News
image
Wed, 18 October 2023

Bhadratha Smart Chits 2022 & Low Key Campaign Mega Prize Distribution

കെ.എസ്.എഫ്.ഇ അവതരിപ്പിച്ച സ്വപ്ന സമ്മാന പദ്ധതിയായ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 ന്റെ സംസ്ഥാനതല മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റും ലോ കീ ക്യാമ്പയിനിലെ ഒന്നാം സമ്മാനമായ 25 പവൻ സ്വർണ്ണാഭരണങ്ങളുടെ വിതരണവും 2023 ഒക്ടോബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കൊട്ടാരക്കര ഹൈലാൻഡ് ഹോട്ടൽ & റിസോർട്ടിൽ വെച്ച് നടന്നു.

കെ.എസ്.എഫ്.ഇ യുടെ വരുമാനത്തിന്റെ ഒരു ഭാഗം പ്രിയപ്പെട്ട ഇടപാടുകാർക്ക് സമ്മാനമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും സമ്മാന പദ്ധതികളുമായി സ്കീം ചിട്ടികൾ ആരംഭിക്കുന്നത്. അതിൽ ഏറ്റവും വലിയ തുക (1 കോടി രൂപയുടെ ഫ്ലാറ്റ്) മെഗാ സമ്മാനമായി നൽകിയ പദ്ധതിയാണ് കഴിഞ്ഞ വർഷം നടപ്പിലായത്. കൊല്ലം കരവാളൂർ സ്വദേശിയായ ശ്രീ.ജയകുമാർ.ടി.എസ് നാണ് മെഗാ സമ്മാനം ലഭിച്ചത്.

പ്രസ്തുത സമ്മാനവിതരണത്തിന്റെ മുന്നോടിയായുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനവും മെഗാ സമ്മാനവിതരണവും ബഹു. ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഇതോടൊപ്പം കൊല്ലം റൂറൽ മേഖലയിലെ വിവിധ ശാഖകളിലെ വരിക്കാർക്ക് ലഭിച്ച മേഖലാതല സമ്മാനങ്ങളായ 3 ഇലക്ട്രിക് കാറുകളുടെ വിതരണവും ധനമന്ത്രി നിർവ്വഹിച്ചു. കൊല്ലം റൂറൽ മേഖലയിൽ ലഭിച്ച മറ്റു സമ്മാനങ്ങളായ ഇലക്ട്രിക് സ്കൂട്ടറുകൾ, 5 പവൻ വീതമുള്ള സ്വർണ്ണാഭരണങ്ങൾ എന്നിവയുടെ വിതരണം ബഹു. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ശ്രീ.എസ്.ആർ.രമേശ് നിർവഹിച്ചു.

കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ. കെ.വരദരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ സ്വാഗതവും കൊല്ലം റൂറൽ റീജിയണൽ മാനേജർ ശ്രീമതി.പ്രമീള.കെ.പി നന്ദിയും പറഞ്ഞു. പ്രസ്തുത ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

ആകർഷകമായ സമ്മാനങ്ങളുമായി ഈ വർഷവും "കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ" വിജയകരമായി ശാഖകളിൽ നടന്നു വരുന്നു.

54 Years of Trusted Services

We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

₹81000Cr+

Turnover

8300+

Employees

680+

Branches

₹250Cr

Paid-Up Capital