സിഎസ്ആർ @ കെഎസ്എഫ്ഇ
ഞങ്ങളുടെ സിഎസ്ആർ പ്രോഗ്രാമുകൾ











ചേലക്കര SMTGHS സ്കൂളിൽ കമ്പ്യൂട്ടർ ലാബ് നിര്‍മ്മിച്ച് കൊടുത്ത് കെ.എസ്.എഫ്.ഇ
ചേലക്കര SMTGHS സ്കൂളിൽ കെ.എസ്.എഫ്.ഇ CSR ഫണ്ടിൽ നിന്നും 12.45 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ബഹു. ആലത്തൂർ എം.പി ശ്രീ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ബഹു.ചേലക്കര MLA ശ്രീ.യു.ആർ പ്രദീപ്, കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ.ശരത്ചന്ദ്രൻ.എസ് എന്നിവർ സന്നിഹിതരായിരുന്നു.

കൊല്ലം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് യാത്ര ചെയ്യാൻ വാഹനം വാങ്ങി നൽകി കെ.എസ്.എഫ്.ഇ
KSFE യുടെ CSR ഫണ്ട് വിനിയോഗിച്ചു കൊല്ലം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് യാത്ര ചെയ്യാൻ വേണ്ടിയുള്ള വാഹനം, 10/07/2024 തിയതിയിൽ ബഹു. KSFE ചെയർമാൻ ശ്രീ. കെ. വരദരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

നെടുമണ്‍കാവ് സര്‍ക്കാര്‍ UP സ്കൂളിന് ബസ് സംഭാവന ചെയ്തു
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ട് വിനിയോഗിച്ചു നെടുമണ്‍കാവ് സര്‍ക്കാര്‍ UP സ്കൂളിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് 11-03-2024 ന് ബഹു. ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

കൊട്ടാരക്കര IHRD അപ്ളൈഡ് കോളേജിന് ബസ് സംഭാവന ചെയ്തു
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ട് വിനിയോഗിച്ചു കൊട്ടാരക്കര IHRD അപ്ളൈഡ് കോളേജിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് 11-03-2024 ന് ബഹു. ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫെയർ സെന്ററിന് മാരുതി ഡിസയർ കാർ സംഭാവന ചെയ്തു
കെ എസ് എഫ് ഇ ചെയർമാൻ അഡ്വ: പീലിപ്പോസ് തോമസ് പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫെയർ സെന്റർ പ്രതിനിധിക്ക് മാരുതി ഡിസയർ കാർ സംഭാവന ചെയ്യുന്നു (സിഎസ്‌ആർ സ്കീം 2018-19).

ഹോം കെയർ വെഹിക്കിൾ സംഭാവന നൽകി
ഹോം കെയർ വെഹിക്കിൾ 02-03-2019 ന് ആൽഫ പാലിയേറ്റീവ് കെയർ, ചെറിയപ്പില്ലി, നോർത്ത് പരാവൂർ, എറണാകുളം എന്നിവയ്ക്ക് സംഭാവന നൽകി- കെഎസ്എഫ്ഇ ലിമിറ്റഡ് ഡയറക്ടർ ശ്രീ. വി.കെ. പ്രസാദ്, പ്രതിനിധിക്ക് കീ കൈമാറി (സിഎസ്‌ആർ സ്കീം 2018-19).



