കെ.എസ്.എഫ്.ഇ. ഒറ്റനോട്ടത്തിൽ

കെ.എസ്.എഫ്.ഇ. എന്ന് സാമാന്യമായി അറിയപ്പെടുന്ന ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്

* ഒരു വിവിധോദ്ദേശ ബാങ്കേതര കമ്പനിയാണ്.

* കേരള സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ ഉള്ളതാണ്.

* കേരള സർക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.

* ചിട്ടിഫണ്ട് ഇടപാടിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരുന്നതിന്റെ  ഭാഗമായി, ചൂഷണം നടത്തി രായ്ക്കുരാമാനം സ്ഥലം വിടുന്ന സ്വകാര്യ ചൂഷകരിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുദ്ദേശിച്ച് കേരള സർക്കാർ തുടങ്ങിയ സ്ഥാപനമാണ്.

* തുടക്കം മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.

കെ.എസ്.എഫ്.ഇ. കേരള സർക്കാരിന് താഴെ പറയുന്ന കാര്യങ്ങളിലായി കോടിക്കണക്കിന് രൂപ എല്ലാവർഷവും നൽകികൊണ്ടിരിക്കുന്നു.

* ഗ്യാരണ്ടി കമ്മീഷൻ

* സേവന ചാർജ്ജ്

* ലാഭവിഹിതം

തുടക്കം

* 1969 നവംബർ 6 ന് കേരള സർക്കാർ കെ.എസ്.എഫ്.ഇ. യ്ക്ക് തുടക്കം കുറിച്ചു.

* അന്ന് അടച്ചു തീർത്ത മൂലധനം 2ലക്ഷം രൂപയായിരുന്നു.

* ജീവനക്കാരുടെ എണ്ണം 45 ആയിരുന്നു.

* തുടക്കത്തിൽ കെ.എസ്.എഫ്.ഇ. യ്ക്ക് 10 ശാഖകളാണുണ്ടായിരുന്നത്.

* ചിട്ടിയുടെ കേന്ദ്രസ്ഥാനമായ തൃശ്ശൂരിലാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യകാര്യാലയം.

 

ഇപ്പോൾ

 

*  അടച്ചു തീർത്ത മൂലധനം 100 കോടി രൂപ.

* ജീവനക്കാരുടെ എണ്ണം 6782

* ശാഖകളുടെ എണ്ണം 600

* ഇടപാടുകാരുടെ എണ്ണം 33 ലക്ഷത്തിലധികം

* സെപ്തംബർ 2018 ലെ വിറ്റുവരവ് 37500 കോടി രൂപ

ഞങ്ങളുടെ വീക്ഷണം:

 • മെച്ചപ്പെട്ട സേവനങ്ങളുടേയും ഉത്പന്നങ്ങളുടേയും വലിയൊരു ശ്രേണി പ്രദാനം ചെയ്യുന്നു.
 • ഉപഭോക്തൃ സേവനത്തിലും പ്രവർത്തനത്തിലും സാങ്കേതികസംവിധാനങ്ങളും നിശ്ചിതഗുണമേന്മയും സ്വീകരിക്കുക.
 • കേരളത്തിന്റെ അതിർത്തിയ്ക്കപ്പുറം, ആഗോളതലത്തിലേയ്ക്ക് ചിറകുകൾ വിടർത്തുക.
 • ചിട്ടി നടത്തിപ്പിലെ മുഖ്യ പങ്കാളിത്തം നിലനിർത്തുക
 • കേരള സർക്കാരിന്റെ വിഭവസമാഹരണം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക.
 • പിന്തുണയും വിശ്വാസതയും സുരക്ഷയും നൽകുന്ന  പെട്ടെന്നാശ്രയിക്കാവുന്ന ഒരു സ്ഥാപനമായി സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് എക്കാലവും പ്രതിബന്ധത പുലർത്തുക.

എന്ത് കൊണ്ട് ഞങ്ങളെ തെരഞ്ഞെടുക്കണം

ചിട്ടിയാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യ ഉല്പന്നം

നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് മാത്രമാണ്  ചിട്ടി നടത്തുന്നു എന്നതിനാൽ പൊതുജനങ്ങൾക്ക് ഇതൊരു സുരക്ഷാപദ്ധതിയാണ്.  1000 രൂപ മുതൽ 5,00,000/- രൂപ വരെ പ്രതിമാസത്തവണയും സാധാരണയായി 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയുള്ള ചിട്ടികൾ  കെ.എസ്.എഫ്.ഇ. നടത്തി വരുന്നു.

 

കാലാവധി തീരും വരെ മൊത്തം അടയ്ക്കുന്ന സംഖ്യയാണ് ചിട്ടിത്തുക. ഏറ്റവും താഴ്ത്തി വിളിയ്ക്കുന്ന വരിക്കാരന്/ വരിക്കാരിയ്ക്ക് അത്രയും തുക “ പ്രൈസ് സംഖ്യ” യായി നൽകുന്നു. നിലനിൽക്കുന്ന നിയമം അനുസരിച്ച് താഴ്ത്തി വിളിയ്ക്കാവുന്ന സംഖ്യ  ചിട്ടിത്തുകയുടെ 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. 25 ശതമാനം താഴ്ത്തി വിളിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ, അവരുടെ പേരുകൾ നറുക്കിനിട്ട് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്.

 

അങ്ങനെ, ഓരോ ചിറ്റാളനും ഒരു ചിട്ടിയുടെ കാലാവധിയ്ക്കിടയിൽ ഒരു വട്ടം പ്രൈസ് സംഖ്യ സ്വീകരിക്കാവുന്നതാണ്. എല്ലാ വരിക്കാരും ചിട്ടി തീരും വരെ പ്രതിമാസത്തവണസംഖ്യ അടയ്ക്കേണ്ടതാണ്.

 

ഇപ്പോൾ, ഇന്ത്യയ്ക്ക് പുറത്തെ പ്രവാസി മലയാളികൾക്കും ചിട്ടിയിൽ ചേരാനുള്ള അവസരം കെ.എസ്.എഫ്.ഇ. ഒരുക്കിയിരിക്കുന്നു. കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി, പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം  സങ്കല്പനം ചെയ്തതാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.pravasi.ksfe.com സന്ദർശിക്കുക.

കെ.എസ്.എഫ്.ഇ.  പ്രവാസി ചിട്ടിയിലൂടെ ഇപ്പോൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കു ചേരാം. എങ്ങനെയെന്നോ?  മുഖ്യമായും ഗൾഫ് പ്രവിശ്യയിലേയ്ക്ക് മലയാളികളിൽ നല്ലൊരു പങ്ക്  നടത്തിയ കുടിയേറ്റമാണ് ഇന്ന് കേരള സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നത്. 3.15 കോടി വരുന്ന മലയാളി ജനസംഖ്യയിൽ 50 ലക്ഷം പേരെങ്കിലും പ്രവാസികൾ ആണെന്ന് കേരള സർക്കാരിന്റെ  ഒരു സർവ്വേ കാണിക്കുന്നു. അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് വഴി നിങ്ങൾക്ക്, കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കുകയും ആകാം, സമൂഹത്തിന്റെ വികസന പ്രവത്തനങ്ങളിൽ പങ്കാളികളും ആകാം. ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് വേണ്ടി സവിശേഷമായി രൂപകല്പന ചെയ്ത ഒന്നാണ് കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി. പ്രവാസി ചിട്ടിയ്ക്ക് വേണ്ടിയുള്ള ദീർഘനാളത്തെ ആവശ്യം ഈ അടുത്ത കാലത്ത് RBI ശരിവെച്ചതോടെയാണ് ഇത് സാധ്യമായത്. മാത്രമല്ല, നിങ്ങളെ സേവിയ്ക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

 

കെ.എസ്.എഫ്.ഇ. നിങ്ങളെ പരിപാലിയ്ക്കുന്നു.

 

ഞങ്ങൾ ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും പ്രദാനം ചെയ്യുന്നു. ദൗർഭാഗ്യവശാൽ മരണം മൂലമോ, അപകടം മൂലമുണ്ടാകുന്ന അംഗഭംഗം മൂലമോ ചിട്ടി തവണസംഖ്യ അടയ്ക്കാൻ കഴിയാതെ വന്നാൽ ഇൻഷുറൻഷ് പരിരക്ഷയിലൂടെ കെ.എസ്.എഫ്.ഇ. ചിട്ടിയിലെ ഭാവി ബാധ്യത ഏറ്റെടുക്കുന്നു. ചിട്ടിയെ പെൻഷൻ ഫണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസരവും കെ.എസ്.എഫ്.ഇ. നൽകുന്നുണ്ട്.

 

കിഫ്ബിയാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ സാങ്കേതിക പങ്കാളി.

 

എന്താണ് കിഫ്ബി

സംസ്ഥാന സർക്കാരിന്റെ ദീർഘകാല വികസന പദ്ധതികൾക്ക് പണം സ്വരൂപിക്കാനുള്ള ഗവൺമെന്റ് സ്ഥാപനമാണ് കിഫ്ബി. ഒരു സാമ്പത്തിക ബാധ്യതയും കൂടാതെ നിക്ഷേപകരെ / വരിക്കാരെ സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കു ചേരാൻ അനുവദിയ്ക്കുന്നു എന്നതാണ് കിഫ്ബിയുടെ മറ്റൊരു പ്രസക്തി.

ഏറ്റവും നല്ല സാങ്കേതിക മേന്മ

 

ഓൺലൈൻ വഴിയും പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയും ചിട്ടിയിൽ ചേരാനുള്ള ഓരോ പടിയും സൗകര്യപ്രദമാക്കിയിരിക്കുന്നു. ഓൺ ലൈൻ വഴി ലോകത്തിന്റെ ഏത് കോണിലുള്ള വരിക്കാർക്കും ചിട്ടിപ്രക്രിയകളിൽ വളരെ എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയും. ചിട്ടിയിൽ അംഗമാകുക, മാസവരിസംഖ്യ അടയ്ക്കുക, ലേലത്തിൽ പങ്കെടുക്കുക എന്നി പ്രവൃത്തികൾ  ഒക്കെ ഓൺ ലൈൻ വഴി പങ്കെടുക്കാൻ കഴിയും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു വെർച്ച്വൽ ഓഫീസ്, ഇൻഫോ പാർക്കിൽ ഇതിന് വേണ്ടി പ്രവർത്തിക്കുന്നു.

 

എങ്ങനെയാണ് അപേക്ഷിക്കുക

ലോകത്തിന്റെ ഏത് കോണിലിരുന്നും വിസയുടേയും പാസ്പോർട്ടിന്റേയും പകർപ്പ് അപ് ലോഡ് ചെയ്ത് നിങ്ങൾക്ക് അപേക്ഷിക്കാം.

 

പണമടയ്ക്കുന്ന രീതി

ഓൺ ലൈൻ ഗേറ്റ് വേകൾ ഉപയോഗിച്ചോ കെ.എസ്.എഫ്.ഇ. മൊബൈൽ ആപ്പ് ഉപയോഗിച്ചോ തവണ സംഖ്യകൾ അടയ്ക്കാവുന്നതാണ്.

 

ലേലം

ലോകത്തിന്റെ ഏത് കോണിലിരുന്നും സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് സുഗമമായി ലേലത്തിൽ പങ്കു കൊള്ളാനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. ഒരുക്കിയിട്ടുണ്ട്. ലേലത്തീയ്യതിയും സമയവും നേരത്തെ അറിയിക്കുന്നതാണ്.

പ്രൈസ് സംഖ്യ സ്വീകരിക്കുവാൻ

താഴെക്കാണിച്ചിട്ടുള്ള ജാമ്യങ്ങൾ നൽകി പ്രൈസ് മണി സ്വീകരിക്കാവുന്നതാണ്.

 • വസ്തു ജാമ്യം
 • ഉദ്യോഗസ്ഥ ജാമ്യം
 • ബാങ്ക് ഗ്യാരണ്ടി
 • സ്വർണ്ണാഭരണ ജാമ്യം
 • ഇൻഷുറൻസ്

കേരളത്തിൽ സ്ഥിര താമസമാക്കിയ ബന്ധുവിന് ഇക്കാര്യത്തിൽ പവർ ഓഫ് അറ്റോണി നൽകാവുന്നതാണ്. കെ.എസ്.എഫ്.ഇ. യുടെ ഏതു ബ്രാഞ്ചിലും പ്രതിപുരുഷന് ജാമ്യ സംബന്ധിയായ കാര്യങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. ഇടപാടുകാരുടെ സംതൃപ്തിയാണ് ഞങ്ങളുടെ മുൻഗണന.

വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ പരിപൂർണ്ണത കൈവരിയ്ക്കുന്നതിനായി ധാരാളം വർഷങ്ങളുടെ പാരമ്പര്യം കെ.എസ്.എഫ്.ഇ.യ്ക്കുണ്ട്. പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സവിശേഷമായി രൂപവത്ക്കരിച്ച ചിട്ടിയാണ് കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിട്ടി പ്രക്രിയകൾ ഇപ്പോൾ ലളിതവും കയ്യിലൊതുങ്ങുന്നതും ആയിരിക്കുന്നു.

സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വവും വളരുന്നതിനെയാണ് കെ.എസ്.എഫ്.ഇ. ലക്ഷ്യം വയ്ക്കുന്നത്.

വായ്പാ പദ്ധതികൾ:

അടിസ്ഥാനപരമായി ചിട്ടി ഒരു വായ്പാ പദ്ധതിയാണെങ്കിൽ കൂടി, ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ, ചിട്ടി പദ്ധതിയിൽ തന്നെ രണ്ട് വായ്പാ പദ്ധതികൾ ആശ്വാസത്തിനായി ഉൾച്ചേർത്തിട്ടുണ്ട്. ചിട്ടി പാസ് ബുക്ക് ലോണും, ചിട്ടി ലോണും. കെ.എസ്.എഫ്.ഇ., ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും  എന്ന പോലെ, മറ്റ് തരത്തിലുള്ള വായ്പാപദ്ധതികൾ നൽകുന്നുണ്ട്. താഴെപ്പറയുന്നവ അവയിൽ ചിലത്.


കല്യാണ ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യൻ കോൺട്രാക്റ്റ് ആക്റ്റ് അനുസരിച്ച് കോൺട്രാക്റ്റിൽ ഒപ്പിടാൻ അർഹതയുള്ള ഏത് വ്യക്തിയും ഈ വായ്പയ്ക്ക് അർഹനാണ്. ആ വ്യക്തിയ്ക്ക് തിരിച്ചടവിനുള്ള ശേഷിയും കമ്പനിയുടെ ചട്ടങ്ങൾക്കനുസരിച്ചുള്ള ജാമ്യം നൽകാനുള്ള കഴിവും സാമാന്യമായി ഉണ്ടാകണമെന്ന് മാത്രം. കമ്പനി അംഗീകരിച്ചുള്ള ആഭരണക്കടയിൽ നിന്നും ബിഐസ് 916 സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള അവസരം ഇത് വഴി വായ്പക്കാർക്ക് ലഭിയ്ക്കുന്നു.

നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനും, ഇപ്പോഴുള്ള ഭവനം മെച്ചപ്പെടുത്തുന്നതിനും, വീടോ ഫ്ലാറ്റോ വാങ്ങുന്നതിനും ഈ വായ്പ ലഭ്യമാണ്. താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ വായ്പ അനുവദിക്കുന്നതാണ്. ശമ്പളം കിട്ടുന്നവർ, ഇൻകം ടാക്സ് അടയ്ക്കുന്ന കച്ചവടക്കാർ, പ്രവാസി മലയാളികൾ, വാടക വരുമാനം ലഭിയ്ക്കുന്നവർ, ഡോക്ടർമാർ/ എഞ്ചിനീയർമാർ/വക്കീലന്മാർ/ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയുള്ള പ്രൊഫഷണലുകൾ. വായ്പാത്തുക പരമാവധി 360 മാസം (അതായത് 30 വർഷം) കൊണ്ടോ അപേക്ഷകർക്ക് 70 വയസ്സ് തികയും മുമ്പോ, ഏതാണോ ആദ്യം വരുന്നത്, അതിനുള്ളിൽ അടച്ചുതീർക്കേണ്ടതാണ്.

Rates:

Rs.10 lakhs & below: 8.5% (yearly diminishing)
Above Rs.10 lakhs 9.25% (yearly diminishing)
( Max. period 30 years or attainment of 70 years of age whichever is earlier)
[up to the fixation of EMI- 13.25%(simple)]
(Penal rate 18% on EMI)

 

ലഘുലേഖ

ഇടപാടുകാർക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നു. അവർക്ക് 25 ലക്ഷം രൂപവരെ പ്രദാനം ചെയ്യുന്ന വായ്പയാണിത്. കാലാവധി 72 മാസം വരെ. കെ.എസ്.എഫ്.ഇ.യുമായുള്ള ഇടപാടുകളിൽ ഏറ്റവും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും നല്ല ട്രാക്ക് റെക്കോഡ് ഉള്ളവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

 • ഉദ്ദേശം

നിങ്ങൾ സ്വപ്നം കാണുന്ന ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ ഈ വായ്പ നിങ്ങളെ സഹായിക്കുന്നു.

 • എന്തിനൊക്കെ ?

കംപ്യൂട്ടറുകൾ, ഇരുചക്ര, നാൻചക്ര മോട്ടോർവാഹനങ്ങൾ, ക്ലിനിക്കുകൾക്കാവശ്യമായ ചില ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും വായ്പ നൽകുന്നതാണ്.

 • പരമാവധി വായ്പാ തുക എത്രയാണ്?

ഈ വായ്പാ വിഭാഗത്തിൽ അനുവദിയ്ക്കുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്.

 • ജാമ്യ വ്യവസ്ഥ

ചിട്ടിയിലെ അതേ വ്യവസ്ഥകൾ ഗൃഹോപകരണ  വാഹന വായ്പയിലും ബാധകമാണ്.

 • പലിശ നിരക്ക്

12% (ലളിതം)ആണ് പലിശ നിരക്ക്. മുടക്ക് വരുത്തിയാൽ 14% പലിശ ഈടാക്കുന്നതായിരിക്കും.

 • കാലാവധി

12 മാസത്തിനും 60 മാസത്തിനും ഇടയ്ക്കാണ് കാലപരിധി

 • എന്തിനാണ് ചിട്ടി വായ്പ?

നിങ്ങളുടെ  യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.

 • ഞാനെപ്പോഴാണ് ചിട്ടി വായ്പയെടുക്കാൻ അർഹനാകുക?

നിങ്ങൾ ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കിൽ, മൊത്തം കാലാവധിയുടെ 10ശതമാനം തവണകൾ മുടക്ക കൂടാതെ അടച്ചിട്ടുണ്ടെങ്കിൽ, ചിട്ടിത്തുകയുടെ 50% വരെ വായ്പ കിട്ടാൻ നിങ്ങൾ അർഹമാണ്.

 • എത്രയാണ് പരമാവധി വായ്പ കിട്ടുക

ഈ വിഭാഗത്തിൽ കിട്ടാവുന്ന പരമാവധി വായ്പ 75 ലക്ഷം രൂപയാണ്.

 • എങ്ങനെയാണ് ഈ വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുക?

മുതൽ ചിട്ടി പ്രൈസ് സംഖ്യയിൽ നിന്നും തട്ടിക്കിഴിയ്ക്കുന്നതാണ്. പലിശ ഓരോ മാസവും അടയ്ക്കേണ്ടതുമാണ്.

 • എത്രയാണ് പലിശ നിരയ്ക്ക്?

ചിട്ടിയുടെ കാലാവധി 50 മാസത്തിനു മുകളിൽ 120 മാസം വരെ 11.25% (ലളിതം), മുടക്ക് വരുത്തിയ അക്കൗണ്ടുകൾക്ക് 13.5% (ലളിതം) ആണ് പലിശ നിരക്ക്.

ചിട്ടിയുടെ കാലാവധി 50 മാസമോ അതിനു താഴെയോ 11.75 (ലളിതം), മുടക്ക് വരുത്തിയ അക്കൗണ്ടുകൾക്ക് 14% (ലളിതം) ആണ് പലിശ നിരക്ക്.

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ. തവണ സംഖ്യ അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവർക്ക് മാത്രമാണ് ഈ വായ്പ ലഭിയ്ക്കുക.ഈ വായ്പയുടെ പലിശ നിരക്ക് സാധാരണ ഗതിയിൽ 10.75%  ആണ്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് 13.25%  ആയി വർദ്ധിക്കുന്നതാണ്.

 

പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടി  തയ്യാറാക്കിയ വായ്പയാണ് വിദ്യാധനം വിദ്യാഭ്യാസവായ്പ. അഡ്മിഷൻ ലഭിച്ചത് മുതൽ കോഴ്സ് മുഴുവനാക്കുന്നത് വരെയുള്ള കാലയളവിൽ ആവശ്യമായി വരുന്നതിനനുസരിച്ച് 0.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിയ്ക്കുന്നതാണ്.

ഒരു ദീർഘകാല വായ്പയായ ഇതിൽ , തിരിച്ചടവ് ആരംഭിയ്ക്കുന്നത്,  കോഴ്സ് പൂർത്തിയാക്കിയതിന്റെ പന്ത്രണ്ടാം മാസം മുതലോ ജോലി കിട്ടിയതിന് ശേഷമോ (ഏതാണോ ആദ്യം)ആണ്.

സാധാരണ ഉപഭോക്താക്കൾക്ക് 12.25% ആണ് പലിശ നിരക്ക്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടേയോ രക്ഷാകർത്താവിന്റേയോ വാർഷിക വരുമാനം 1 ലക്ഷത്തിൽ താഴെയായ, സാമ്പത്തികമായി ദുർബലവിഭാഗത്തിൽപ്പെടുന്നവർക്ക് ഗവൺമെന്റ് 4 ശതമാനം സബ്സിഡി നൽകുകയും അതുവഴി ഫലപ്രദമായ പലിശ നിരക്ക് 8%ആണ്.

 

ചില്ലറ വ്യാപാരികൾക്ക് അവരുടെ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വായ്പയാണിത്. ഒരു വ്യാപാരിയ്ക്ക് 1 ലക്ഷം രൂപയായി ഇത് നിജപ്പെടുത്തിയിരിക്കുന്നു. അപേക്ഷകർക്ക് ചെറുകിട കച്ചവട സംരഭം ഉണ്ടെന്ന് കാണിക്കുന്ന രേഖകൾ ഹാജരാക്കി ഈ വായ്പ സ്വീകരിക്കാവുന്നതാണ്. കച്ചവട സ്ഥലം സന്ദർശിച്ച് സ്റ്റോക്ക് നിജപ്പെടുത്തിയതിന് ശേഷമാണ് വായ്പ അനുവദിയ്ക്കുക. തിരിച്ചടവിന്റെ കാലാവധി 12 മാസത്തിനും 60 മാസത്തിനുമിടയ്ക്ക് വായ്പക്കാർക്ക് നിജപ്പെടുത്താവുന്നതാണ്.

 

 

ഗവൺമെന്റ് ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലും  എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്കും അവരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 50,000/-രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം അനുവദിയ്ക്കുന്നതാണ് ഈ പദ്ധതി. മേൽപ്പറഞ്ഞ തരത്തിൽ ജോലിക്കാരായ ദമ്പതികൾക്ക് അവരുടെ ശമ്പള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 50,000/-രൂപ വരെ ഓവർഡ്രാഫ്റ്റ് എടുക്കാവുന്നതാണ്.

ഇപ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്ന ആൾ അവരവരുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ശാഖയിൽ സുഗമ (സേവിങ്ങ്സ്) അക്കൗണ്ട് തുടങ്ങേണ്ടതാണ്. ഈ അക്കൗണ്ടിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമ്പോൾ, അങ്ങനെ എടുക്കുന്ന തുകയ്ക്ക് അത് നിലനിൽക്കുന്ന കാലത്തോളം 13%പലിശ നിരക്ക് ഈടാക്കുന്നതാണ്. അക്കൗണ്ട് ക്രെഡിറ്റ് ബാലൻസ് ആണ് കാണിക്കുന്നതെങ്കിൽ, മാസത്തിലെ ഏറ്റവും കുറവ് ബാലൻസ് കണക്കാക്കി, അതിന് സാധാരണ സുഗമ പലിശ നിരക്കായ 5.5% ലഭിയ്ക്കുന്നതാണ്. ഓവർ ഡ്രാഫ്റ്റ് കാലാവധിയുടെ പരിധി 36 മാസമാണ്. നിബന്ധനകൾക്ക് വിധേയമായി അത് പുതുക്കാവുന്നതും ആണ്.

ഈ പദ്ധതി വഴി, മേൽപ്പറഞ്ഞ ജീവനക്കാർക്ക് വളരെ ചുരുങ്ങിയ ചെലവിൽ തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാവുന്നതാണ്.തങ്ങൾക്കാവശ്യമുള്ള പണം മാത്രം എടുക്കാൻ വായ്പക്കാർക്ക് സ്വാതന്ത്ര്യമുള്ളത് കൊണ്ടും എടുത്ത തുകയ്ക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളൂ എന്നത് കൊണ്ടും ആയിനത്തിൽ വായ്പക്കാർക്ക് തുക ലാഭിയ്ക്കാവുന്നതാണ്.

പുതിയ കാറുകൾ വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. യുടെ വായ്പാപദ്ധതി. മാസം 10,000/-രൂപയ്ക്ക് മേൽ അറ്റശമ്പളം  വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതി ദായകർ എന്നിവർക്ക് ഈ വായ്പയ്ക്ക് അർഹരാണ്.  തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 6 മാസവും പരമാവധി 60 മാസവുമാണ്.

Rate of Interest :

12.00% Monthly diminishing
(Default Penal Int. 18% on EMI)

നിക്ഷേപ പദ്ധതികൾ

നിരവധി നിക്ഷേപ പദ്ധതികൾ കെ.എസ്.എഫ്.ഇ. വാഗ്ദാനം ചെയ്തിട്ടുണ്ട. നിക്ഷേപ പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു.

കെ.എസ്.എഫ്.ഇ. വാഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല പദ്ധതികളിൽ ഒന്ന്‌. രീതികൊണ്ടും പ്രവർത്തനം കൊണ്ടും ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുമായി സമാനത പുലർത്തുന്ന പദ്ധതിയാണിത്. അതേസമയം പലിശ നിരക്ക് കൂടുതലാണ്. 5.5%  ആണ് പലിശ നിരക്ക്. ബാങ്കുകളിൽ ഇത് 3.5 %ത്തോളമേ വരൂ. ചിട്ടി തവണകൾ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും മറ്റ് ദൈനംദിന ഇടപാടുകൾക്കും ഈ പദ്ധതി സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.

 

ചിട്ടിയിലും മറ്റ് പദ്ധതികളിലും , സുഗമ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള പണം ജാമ്യമായി  സ്വീകരിക്കുന്നതിനെയാണ് സുഗമ സെക്യൂരിറ്റി നിക്ഷേപം എന്ന് പറയുന്നത്. ഇതിന്റെ ഗുണം എന്തെന്ന് വെച്ചാൽ ഈ ജാമ്യം കൊണ്ട് വായ്പയും തിരിച്ചടവും സുരക്ഷിതമായിത്തീരുന്നു. അതേസമയം സുഗമയിൽ ലഭിയ്ക്കുന്ന പലിശ തുടർന്നും ആസ്വദിയ്ക്കാൻ ഉടമസ്ഥർക്ക് കഴിയുന്നു.

വായ്പക്കാരന്റെ/ വരിക്കാരന്റെ പേരിൽ സുഗമ സെക്യൂരിറ്റി അക്കൗണ്ട്, കറൻസിയായോ  മറ്റ് അക്കൗണ്ടുകളിൽ നിന്ന് മാറ്റിയോ, തുറക്കാവുന്നതാണ്. അതിന് ശേഷം യാതൊരു തരത്തിലുള്ള അടവും ഇതിൽ അനുവദിയ്ക്കുന്നതല്ല. ഏറ്റവും ചുരുങ്ങിയത് ഭാവി ബാധ്യതയ്ക്കാവശ്യമായ തുകയായിരിക്കണം നിക്ഷേപ സംഖ്യ. പക്ഷെ, സംയോജിത ജാമ്യവ്യവസ്ഥയിലെ ഒരു ജാമ്യം മാത്രമാണ് സുഗമ സെക്യൂരിറ്റി അക്കൗണ്ട് എങ്കിൽ ഭാവി ബാധ്യതയ്ക്ക് ആവശ്യമായ തുകയേക്കാൾ കുറഞ്ഞതാകാം സുഗമ സെക്യൂരിറ്റി അക്കൗണ്ടിൽ നിക്ഷേപിക്കുക.

സുഗമ നിക്ഷേപത്തിന്റെ അതേ നിരക്കാണ് ഇതിനും (5.5%). നിക്ഷേപകന് സമാഹരിക്കപ്പെടുന്ന പലിശത്തുക പിൻവലിക്കാവുന്നതാണ്. അതാത് സമയത്ത് ഈ അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കാവുന്നതാണ്. അതേസമയം ജാമ്യബാധ്യത അവസാനിപ്പിച്ചാലോ മറ്റ് ജാമ്യങ്ങൾ നൽകി ഈ ജാമ്യം ഒഴിവാക്കിയാലോ  സാധാരണ സുഗമ അക്കൗണ്ടു പോലെ ഇതിൽ നിന്നും പണം പിൻവലിക്കാം.

30 ദിവസം മുതൽ 364ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കാലാവധികൾക്ക് വ്യത്യസ്ത പലിശയാണ് ഉള്ളത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്ക്കാലികമായി ഫണ്ട് നിക്ഷേപിക്കാനുള്ള മെച്ചപ്പെട്ട പദ്ധതിയാണിത്. ദേശസാത്കൃത ബാങ്കുകളുമായും ഷെഡ്യൂൾഡ് ബാങ്കുകളുമായും തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് ഇതിനുണ്ട്. ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 5000/- രൂപയാണ്. 500/-രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപത്തുകകൾ സ്വീകരിക്കുക.

കെ.എസ്.എഫ്.ഇ. യുടെ ചിട്ടിയിലും മറ്റ് വായ്പാ പദ്ധതികളിലും ജാമ്യമായി ഹ്രസ്വകാല നിക്ഷേപങ്ങൾ ജാമ്യമായി സ്വീകരിക്കുന്നതാണ്. കാലാവധി  പൂർത്തിയാകുമ്പോൾ നിലനിൽക്കുന്ന നിരക്കുകൾക്കനുസരിച്ച് ഇവ ആഗ്രഹിക്കുന്ന കാലാവധിയിലേയ്ക്ക് പുതുക്കാവുന്നതാണ്. കാലാവധി  തീരും മുമ്പേ നിബന്ധനകൾക്കനുസരിച്ച് ഇവ ക്ലോസ് ചെയ്യാവുന്നതുമാണ്.

 

ചിട്ടി വരിക്കാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക ചിട്ടി പ്രൈസ് സംഖ്യയിൽ നിന്ന് എടുത്ത് ആ ചിട്ടിയ്ക്ക് ജാമ്യമായി നിക്ഷേപിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. ചിട്ടി അവസാനിയ്ക്കുമ്പോഴോ ആവശ്യമായ മറ്റ് ജാമ്യം നൽകുമ്പോഴോ ഇത് വരിക്കാർക്ക് പിൻവലിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 30 ദിവസത്തേയ്ക്കും പരമാവധി, ചിട്ടി അവസാനിക്കുന്നവരേയ്ക്കും നിക്ഷേപിക്കാവുന്നതാണ്.

 

ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്.ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇ. യിലെ സ്ഥിരനിക്ഷേപവും. പൊതുവായി 6% ആണ് പലിശ നിരക്ക്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 6.25%വും മുതിർന്ന പൗരന്മാർക്ക് 6.75%വും പലിശ ലഭിയ്ക്കുന്നു.

 

 

താഴെപ്പറയുന്ന ഫീ അധിഷ്ഠിത സേവനങ്ങൾ കെ.എസ്.എഫ്.ഇ. നൽകുന്നു.

വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ

അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സംവിധാനമായ വെസ്റ്റേൺ യൂണിയൻ മണി ട്രാസ്ഫർഫണ്ടുമായി കെ.എസ്.എഫ്.ഇ. കൈകോർത്തിരിയ്ക്കുന്നു. ലോകത്തെവിടെ നിന്നും വെസ്റ്റേൺയൂണിയൻ മണി ട്രാൻസ്ഫർ വഴി നാട്ടിലേയ്ക്കയക്കുന്ന പണം കെ.എസ്.എഫ്.ഇ ശാഖകൾ വഴി കൈപ്പറ്റാവുന്നതാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഈ സംവിധാനം വഴി അയയ്ക്കുന്ന പണം കൈപ്പറ്റുന്നതിനോ, ഇവിടെ നിന്നും പുറത്തേയ്ക്ക് പണം അയയ്ക്കുന്നതിനോ ഈ സംവിധാനം ഉപയോഗിക്കാവുന്നതല്ല.

എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ

യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത് കെ.എസ്.എഫ്.ഇ. ഏർപ്പെടുത്തിയിട്ടുള്ള സേവനമാണ് എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം. ഈ സേവനം ലോകത്തെമ്പാടുമുള്ള, വിശിഷ്യാ മദ്ധ്യപൂർവ്വദേശത്തെ മലയാളികൾക്ക് ഗുണപ്രദമാണ്. അവിടെ നിന്ന് അയയ്ക്കുന്ന പണം നിമിഷങ്ങൾക്കുള്ളിൽ കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് കൈപ്പറ്റാം.

ഇടപാടുകാർ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്,  വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്( ഗവ. കോളേജുകളും സ്ക്കൂളുകളും നൽകിയിട്ടുള്ളത്) ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകളുമായി വന്ന് പണം കൈപ്പറ്റാവുന്നതാണ്.

 

 

യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത് കെ.എസ്.എഫ്.ഇ. ഏർപ്പെടുത്തിയിട്ടുള്ള സേവനമാണ് എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം. ഈ സേവനം ലോകത്തെമ്പാടുമുള്ള, വിശിഷ്യാ മദ്ധ്യപൂർവ്വദേശത്തെ മലയാളികൾക്ക് ഗുണപ്രദമാണ്. അവിടെ നിന്ന് അയയ്ക്കുന്ന പണം നിമിഷങ്ങൾക്കുള്ളിൽ കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് കൈപ്പറ്റാം.

ഇടപാടുകാർ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്,  വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്( ഗവ. കോളേജുകളും സ്ക്കൂളുകളും നൽകിയിട്ടുള്ളത്) ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകളുമായി വന്ന് പണം കൈപ്പറ്റാവുന്നതാണ്.

പൊതുജനങ്ങൾക്ക് നൽകുന്ന സേവന പരിധി വിശാലമാക്കുന്നതിന് കെ.എസ്.എഫ്.ഇ തെരഞ്ഞെടുത്ത ശാഖകളിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ സേവനം ഏർപ്പെടുത്തിയിരിക്കുന്നു. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ സംഘടനകൾക്കോ ക്ലബ്ബുകൾക്കോ ട്രസ്റ്റ് രക്ഷാധികാരികൾക്കോ പ്രവാസി ഇന്ത്യക്കാരനോ ഗവൺമെന്റ് വകുപ്പുകൾക്കോ സഹകരണ സ്ഥാപനങ്ങൾക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അവരെ പ്രതിനിധാനം ചെയ്യുന്ന രക്ഷാധികാരി വഴി ലോക്കർ എടുക്കാവുന്നതാണ്.

പൊതുജനങ്ങൾക്ക് ലോക്കറിന്റെ വാടക പ്രതിവർഷം 800/-രൂപ + നികുതി ആയി നിജപ്പെടുത്തിയിരിക്കുന്നു. ചിട്ടി വരിക്കാർക്ക് 700/-രൂപ+ നികുതി ആണ് പ്രതിവർഷം ലോക്കറിന്റെ വാടക. നോമിനേഷൻ സൗകര്യം ഏർപ്പെടുത്താവുന്നതാണ്.

 

കെ.എസ്.എഫ്.ഇ.യുടെ വിവിധ സാമ്പത്തിക പദ്ധതികൾ വഴിയുള്ള ധനവിഹിതം കൈപ്പറ്റേണ്ടതിന് മതിയായ ജാമ്യം സമർപ്പിക്കേണ്ടതായിട്ടുണ്ട്. പലിശ സഹിതമുള്ള വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനായി കൈപ്പറ്റുന്ന വ്യക്തി സമർപ്പിക്കുന്ന ശമ്പള സർട്ടിഫിക്കറ്റോ, ഭൂമിയുടെ ആധാരമോ നിക്ഷേപരശീതിയോ പോലുള്ള ഏത് ഉപാധിയേയും ജാമ്യം എന്ന് വിളിക്കാവുന്നതാണ്. വിവിധ പദ്ധതികൾക്ക് കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്ന ജാമ്യവ്യവസ്ഥകൾ താഴെ കൊടുക്കുന്നു.


12 ലക്ഷം വരെയുള്ള ഭാവി ബാധ്യതയ്ക്ക് വ്യക്തിഗത ജാമ്യം സ്വീകരിക്കുന്നതാണ്. കേന്ദ്ര/സംസ്ഥാന/ സർക്കാർ ജീവനക്കാർ, ഗവൺമെന്റ് കമ്പനികളിലേയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേയും ജീവനക്കാർ,ഗവൺമെന്റ്/എയ്ഡഡ്/ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി,വൊക്കേഷണൽ സ്ക്കൂളുകൾ, കോളേജുകൾ, ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർ, രണ്ടാം ക്ലാസ്സോ അതിനു മുകളിലോ ഗ്രേഡിംഗ് ഉള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ തുടങ്ങിയവരെ സാധാരണയായി (നിബന്ധനകൾക്ക് വിധേയമായി) വ്യക്തിഗത ജാമ്യത്തിൽ പരിഗണിക്കാറുണ്ട്.

1.. ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും

 1. ഈ പ്രകരണത്തിൽ അടിസ്ഥാന ശമ്പളവും മാസബത്തയും ചേർന്നതുകയെ ആണ് ശമ്പളം എന്ന് വിളിയ്ക്കുന്നത്. അഡ്ഹോക്ക് ക്ഷാമബത്തയോ പേഴ്സണൽ പേയോ ഉണ്ടെങ്കിൽ അതും ചേർക്കാവുന്നതാണ്.
 2. ഏറ്റവും കുറഞ്ഞ ശമ്പളം

ഏറ്റവും ചുരുങ്ങി നെറ്റ് ശമ്പളം 5000/-രൂപ വരുന്ന മുഴുവൻ സമയ സ്ഥിര ജോലിക്കാരെയാണ് ജാമ്യം ആയി സ്വീകരിക്കുന്നത്.

 1. ജാമ്യക്കാരുടെ വർഗ്ഗീകരണം
 2. SREG (ശമ്പളം പിടിച്ചു തരാൻ വകുപ്പുള്ള ജീവനക്കാർ)
 3. SRNEG (ശമ്പളം പിടിച്ചു തരാൻ വകുപ്പില്ലാത്ത ജീവനക്കാർ)
 4. ആവശ്യമായ ശമ്പളത്തിന്റെ നിരക്ക്
1. SREG  ജോലിക്കാർ – ഭാവി ബാധ്യതയുടെ 10% വരുന്ന ശമ്പളം /കൂട്ടായ ശമ്പളമാണ്    SREG  ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.
2. SRNEG  ജോലിക്കാർ- ഭാവിബാധ്യതയുടെ 12.5% വരുന്ന ശമ്പളം/ കൂട്ടായ ശമ്പളമാണ് SRNEG  ജോലിക്കാരുടെ ശമ്പളത്തെ സംബന്ധിച്ച മാനദണ്ഡം.

ഒരു SREG യും ഒരു SRNEG യും കൂടിച്ചേർന്ന് തരുന്ന ജാമ്യത്തിൽ ഭാവിബാധ്യതയുടെ 12.5 ശതമാനമായിരിക്കണം മാനദണ്ഡം.

 1. പൊതുമാനദണ്ഡങ്ങൾ
1. ജാമ്യക്കാർ കേരള സംസ്ഥാനത്തിനകത്ത് ജോലി ചെയ്യുന്നവരും കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.
2. അവർ മുഴുവള സമയ, സ്ഥിര ജീവനക്കാർ ആയിരിക്കണം.
3. ബാധ്യതയുടെ കാലാവധി കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 6 മാസത്തെയെങ്കിലും സേവന കാലാവധി ജാമ്യക്കാർക്ക് ഉണ്ടായിരിക്കണം.

സ്വന്തം ജാമ്യം

പിടുത്തം കഴിഞ്ഞുള്ള ശമ്പളം  ഏറ്റവും ചുരുങ്ങയത് 5000/- രൂപയെങ്കിലും ഉള്ളതും, പിടുത്തം ആകെ ശമ്പളത്തിന്റെ 60 ശതമാനത്തിൽ കവിയാതെ ഉള്ളവരും, ആയ ജീവനക്കാരെ, ഭാവിബാധ്യത 4,00,000/-രൂപവരെയുള്ള ബാധ്യതകളിൽ ജാമ്യക്കാരായി സ്വീകരിയ്ക്കുന്നതാണ്. 5,00,000/- രൂപവരെയുള്ള ചിട്ടി ബാധ്യതയ്ക്ക് മേൽപ്പറഞ്ഞത് കൂടാതെ സ്കോർകാർഡ് കൂടി കണക്കിലെടുത്ത് ഇത്തരക്കാരെ ജാമ്യക്കാരായി സ്വീകരിക്കാവുന്നതാണ്.

ഏക വ്യക്തി ജാമ്യം

താഴെപ്പറയുന്ന പ്രകരണങ്ങളിൽ ഏക വ്യക്തിജാമ്യം സ്വീകരിക്കുന്നതാണ്.

 1. മുഖ്യ വായ്പക്കാരൻ ജേലിയില്ലാത്ത പ്രകരണത്തിൽ, പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളമുള്ള, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനത്തിൽ കവിയാത്ത ജീവനക്കാരനെ / ജീവനക്കാരിയെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്.
 2. 8,00,000/-രൂപ വരെയുള്ള ബാധ്യതയ്ക്ക്, മുഖ്യകടക്കാരൻ SREG യിൽ പെടുന്ന ആളാണെങ്കിൽ, ജാമ്യക്കാരനും മുഖ്യകടക്കാരനും പിടുത്തം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് 5000/- രൂപ ശമ്പളവും, പിടുത്തം, ആകെ ശമ്പളത്തിന്റെ 60ശതമാനം വരാത്തവണ്ണമുള്ള ഒരാളെ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. (പിടുത്തത്തിൽ ബാധ്യതയുടെ തവണ സംഖ്യകൂടി ഉൾപ്പെടുത്തണം)

 

ദേശസാത്കൃത ബാങ്കുകളിടേയോ, ഷെഡ്യൂൾഡ് ബാങ്കുകളുടേയോ, ജില്ലാ സഹകരണ ബാങ്കുകളുടേയോ, ഇൻഷുറൻസ് പരിരക്ഷയുള്ള സഹകരണ ബാങ്കുകളുടേയോ മറ്റ് ബാങ്കുകളുടേയോ, കെ.എസ്.എഫ്.ഇ. യുടേയോ സ്ഥിര നിക്ഷേപ രശീതികൾ ജാമ്യമായി സ്വീകരിക്കാവുന്നതാണ്. ഈ സ്ഥിര നിക്ഷേപ രശീതികൾ ഇടപാടുകാരന്റേയോ മറ്റുള്ളവരുടേയോ പേരിൽ ഉള്ളതാകാം.

വായ്പയുടെ /ചിട്ടിയുടെ ഭാവിബാധ്യതയ്ക്ക് തുല്യമോ അധികമോ ആയ സറണ്ടർ വാല്യു ഉള്ള എൽ.ഐ.സി പോളിസികൾ ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. പോളിസികൾ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ ആകാം.

പോളിസി കമ്പനിയുടെ പേരിൽ അസൈൻ ചെയ്ത് തരേണ്ടതും പോളിസി ഉടമ ജാമ്യക്കടലാസുകളിൽ ഒപ്പിടേണ്ടതും ആണ്.

ഗവൺമെന്റ് സെക്യൂരിറ്റികളും ബാങ്ക് ഗ്യാരണ്ടിയും ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. ഭാവി ബാധ്യതയോട് കൂടി ഒരു മാസത്തെ ബാധ്യത കൂടി കൂട്ടി അതിന് അനുസൃതമായ ബാങ്ക് ഗ്യാരണ്ടികളേ സ്വീകരിയ്ക്കാനാകൂ. മാത്രമല്ല അതിന്റെ കാലാവധി ഏറ്റവും ചുരുങ്ങിയത് ബാധ്യത തീർന്നതിനു ശേഷം മൂന്നു മാസം കൂടി ഉണ്ടായിരിക്കേണ്ടതാണ്.

വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ. ചിട്ടിയുടെ പാസ് ബുക്കുകൾ ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്.

ദേശീയ സമ്പാദ്യ പദ്ധതിയുടെ സർട്ടിഫിക്കറ്റുകളും താഴെ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്.

ജാമ്യത്തിന്റെ സ്വീകരണ സമയത്ത്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റിന്റെ മുഖവില, ഭാവി ബാധ്യതയ്ക്ക് തത്തുല്ല്യമോ കൂടുതലോ ആയിരിക്കണം. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ ലീൻ നോട്ടു ചെയ്യേണ്ടത് അത്യാവശ്യം ആണ്.

താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കിസാൻ വികാസ് പത്ര ജാമ്യമായി സ്വീകരിയ്ക്കാവുന്നതാണ്.

 1. ഇഷ്യു ചെയ്തതിന് ശേഷം 30 മാസം തികയാത്ത കിസാൻ വികാസ് പത്ര നൽകുന്ന പ്രകരണത്തിൽ, ഭാവിബാധ്യത, കിസാൻ വികാസ് പത്രയുടെ മുഖവിലയുടെ 75 ശതമാനത്തിൽ ഒതുങ്ങുമെങ്കിൽ, അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.
 2. ഇഷ്യു ചെയ്തതിന് ശേഷം 30 മാസം കഴിഞ്ഞ കിസാൻ വികാസ് പത്രയാണ് നൽകുന്നതെങ്കിൽ മുഖവിലയ്ക്ക് സമാനമായ ഭാവിബാധ്യതയ്ക്ക് അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.

എൻ.ആർ.ഐ, എൻ.ആർ.ഒ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.ആർ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ജാമ്യമായി സ്വീകരിക്കാവുന്നത്.

എ) കമ്പനിയുടെ  പേരിൽ ലീൻ നോട്ടു ചെയ്യേണ്ടതാണ്.

ബി) കമ്പനി ആവശ്യപ്പെടുന്നത് അനുസരിച്ച് കാലാവധിയെത്തും മുമ്പേ തന്നെ ഡെപ്പോസിറ്റുകൾ ക്ലോസ്സ് ചെയ്യാനുള്ള സമ്മതം ബാങ്കുകളിൽ നിന്ന് വാങ്ങേണ്ടതാണ്.

വസ്തുവിന്റെ മേലുള്ള ഉടമസ്ഥാവകാശം കൃത്യമാർന്നതാണെങ്കിൽ ആ വസ്തു കെ.എസ്.എഫ്.ഇ ജാമ്യമായി സ്വീകരിക്കുന്നതാണ്. താഴെപ്പറയുന്ന രേഖകൾ വസ്തു ജാമ്യത്തിനൊപ്പം സമർപ്പിക്കേണ്ടതാണ്.

 • പതിമൂന്ന് കൊല്ലത്തെ മുന്നാധാരങ്ങൾ (ഒറിജിനൽ)
 • 13 കൊല്ലത്തെ കുടിക്കട സർട്ടിഫിക്കറ്റ്
 • നടപ്പുകൊല്ലത്തെ ഭൂനികുതി രശീതി.
 • ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ നടപ്പു കൊല്ലത്തെ കെട്ടിട നികുതി രശീതി
 • വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ചുകളും സർട്ടിഫിക്കറ്റുകളും

 

ഞങ്ങളുടെ പദ്ധതികളെ സംബന്ധിച്ച വ്യക്തിഗത ജാമ്യ ചട്ടങ്ങൾ

1. ചിട്ടി ജാമ്യക്കാർ SREG ആണെങ്കിൽ ഭാവി ബാധ്യതയുടെ 10%, SRNEG ആണെങ്കിൽ ഭാവി ബാധ്യതയുടെ 12.5% ശമ്പളമായി ഉണ്ടായിരിക്കണം. SRNEG ഉൾപ്പെടുന്ന സംയുക്തജാമ്യ വ്യവസ്ഥയിലും ബാധ്യതയും 12.5% ആണ് പരിഗണിക്കേണ്ടത്.
2. ന്യൂ ചിട്ടി ലോൺ SREG യാണെങ്കിൽ വായ്പാത്തുകയുടെ 10%, SRNEG ഉൾപ്പെടുന്ന എല്ലാ പ്രകരണത്തിലും ഭാവി ബാധ്യതയുടെ 12.5% ശമ്പളമായി ഉണ്ടായിരിക്കണം.
3. ഗൃഹോപകരണ- വാഹന വായ്പ SREG യ്ക്ക് ഭാവി ബാധ്യതയുടെ (വായ്പ +ഫിനാൻസ്  ചാർജ്ജ്) 10% ശമ്പളം. SRNEG യും SRNEG ഉൾപ്പെട്ട മറ്റ് ജാമ്യവ്യവസ്ഥകൾക്കും ഭാവിബാധ്യതയുടെ 12.5%
4. കച്ചവട വായ്പ SREG യ്ക്ക് ഭാവി ബാധ്യതയുടെ 10% ശമ്പളം
5. വ്യക്തിഗത വായ്പ ഭാവി ബാധ്യത കണക്കാക്കുന്നത് വായ്പ + പലിശ. ജാമ്യവ്യവസ്ഥകൾ മറ്റ് പദ്ധതികളെപ്പോലെത്തന്നെ.

 

വസ്തു ജാമ്യത്തിന്റെ കാര്യത്തിൽ മാർക്കറ്റ് വിലയുടെ പകുതിയാണ് പരിഗണിയ്ക്കുക.

വായ്പാ എഗ്രിമെന്റുകൾ 200/- രൂപയുടെ മുദ്രപത്രത്തിൽ ആണ് വയ്ക്കുക.