
KSFE DIAMOND CHITS MEGA DRAW
കെ.എസ്.എഫ്.ഇ, 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികൾ, ഡയമണ്ട് ചിട്ടികൾ 2.0 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2024 ജൂലൈ 27 ശനിയാഴ്ച 3PM ന് കൊല്ലം SNDP യോഗം ധ്യാനമന്ദിരത്തിൽ വച്ച് കേരള ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു.
ബഹു.എം.എൽ.എ (ഇരവിപുരം) ശ്രീ.എം.നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ മെഗാ നറുക്കെടുപ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജനപ്രതിനിധികൾ, കെ.എസ്.എഫ്.ഇ സംഘടനാ പ്രതിനിധികൾ, മറ്റു പ്രമുഖർ, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ സ്വാഗതം ആശംസിക്കുകയും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ & ഡയമണ്ട് ചിട്ടികൾ 2.0 - മെഗാ നറുക്കെടുപ്പ് വിജയികൾ