പുതിയ കാറുകൾ വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. യുടെ വായ്പാപദ്ധതി. മാസം 10,000/-രൂപയ്ക്ക് മേൽ അറ്റശമ്പളം വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതി ദായകർ എന്നിവർക്ക് ഈ വായ്പയ്ക്ക് അർഹരാണ്. തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 6 മാസവും പരമാവധി 60 മാസവുമാണ്. 35 മാസം വരെയുള്ള വായ്പകൾക്ക് 12% വും 35 മാസത്തിൽ അധികം കാലാവധിയുള്ള വായ്പകൾക്ക് 14% വും ആണ് പലിശ നിരക്ക്.