ksfe-logo
KSFE logo
ENG
Back
Back
FESCA State Arts Festival 2023

FESCA State Arts Festival 2023

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ഫെസ്‌കയുടെ ആഭിമുഖ്യത്തിൽ നടന്ന മേഖലാതല കലോത്സവങ്ങളിൽ, വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംസ്ഥാന കലോത്സവം 2023 ജൂൺ 25 ഞായറാഴ്ച, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ അരങ്ങേറി.

കേരള സംഗീത നാടക അക്കാഡമി ചെയർമാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി കലോത്സവം ഉദ്‌ഘാടനം ചെയ്തു. ജീവനക്കാരുടെ ഇടയിലെ കലാകാരന്മാരെ തിരിച്ചറിയാനുള്ള അവസരവും, ദിനപ്രതിയുള്ള സമ്മർദ്ദങ്ങളെ മറികടക്കാനുള്ള വിനോദമായിട്ടും ഫെസ്ക കലോത്സവം വളർന്നുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടറും ഫെസ്‌ക സംസ്‌ഥാന പ്രസിഡന്റുമായ ഡോ.എസ്. കെ. സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.എസ്എ.ഫ്ഇ. ചെയർമാൻ കെ. വരദരാജൻ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയെ ആദരിച്ചു. സാമ്പത്തിക പുരോഗതിയ്ക്കുപുറം കലാപരമായ പുരോഗതിയും ജീവനക്കാർക്കുണ്ടാകണമെന്നും ഡോ.എസ്. കെ. സനിൽ പറഞ്ഞു.

സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയുമായ പി.എൻ ഗോപീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ യിലെ ജീവനക്കാരുടെ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരായ എസ്. മുരളികൃഷ്ണപിള്ള, എസ്. വിനോദ്, എസ്. അരുൺ ബോസ്, എൻ. എ. മൻസൂർ എന്നിവർ ആശംസകൾ അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗമായ ടി. രാജേന്ദ്രൻ, എറണാകുളം അർബൻ എ.ജി.എം വി. രാജേന്ദ്രൻ, എറണാകുളം റൂറൽ എ.ജി.എം റീന ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെസ്ക സെക്രട്ടറി എസ്. എ. സുജിത സ്വാഗതവും, ഫെസ്ക ജനറൽ കൺവീനർ എം. ബൈജു നന്ദിയും പറഞ്ഞു.

നാല് വേദികളിലായി നാടൻപാട്ട്, തിരുവാതിര, സംഘഗാനം, സംഘനൃത്തം, പദ്യപാരായണം, മിമിക്രി, ലളിതഗാനം തുടങ്ങിയ കലാമത്സരങ്ങൾ നടത്തി. 16 റീജിയണയിൽ നടത്തിയ കലാമത്സരങ്ങളിൽ, ഒന്നാം സ്‌ഥാനം നേടിയ അറുന്നൂറോളം പ്രതിഭകൾ മാറ്റുരച്ച സംസ്‌ഥാന കലോത്സവത്തിൽ തൃശൂർ റീജിയനും തിരുവനന്തപുരം അർബൻ റീജിയനും ഒന്നാം സ്ഥാനം പങ്കിട്ടു. കെ.എസ്.എഫ്.ഇ ജീവനക്കാർ രചിച്ച പുസ്തകങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.

More Events

No data is available