അനുഭവ സമ്പന്നതയുടെ 50 വർഷങ്ങൾ

1969 വരെ കേരളത്തിൽ ചിട്ടി ഇടപാടുകൾ സ്വകാര്യ മേഖലയുടെ കുത്തകയായിരുന്നു. തുടക്കം മുതൽ ചിട്ടി എന്ന ഇടപാട്  നിരവധി കെടുകാര്യസ്ഥതകളുടേയും അഴിമതികളുടേയും വിളനിലമായിരുന്നു. ആവശ്യക്കാരെയും ദരിദ്രരേയും സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾ ചൂഷണം ചെയ്തിരുന്നു. ലാഭക്കൊയ്ത്തിന്റെ ഈ ഇടത്തിൽ  സർക്കാർ നിയന്ത്രണം ഒന്നും ഇല്ലാത്തത് കൊണ്ട്, നിരവധി പുതിയ പുതിയ സംരഭകർ വന്നു കൊണ്ടിരുന്നു. അത്തരം ചിട്ടി സ്ഥാപനങ്ങൾ കൂണുകൾ പോലെ വളരുന്നതിന് തടയിടാനും ഇടപാടുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ചിട്ടിവഴി സ്വരൂപിക്കുന്ന പണം ഉത്പാദനക്ഷമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി തിരിച്ചു…