ഒരു അന്വേഷണം നടത്തുക

കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021
2021-22 സാമ്പത്തിക വർഷത്തെ ചിട്ടി ബിസിനസ്സ് സമാഹരിക്കുന്നതിനായി നിരവധി സമ്മാന പദ്ധതികൾ കോർത്തിണക്കികൊണ്ട് കെ.എസ്.എഫ്.ഇ. രൂപകല്പന ചെയ്തിരിക്കുന്ന പുതിയ ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021.
ഈ പദ്ധതിയുടെ കാലയളവ് 2021 ജൂലൈ 1 മുതൽ 2022ഫെബ്രുവരി 28 വരെ.
സമ്മാന പദ്ധതി
കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 സംസ്ഥാനതലത്തിലും മേഖലാതലത്തിലും ശാഖാതലത്തിലും നിരവധി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ
- ചിട്ടി വിളിക്കാത്ത വരിക്കാർക്ക് ലാപ് ടോപ്പ് , ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 10% പലിശ നിരക്കിൽ 30000/-രൂപ വരെ Consumer Vehicle Loan അനുവദിക്കുന്നതാണ്. ഈ ലോണിന്റെ കാലാവധി 36 മാസം അഥവാ ചിട്ടി വിളിക്കുന്നതുവരെയായിരിക്കും.
- 5% അടച്ചു കഴിഞ്ഞാൽ സലയുടെ 50% വരെ ചിട്ടി ലോൺ അനുവദിക്കുന്നതാണ്.
- ചിട്ടിയിൽ ചേർന്ന് വിളിച്ചതിനു ശേഷം ദൗർഭാഗ്യവശാൽ മരണപ്പെടുന്ന ഇടപാടുകാരുടെ 25 ലക്ഷം രൂപവരെയുള്ള ബാധ്യത എഴുതിതള്ളുന്നതാണ്.
കെ. എസ്. എഫ്. ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ -സമ്മാനങ്ങൾ

ഒന്നാം സമ്മാനം
ടാറ്റാ നെക്സ്ൺ EVXZ+LUX ഇലക്ട്രിക് കാർ അഥവാ 18 ലക്ഷം രൂപ

മേഖലാതല സമ്മാനം
61 എണ്ണം ഹോണ്ട ഇലക്ട്രിക് ബൈക്ക് അഥവാ 50000 രൂപ

മേഖലാതല സമ്മാനം
122 എണ്ണം ഏസർ/ എച് പി ലാപ്ടോപ് അഥവാ 25000 രൂപ

ശാഖാ തല സമ്മാനം
ഓരോ ചിട്ടിയിലും 1 ഗ്രാം അല്ലെങ്കിൽ 2 ഗ്രാം സ്വർണ്ണാണയം ഉറപ്പ്
52 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...
₹59000 കോടി+
വാർഷിക വിറ്റുവരവ് (മാർച്ച് 2022)
7900+
സേവനദാതാക്കൾ
630+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം