12 ലക്ഷം വരെയുള്ള ഭാവി ബാധ്യതയ്ക്ക് വ്യക്തിഗത ജാമ്യം സ്വീകരിക്കുന്നതാണ്. കേന്ദ്ര/സംസ്ഥാന/ സർക്കാർ ജീവനക്കാർ, ഗവൺമെന്റ് കമ്പനികളിലേയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ജീവനക്കാർ,ഗവൺമെന്റ്/എയ്ഡഡ്/ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി,വൊക്കേഷണൽ സ്ക്കൂളുകൾ, കോളേജുകൾ, ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർ, രണ്ടാം ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡിംഗ് ഉള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ തുടങ്ങിയവരെ സാധാരണയായി (നിബന്ധനകൾക്ക് വിധേയമായി) വ്യക്തിഗത ജാമ്യത്തിൽ പരിഗണിക്കാറുണ്ട്.
1.. ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും
- ഈ പ്രകരണത്തിൽ അടിസ്ഥാന ശമ്പളവും മാസബത്തയും ചേർന്നതുകയെ ആണ് ശമ്പളം എന്ന് വിളിയ്ക്കുന്നത്. അഡ്ഹോക്ക് ക്ഷാമബത്തയോ പേഴ്സണൽ പേയോ ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്.
- ഏറ്റവും കുറഞ്ഞ ശമ്പളം
ഏറ്റവും ചുരുങ്ങി നെറ്റ് ശമ്പളം 5000/-രൂപ വരുന്ന മുഴുവൻ സമയ സ്ഥിര ജോലിക്കാരെയാണ് ജാമ്യം ആയി സ്വീകരിക്കുന്നത്.
- ജാമ്യക്കാരുടെ വർഗ്ഗീകരണം
- SREG (ശമ്പളം പിടിച്ചു തരാൻ വകുപ്പുള്ള ജീവനക്കാർ)
- SRNEG (ശമ്പളം പിടിച്ചു തരാൻ വകുപ്പില്ലാത്ത ജീവനക്കാർ)
- ആവശ്യമായ ശമ്പളത്തിന്റെ നിരക്ക്
1. | SREG ജോലിക്കാർ – | ഭാവി ബാധ്യതയുടെ 10% വരുന്ന ശമ്പളം /കൂട്ടായ ശമ്പളമാണ് SREG ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം. |
2. | SRNEG ജോലിക്കാർ- | ഭാവിബാധ്യതയുടെ 12.5% വരുന്ന ശമ്പളം/ കൂട്ടായ ശമ്പളമാണ് SRNEG ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം. |
ഒരു SREG യും ഒരു SRNEG യും കൂടിച്ചേർന്ന് തരുന്ന ജാമ്യത്തിൽ ഭാവിബാധ്യതയുടെ 12.5 ശതമാനമായിരിക്കണം മാനദണ്ഡം.
- പൊതുമാനദണ്ഡങ്ങൾ
1. | ജാമ്യക്കാർ കേരള സംസ്ഥാനത്തിനകത്ത് ജോലി ചെയ്യുന്നവരും കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. |
2. | അവർ മുഴുവള സമയ, സ്ഥിര ജീവനക്കാർ ആയിരിക്കണം. |
3. | ബാധ്യതയുടെ കാലാവധി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 6 മാസത്തെയെങ്കിലും സേവന കാലാവധി ജാമ്യക്കാർക്ക് ഉണ്ടായിരിക്കണം. |
സ്വന്തം ജാമ്യം
പിടുത്തം കഴിഞ്ഞുള്ള ശമ്പളം ഏറ്റവും ചുരുങ്ങയത് 5000/- രൂപയെങ്കിലും ഉള്ളതും, പിടുത്തം ആകെ ശമ്പളത്തിന്റെ 60 ശതമാനത്തിൽ കവിയാതെ ഉള്ളവരും, ആയ ജീവനക്കാരെ, ഭാവിബാധ്യത 4,00,000/-രൂപവരെയുള്ള ബാധ്യതകളിൽ ജാമ്യക്കാരായി സ്വീകരിയ്ക്കുന്നതാണ്. 5,00,000/- രൂപവരെയുള്ള ചിട്ടി ബാധ്യതയ്ക്ക് മേൽപ്പറഞ്ഞത് കൂടാതെ സ്കോർകാർഡ് കൂടി കണക്കിലെടുത്ത് ഇത്തരക്കാരെ ജാമ്യക്കാരായി സ്വീകരിക്കാവുന്നതാണ്.
ഏക വ്യക്തി ജാമ്യം
താഴെപ്പറയുന്ന പ്രകരണങ്ങളിൽ ഏക വ്യക്തിജാമ്യം സ്വീകരിക്കുന്നതാണ്.
- മുഖ്യ വായ്പക്കാരൻ ജേലിയില്ലാത്ത പ്രകരണത്തിൽ, പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളമുള്ള, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനത്തിൽ കവിയാത്ത ജീവനക്കാരനെ / ജീവനക്കാരിയെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്.
- 8,00,000/-രൂപ വരെയുള്ള ബാധ്യതയ്ക്ക്, മുഖ്യകടക്കാരൻ SREG യിൽ പെടുന്ന ആളാണെങ്കിൽ, ജാമ്യക്കാരനും മുഖ്യകടക്കാരനും പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളവും, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനം വരാത്തവണ്ണമുള്ള ഒരാളെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. (പിടുത്തത്തിൽ ബാധ്യതയുടെ തവണ സംഖ്യകൂടി ഉൾപ്പെടുത്തണം)