ ടി.സിദ്ധിഖ് എം.എൽ.എ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ചീഫ് സെക്രട്ടറി എ.ജയതിലക് ഐഎഎസ്, റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം, വയനാട് ടൗൺഷിപ്പ് പ്രൊജക്ട് സ്പെഷ്യൽ ഓഫീസർ എസ്.സുഹാസ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ, കോഴിക്കോട് റൂറൽ മേഖല എ.ജി.എം അഭിറാം കൃഷ്ണ, സംഘടനാ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




















