വാർത്തകൾ

വെള്ളി, 23 ഫെബ്രുവരി 2024
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി സ്‌കൂളിന് കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളും
കെ.എസ്.എഫ്.ഇ യുടെ 12.45 ലക്ഷം രൂപയുടെ CSR ഫണ്ടുപയോഗിച്ച് ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസ്. സ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് നവീകരണവും ലാപ്ടോപ്പുകളുടെ വിതരണവും നടന്നു. മന്ത്രി കെ.രാധാകൃഷ്ണൻ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, കെ.എസ്.എഫ്.ഇ ചേലക്കര ശാഖാ മാനേജർ ശ്രീ.അനീഷ് രാജ്.ആർ.എസ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.കെ.ആർ.മായ, പ്രിൻസിപ്പൽ ശ്രീമതി.ആർ.സുനിത, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എം.കെ.പദ്മജ, പ്രധാനാധ്യാപിക ശ്രീമതി.ഷീജ കുനിയിൽ, മറ്റു പൗര പ്രമുഖർ എന്നിവർ പങ്കെടുത്തു.
മറ്റ് വാർത്തകൾ
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം