ksfe-logo
KSFE logo
മല
തിരികെ
തിരികെ

ആലപ്പുഴ I (7)

SECOND FLOOR, MATHA ARCADE YMCA, ALAPPUZHA - 688001
ബ്രാഞ്ചിനെ കുറിച്ച്
SUDHILAL R

ബ്രാഞ്ച് മാനേജർ

ബ്രാഞ്ചിനെ കുറിച്ച്
സ്ഥാപിതമായതു മുതൽ, ഉപഭോക്തൃ താത്പര്യങ്ങള്‍ക്ക് മുൻഗണന നൽകി സേവനം നൽകുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്

1st April 2025 to 28th February 2026

പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്

കാലാവധി: 2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ

സംസ്ഥാനതല മെഗാ സമ്മാനങ്ങൾ

100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര അല്ലെങ്കിൽ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം*

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-S1) (2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂൺ 30 വരെ)

ശാഖാതല സമ്മാനങ്ങൾ - കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-S1)

1500 രൂപയുടെ ഫ്യുവൽ കാർഡ്* (25000 Nos)

(ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന 5 ൽ ഒരാൾക്കു വീതം)

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-2 (KHC-S2) (2025 ജൂലൈ 1 മുതല്‍ 2025 ഒക്ടോബർ 31 വരെ)

ശാഖാതല സമ്മാനങ്ങൾ - കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-2 (KHC-S2)

2000 രൂപയുടെ ഫ്യുവൽ കാർഡ്* (26000 Nos)

(ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന 10 ൽ ഒരാൾക്കു വീതം)

ഇപ്പോൾ അന്വേഷിക്കുക

നിലവിൽ ലഭ്യമായ ചിട്ടികൾ

തിരഞ്ഞെടുത്ത ശാഖയിൽ ചിട്ടി അറിയിപ്പുകളൊന്നുമില്ല

സംശയങ്ങള്‍

മറ്റ് നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനേക്കാൾ കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരുന്നത് കൂടുതൽ ആകർഷണീയമാകുന്നത് എങ്ങനെ?

വായ്പയുടേയും നിക്ഷേപത്തിന്റേയും പ്രത്യേകതകൾ കൂട്ടിയിണക്കി ഉണ്ടാക്കിയ ഒരു പദ്ധതിയാണ് ചിട്ടി. ചിട്ടിയിൽ ഒരു വരിക്കാരന് ഒരു പ്രത്യേക ശതമാനം കിഴിവിൽ ചിട്ടി ലേലം വിളിച്ചെടുക്കാനും പണം മുൻകൂട്ടി കൈപ്പറ്റാനും സാധിയ്ക്കുന്നു. അതേ സമയം മറ്റ് റെക്കറിംഗ് ഡെപ്പോസിറ്റുകളിൽ അടച്ച പണത്തിനെ ബന്ധപ്പെടുത്തി മാത്രമേ, തുക കൈപ്പറ്റാൻ സാധിക്കൂ. തുടക്കത്തിൽ പരമാവധി കുറവിന് ചിട്ടി വിളിച്ചെടുക്കാൻ ധാരാളം പേർ വരുമ്പോൾ നറുക്കിനെ ആശ്രയിക്കുന്നത് കൊണ്ടുള്ള അപര്യാപ്തത മറികടക്കാനായി, ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് ചിട്ടിയിൽ നിന്നുള്ള വായ്പാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലോൺ പണത്തിന്റെ ആവശ്യവും ചിട്ടി കിട്ടാനുള്ള കാലതാമസവും തമ്മിലുള്ള വ്യത്യാസത്തെ പരിഹരിയ്ക്കും.

ഞാൻ കേട്ടിട്ടുള്ളത് കെ.എസ്.എഫ്.ഇ. യുടെ ജാമ്യ വ്യവസ്ഥകൾ വഴക്കമില്ലാത്തവയും ബുദ്ധിമുട്ടേറിയതും ആണെന്നാണ്. ശരിയാണോ?

ഇത് തികച്ചും ഒരു തെറ്റിദ്ധാരണയാണ്. കെ.എസ്.എഫ്.ഇ. സ്വീകരിയ്ക്കുന്ന ജാമ്യവ്യവസ്ഥകളുടെ വിശാല പരിധിയെക്കുറിച്ചും അവ സ്വീകരിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ സന്ദർഭങ്ങളെപ്പറ്റിയും ധാരണയില്ലാത്തവർ ആണ് ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത്. കെ.എസ്.എഫ്.ഇ. നാലു വിഭാഗങ്ങളിൽപ്പെട്ട നിരവധി ജാമ്യങ്ങൾ സ്വീകരിക്കുന്നു.

മറ്റ് സ്ഥാപനങ്ങളിലെ സമാന പദ്ധതികളെ അപേക്ഷിച്ച് കെ.എസ്.എഫ്.ഇ. യുടെ ഗൃഹോപകരണ – വാഹന വായ്പാ പദ്ധതി മെച്ചപ്പെട്ടതാണ് എന്ന് പറയാൻ കാരണമെന്ത്?

ഈ പദ്ധതിയുടെ പലിശ 12% താരതമ്യേന കുറവാണ്. മാത്രമല്ല, ജാമ്യവ്യവസ്ഥകൾ ലളിതവും  ടി.വി. തുടങ്ങിയ ഗൃഹോപകരണങ്ങൾ മുതൽ നാലു ചക്രവാഹനങ്ങൾ വരെ ഈ പദ്ധതി വഴി കരസ്ഥമാക്കാവുന്നതാണ്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച്, 60 മാസം വരെ കാലാവധി തിരിച്ചടവിന് കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്.

കെ.എസ്.എഫ്.ഇ. ഭവന വായ്പയ്ക്ക് മറ്റ് സ്ഥാപനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ഭവന വായ്പാ പദ്ധതിയുമായി എന്ത് വ്യത്യാസമാണ് ഉള്ളത്?

മറ്റ് സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഭവന വായ്പാ പദ്ധതികളെ അപേക്ഷിച്ച് കച്ചവടക്കാർ, വിദേശ ഇന്ത്യക്കാർ, വ്യവസായികൾ, പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് പ്രാപ്യമായ പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭവന വായ്പാ പദ്ധതി. പലിശ നിരക്ക് താരതമ്യേന കുറവും ജാമ്യ വ്യവസ്ഥകൾ ലളിതവും ആണ്. ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ എളുപ്പം പൂർത്തീകരിയ്ക്കുന്നതിനായി ഗ്രീൻ ചാനൽ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ഭവനത്തോടുകൂടിയും ഭവന നിർമ്മാണത്തിനു വേണ്ടിയും വസ്തുവകകൾ വാങ്ങുന്നതിനും ഇതേ വായ്പ ഉപയോഗിക്കാവുന്നതാണ്.

കെ.എസ്.എഫ്.ഇ. യുടെ സ്വർണ്ണപ്പണയ വായ്പയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?

ഉദ്ദേശം എന്തുതന്നെയായാലും അതിന് ഉപയുക്തമാക്കാവുന്ന ഒന്നാണ് കെ.എസ്.എഫ്.ഇ. യുടെ സ്വർണ്ണപ്പണയ വായ്പ. വൈകീട്ട് 4.30 വരെ തുറന്നിരിയ്ക്കുന്ന സ്വർണ്ണപ്പണയവായ്പാ കൗണ്ടറുകൾ കെ.എസ്.എഫ്.ഇ. യുടെ പ്രത്യേകതയാണ്. പെട്ടെന്ന് സ്വർണ്ണപ്പണയ വായ്പ നൽകുന്നതിന് കൗണ്ടറിലെ ഉദ്യോഗസ്ഥൻമാരെ പ്രാപ്തമാക്കിയിട്ടുള്ളതിനാൽ, കുറഞ്ഞ സമയത്തിനുള്ളിൽ വായ്പ ലഭ്യമാക്കുന്നു. പണയം നിന്ന ദിവസങ്ങൾക്ക് മാത്രമേ പലിശ നൽകേണ്ടി വരികയുള്ളൂ എന്നത് മറ്റൊരു സവിശേഷതയാണ്.

ഞങ്ങളെ സമീപിക്കുക

ഇപ്പോഴും ഒരു സഹായം ആവശ്യമുണ്ടോ?

ഞങ്ങളുടെ സമർപ്പിത പിന്തുണാ ടീമിന് നിങ്ങളുടെ അഭ്യർത്ഥനകളിൽ നിങ്ങളെ സഹായിക്കാനാകും, 24/7.

ഞങ്ങളെ സമീപിക്കുക