
കെ.എസ്.എഫ്.ഇ നവകേരളത്തിന്റെ സാമ്പത്തിക ബദൽ: മുഖ്യമന്ത്രി
ലോകത്തിനാകെ മാതൃകയാക്കാവുന്ന ഒരു നവകേരളത്തിൽ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) ഒരു സാമ്പത്തിക ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.എഫ്.ഇ രാജ്യത്തെ MNBC കളിൽ ആദ്യമായി ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടിയതിന്റെ പ്രഖ്യാപനവും ആഘോഷപരിപാടികളുടെ ഉദ്ഘാടനവും 13-08-2025 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ.എസ്.എഫ്.ഇ യുടെ പുതിയ മുദ്രാവാചകമായ “ഈ നാടിന്റെ ധൈര്യം” ചടങ്ങിൽ കെ.എസ്.എഫ്.ഇ ബ്രാൻഡ് അംബാസിഡറായ അഭിനേതാവ് സുരാജ് വെഞ്ഞാറമൂടിന് നൽകി മുഖ്യമന്ത്രി അനാവരണം ചെയ്തു.
നിരവധി തലമുറകളുടെ കഠിനാധ്വാനമാണ് കെ.എസ്.എഫ്.ഇ കൈവരിച്ച നേട്ടമെന്ന് അധ്യക്ഷനായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാധാരണക്കാർക്കും ബിസിനസുകാർക്കും നിതാന്തമായ പിന്തുണ നൽകുന്ന സ്ഥാപനമായ കെഎസ്എഫ്ഇ സർക്കാരിന് സ്ഥിരമായി ലാഭവിഹിതം നൽകുന്നു. പുതിയ ദിശാബോധത്തോടെ നാളെകളുടെ ലോകസാഹചര്യം കൂടി മുന്നിൽ കണ്ട് മുന്നോട്ടു പോവുകയാണ് പ്രസ്ഥാനം. “മിഷൻ വൺ ക്രോർ” എന്ന പദ്ധതിയുമായി ഒരു കോടി ഇടപാടുകാരെ ലക്ഷ്യമിടുകയാണ് കെ.എസ്.എഫ്.ഇ. യുവതയ്ക്കും പുതിയ തലമുറ പ്രൊഫഷണലുകൾക്കുമായി കെ.എസ്.എഫ്.ഇ യുടെ പുതിയ പദ്ധതിയായ “ഫ്രറ്റേണിറ്റി ഫണ്ട്” നിലവിൽ വരികയാണ്. കേരളത്തിലെ സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ കയ്യാളുന്ന സാമ്പത്തിക കാര്യ ഇടപാടുകൾ സംസ്ഥാന ബജറ്റിന് തുല്യമാണ്. അതിൽ സിംഹഭാഗവും കെ.എസ്.എഫ്.ഇ യുടെ സംഭാവനയാണ്. ഇത് പൊതു മേഖല സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ യുടെ ഉപഭോക്താക്കൾക്ക് നൽകുന്ന ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ വിതരണ ഉദ്ഘാടനം ചടങ്ങിൽ നടന്നു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെ.എസ്.എഫ്.ഇ ഉപഭോക്താവായ ശ്യാമളമ്മക്ക് ഗിഫ്റ്റ് കാർഡ് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
വിശ്വാസ്യതയും സുതാര്യതയും സർക്കാരിന്റെ ഉറപ്പുമാണ് കെ.എസ്.എഫ്.ഇ യുടെ ശക്തിയെന്ന് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
2021ൽ ചുമതല ഏറ്റെടുക്കുമ്പോൾ അമ്പതിനായിരം കോടി രൂപ ബിസിനസ്സ് ഉണ്ടായിരുന്നത് ഇന്ന് ഒരു ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുമയുള്ള ലക്ഷ്യങ്ങൾ, തികഞ്ഞ ആധുനികത, അനുയോജ്യമായ സങ്കേതങ്ങൾ, കുറ്റമറ്റ സാങ്കേതിക വിദ്യ എന്നിവയാണ് കെ.എസ്.എഫ്.ഇ യുടെ നേട്ടങ്ങൾക്കു കാരണമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിൽ പറഞ്ഞു.
എംഎൽഎ ആന്റണി രാജു, മുൻ കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിമാരായ എസ്.മുരളികൃഷ്ണ പിള്ള (KSFE SA - CITU)), എസ്.അരുൺ ബോസ് (KSFE OU), എസ്.വിനോദ് (FEEA- INTUC), എസ്.സുശീലൻ (KSFE OA) തുടങ്ങിയവർ പ്രസംഗിച്ചു.
Related News
55 Years of Trusted Services
We Thank More Than 59 lakhs of Our Satisfied Customers, For Your Trust And Faith.
₹101000 Cr+
Turnover
9000+
Employees
680+
Branches
₹250 Cr
Authorized Capital