വാർത്തകൾ
image
വെള്ളി, 24 മാർച്ച്‌ 2023

ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 – ബമ്പർ സമ്മാന വിതരണം

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2021 സമ്മാനപദ്ധതിയുടെ ബമ്പർ സമ്മാനം വിതരണം ചെയ്തു.

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2021 സമ്മാനപദ്ധതിയുടെ ബമ്പർ സമ്മാനമായ ടാറ്റ നെക്സൺ ഇലക്ട്രിക് കാറിന്റെ താക്കോൽദാനം, കെ.എസ്.എഫ്.ഇ ഹെഡ് ഓഫിസിൽ വച്ച് 2022 നവംബർ 18 ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, വയലാർ അവാർഡ് ജേതാവ് ശ്രീ.എസ്.ഹരീഷ്, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അശോകൻ ചരുവിൽ, കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ എന്നിവർ സമ്മാനാർഹനായ കെ.എസ്.എഫ്.ഇ കാക്കനാട് ശാഖയിലെ വരിക്കാരനായ ശ്രീ.ബിനിൽ എ പി ക്കും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ, മറ്റ് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥർ, വിവിധ യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ബമ്പർ സമ്മാന വിജയിയായ ശ്രീ. ബിനിൽ എ പി ക്ക് ഒരിക്കൽ കൂടി കെ.എസ്.എഫ്.ഇ യുടെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ.

KSFE ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 - നറുക്കെടുപ്പ് ഫലം

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം