വസ്തുവിന്റെ മേലുള്ള ഉടമസ്ഥാവകാശം കൃത്യമാർന്നതാണെങ്കിൽ ആ വസ്തു കെ.എസ്.എഫ്.ഇ ജാമ്യമായി സ്വീകരിക്കുന്നതാണ്. താഴെപ്പറയുന്ന രേഖകൾ വസ്തു ജാമ്യത്തിനൊപ്പം സമർപ്പിക്കേണ്ടതാണ്.
- പതിമൂന്ന് കൊല്ലത്തെ മുന്നാധാരങ്ങൾ (ഒറിജിനൽ)
- 13 കൊല്ലത്തെ കുടിക്കട സർട്ടിഫിക്കറ്റ്
- നടപ്പുകൊല്ലത്തെ ഭൂനികുതി രശീതി.
- ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ നടപ്പു കൊല്ലത്തെ കെട്ടിട നികുതി രശീതി
- വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ചുകളും സർട്ടിഫിക്കറ്റുകളും