സേഫ് ഡെപ്പോസിറ്റ് ലോക്കർ

പൊതുജനങ്ങൾക്ക് നൽകുന്ന സേവന പരിധി വിശാലമാക്കുന്നതിന് കെ.എസ്.എഫ്.ഇ തെരഞ്ഞെടുത്ത ശാഖകളിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ സേവനം ഏർപ്പെടുത്തിയിരിക്കുന്നു. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ സംഘടനകൾക്കോ ക്ലബ്ബുകൾക്കോ ട്രസ്റ്റ് രക്ഷാധികാരികൾക്കോ പ്രവാസി ഇന്ത്യക്കാരനോ ഗവൺമെന്റ് വകുപ്പുകൾക്കോ സഹകരണ സ്ഥാപനങ്ങൾക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അവരെ പ്രതിനിധാനം ചെയ്യുന്ന രക്ഷാധികാരി വഴി ലോക്കർ എടുക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ലോക്കറിന്റെ വാടക പ്രതിവർഷം 800/-രൂപ + നികുതി ആയി നിജപ്പെടുത്തിയിരിക്കുന്നു. ചിട്ടി വരിക്കാർക്ക് 700/-രൂപ+ നികുതി ആണ് പ്രതിവർഷം ലോക്കറിന്റെ വാടക.…

എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം

യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത് കെ.എസ്.എഫ്.ഇ. ഏർപ്പെടുത്തിയിട്ടുള്ള സേവനമാണ് എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം. ഈ സേവനം ലോകത്തെമ്പാടുമുള്ള, വിശിഷ്യാ മദ്ധ്യപൂർവ്വദേശത്തെ മലയാളികൾക്ക് ഗുണപ്രദമാണ്. അവിടെ നിന്ന് അയയ്ക്കുന്ന പണം നിമിഷങ്ങൾക്കുള്ളിൽ കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് കൈപ്പറ്റാം. ഇടപാടുകാർ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്,  വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്( ഗവ. കോളേജുകളും സ്ക്കൂളുകളും നൽകിയിട്ടുള്ളത്) ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകളുമായി വന്ന്…

മണി ട്രാൻസ്ഫർ സേവനം

വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സംവിധാനമായ വെസ്റ്റേൺ യൂണിയൻ മണി ട്രാസ്ഫർഫണ്ടുമായി കെ.എസ്.എഫ്.ഇ. കൈകോർത്തിരിയ്ക്കുന്നു. ലോകത്തെവിടെ നിന്നും വെസ്റ്റേൺയൂണിയൻ മണി ട്രാൻസ്ഫർ വഴി നാട്ടിലേയ്ക്കയക്കുന്ന പണം കെ.എസ്.എഫ്.ഇ ശാഖകൾ വഴി കൈപ്പറ്റാവുന്നതാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഈ സംവിധാനം വഴി അയയ്ക്കുന്ന പണം കൈപ്പറ്റുന്നതിനോ, ഇവിടെ നിന്നും പുറത്തേയ്ക്ക് പണം അയയ്ക്കുന്നതിനോ ഈ സംവിധാനം ഉപയോഗിക്കാവുന്നതല്ല. എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത്…