കെ.എസ്.എഫ്.ഇ.  പ്രവാസി ചിട്ടിയിലൂടെ ഇപ്പോൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കു ചേരാം. എങ്ങനെയെന്നോ?  മുഖ്യമായും ഗൾഫ് പ്രവിശ്യയിലേയ്ക്ക് മലയാളികളിൽ നല്ലൊരു പങ്ക്  നടത്തിയ കുടിയേറ്റമാണ് ഇന്ന് കേരള സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നത്. 3.15 കോടി വരുന്ന മലയാളി ജനസംഖ്യയിൽ 50 ലക്ഷം പേരെങ്കിലും പ്രവാസികൾ ആണെന്ന് കേരള സർക്കാരിന്റെ  ഒരു സർവ്വേ കാണിക്കുന്നു. അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് വഴി നിങ്ങൾക്ക്, കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കുകയും ആകാം, സമൂഹത്തിന്റെ വികസന പ്രവത്തനങ്ങളിൽ പങ്കാളികളും ആകാം. ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് വേണ്ടി സവിശേഷമായി രൂപകല്പന ചെയ്ത ഒന്നാണ് കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി. പ്രവാസി ചിട്ടിയ്ക്ക് വേണ്ടിയുള്ള ദീർഘനാളത്തെ ആവശ്യം ഈ അടുത്ത കാലത്ത് RBI ശരിവെച്ചതോടെയാണ് ഇത് സാധ്യമായത്. മാത്രമല്ല, നിങ്ങളെ സേവിയ്ക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

 

കെ.എസ്.എഫ്.ഇ. നിങ്ങളെ പരിപാലിയ്ക്കുന്നു.

 

ഞങ്ങൾ ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും പ്രദാനം ചെയ്യുന്നു. ദൗർഭാഗ്യവശാൽ മരണം മൂലമോ, അപകടം മൂലമുണ്ടാകുന്ന അംഗഭംഗം മൂലമോ ചിട്ടി തവണസംഖ്യ അടയ്ക്കാൻ കഴിയാതെ വന്നാൽ ഇൻഷുറൻഷ് പരിരക്ഷയിലൂടെ കെ.എസ്.എഫ്.ഇ. ചിട്ടിയിലെ ഭാവി ബാധ്യത ഏറ്റെടുക്കുന്നു. ചിട്ടിയെ പെൻഷൻ ഫണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസരവും കെ.എസ്.എഫ്.ഇ. നൽകുന്നുണ്ട്.

 

കിഫ്ബിയാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ സാങ്കേതിക പങ്കാളി.

 

എന്താണ് കിഫ്ബി

സംസ്ഥാന സർക്കാരിന്റെ ദീർഘകാല വികസന പദ്ധതികൾക്ക് പണം സ്വരൂപിക്കാനുള്ള ഗവൺമെന്റ് സ്ഥാപനമാണ് കിഫ്ബി. ഒരു സാമ്പത്തിക ബാധ്യതയും കൂടാതെ നിക്ഷേപകരെ / വരിക്കാരെ സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കു ചേരാൻ അനുവദിയ്ക്കുന്നു എന്നതാണ് കിഫ്ബിയുടെ മറ്റൊരു പ്രസക്തി.

ഏറ്റവും നല്ല സാങ്കേതിക മേന്മ

 

ഓൺലൈൻ വഴിയും പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയും ചിട്ടിയിൽ ചേരാനുള്ള ഓരോ പടിയും സൗകര്യപ്രദമാക്കിയിരിക്കുന്നു. ഓൺ ലൈൻ വഴി ലോകത്തിന്റെ ഏത് കോണിലുള്ള വരിക്കാർക്കും ചിട്ടിപ്രക്രിയകളിൽ വളരെ എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയും. ചിട്ടിയിൽ അംഗമാകുക, മാസവരിസംഖ്യ അടയ്ക്കുക, ലേലത്തിൽ പങ്കെടുക്കുക എന്നി പ്രവൃത്തികൾ  ഒക്കെ ഓൺ ലൈൻ വഴി പങ്കെടുക്കാൻ കഴിയും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു വെർച്ച്വൽ ഓഫീസ്, ഇൻഫോ പാർക്കിൽ ഇതിന് വേണ്ടി പ്രവർത്തിക്കുന്നു.

 

എങ്ങനെയാണ് അപേക്ഷിക്കുക

ലോകത്തിന്റെ ഏത് കോണിലിരുന്നും വിസയുടേയും പാസ്പോർട്ടിന്റേയും പകർപ്പ് അപ് ലോഡ് ചെയ്ത് നിങ്ങൾക്ക് അപേക്ഷിക്കാം.

 

പണമടയ്ക്കുന്ന രീതി

ഓൺ ലൈൻ ഗേറ്റ് വേകൾ ഉപയോഗിച്ചോ കെ.എസ്.എഫ്.ഇ. മൊബൈൽ ആപ്പ് ഉപയോഗിച്ചോ തവണ സംഖ്യകൾ അടയ്ക്കാവുന്നതാണ്.

 

ലേലം

ലോകത്തിന്റെ ഏത് കോണിലിരുന്നും സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് സുഗമമായി ലേലത്തിൽ പങ്കു കൊള്ളാനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. ഒരുക്കിയിട്ടുണ്ട്. ലേലത്തീയ്യതിയും സമയവും നേരത്തെ അറിയിക്കുന്നതാണ്.

പ്രൈസ് സംഖ്യ സ്വീകരിക്കുവാൻ

താഴെക്കാണിച്ചിട്ടുള്ള ജാമ്യങ്ങൾ നൽകി പ്രൈസ് മണി സ്വീകരിക്കാവുന്നതാണ്.

  • വസ്തു ജാമ്യം
  • ഉദ്യോഗസ്ഥ ജാമ്യം
  • ബാങ്ക് ഗ്യാരണ്ടി
  • സ്വർണ്ണാഭരണ ജാമ്യം
  • ഇൻഷുറൻസ്

കേരളത്തിൽ സ്ഥിര താമസമാക്കിയ ബന്ധുവിന് ഇക്കാര്യത്തിൽ പവർ ഓഫ് അറ്റോണി നൽകാവുന്നതാണ്. കെ.എസ്.എഫ്.ഇ. യുടെ ഏതു ബ്രാഞ്ചിലും പ്രതിപുരുഷന് ജാമ്യ സംബന്ധിയായ കാര്യങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. ഇടപാടുകാരുടെ സംതൃപ്തിയാണ് ഞങ്ങളുടെ മുൻഗണന.

വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ പരിപൂർണ്ണത കൈവരിയ്ക്കുന്നതിനായി ധാരാളം വർഷങ്ങളുടെ പാരമ്പര്യം കെ.എസ്.എഫ്.ഇ.യ്ക്കുണ്ട്. പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സവിശേഷമായി രൂപവത്ക്കരിച്ച ചിട്ടിയാണ് കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിട്ടി പ്രക്രിയകൾ ഇപ്പോൾ ലളിതവും കയ്യിലൊതുങ്ങുന്നതും ആയിരിക്കുന്നു.

സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വവും വളരുന്നതിനെയാണ് കെ.എസ്.എഫ്.ഇ. ലക്ഷ്യം വയ്ക്കുന്നത്.