സ്ഥിര നിക്ഷേപം

ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്.ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇ. യിലെ സ്ഥിരനിക്ഷേപവും. പൊതുവായി 6.25% ആണ് പലിശ നിരക്ക്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 6.75%വും മുതിർന്ന പൗരന്മാർക്ക് 7.25%വും പലിശ ലഭിയ്ക്കുന്നു.    

പാസ് ബുക്ക് വായ്പ

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ. തവണ സംഖ്യ അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവർക്ക് മാത്രമാണ് ഈ വായ്പ ലഭിയ്ക്കുക.ഈ വായ്പയുടെ പലിശ നിരക്ക് സാധാരണ ഗതിയിൽ 12.5%  ആണ്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് 14.5%  ആയി വർദ്ധിക്കുന്നതാണ്.  

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

കെ.എസ്.എഫ്.ഇ.  പ്രവാസി ചിട്ടിയിലൂടെ ഇപ്പോൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കു ചേരാം. എങ്ങനെയെന്നോ?  മുഖ്യമായും ഗൾഫ് പ്രവിശ്യയിലേയ്ക്ക് മലയാളികളിൽ നല്ലൊരു പങ്ക്  നടത്തിയ കുടിയേറ്റമാണ് ഇന്ന് കേരള സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നത്. 3.15 കോടി വരുന്ന മലയാളി ജനസംഖ്യയിൽ 50 ലക്ഷം പേരെങ്കിലും പ്രവാസികൾ ആണെന്ന് കേരള സർക്കാരിന്റെ  ഒരു സർവ്വേ കാണിക്കുന്നു. അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ…

ചിട്ടി

ചിട്ടിയാണ് കെ.എസ്.എഫ്.ഇ. യുടെ മുഖ്യ ഉല്പന്നം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് മാത്രമാണ്  ചിട്ടി നടത്തുന്നു എന്നതിനാൽ പൊതുജനങ്ങൾക്ക് ഇതൊരു സുരക്ഷാപദ്ധതിയാണ്.  1000 രൂപ മുതൽ 5,00,000/- രൂപ വരെ പ്രതിമാസത്തവണയും സാധാരണയായി 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയുള്ള ചിട്ടികൾ  കെ.എസ്.എഫ്.ഇ. നടത്തി വരുന്നു.   കാലാവധി തീരും വരെ മൊത്തം…

പ്രധാന / മേഖല കാര്യാലയങ്ങൾ

പ്രധാന കാര്യാലയം ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് “ഭദ്രത”, മ്യൂസിയം റോഡ്,പി.ബി.നമ്പർ –510, തൃശ്ശൂർ 680 020. ഫോൺ നമ്പർ : 0487 2332255 ടോൾ ഫ്രീ നമ്പർ : 1800 425 3455 ഫാക്സ് : 0487 2336232 ഇ.മെയിൽ : mail@ksfe.com   ചെയർമാൻ  ഫോൺ നമ്പർ –0487 2332329 ഇ.മെയിൽ –chairman@ksfe.com മാനേജിംഗ് ഡയറക്ടർ -ഫോൺ നമ്പർ –0487 2332222 ഇ.മെയിൽ –md@ksfe.com ജനറൽ മാനേജർ ബിസിനസ്സ് –ഫോൺ നമ്പർ…

ചിട്ടി വായ്പ

എന്തിനാണ് ചിട്ടി വായ്പ? നിങ്ങളുടെ  യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ. ഞാനെപ്പോഴാണ് ചിട്ടി വായ്പയെടുക്കാൻ അർഹനാകുക? നിങ്ങൾ ചിട്ടി പിടിക്കാത്ത ചിറ്റാളനാണെങ്കിൽ, മൊത്തം കാലാവധിയുടെ 10ശതമാനം തവണകൾ മുടക്ക കൂടാതെ അടച്ചിട്ടുണ്ടെങ്കിൽ, ചിട്ടിത്തുകയുടെ 50% വരെ വായ്പ കിട്ടാൻ നിങ്ങൾ അർഹമാണ്. എത്രയാണ് പരമാവധി വായ്പ കിട്ടുക ഈ വിഭാഗത്തിൽ കിട്ടാവുന്ന പരമാവധി വായ്പ 75 ലക്ഷം രൂപയാണ്. എങ്ങനെയാണ് ഈ…

ഗൃഹോപകരണ വായ്പ

ഉദ്ദേശം നിങ്ങൾ സ്വപ്നം കാണുന്ന ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ ഈ വായ്പ നിങ്ങളെ സഹായിക്കുന്നു. എന്തിനൊക്കെ ? കംപ്യൂട്ടറുകൾ, ഇരുചക്ര, നാൻചക്ര മോട്ടോർവാഹനങ്ങൾ, ക്ലിനിക്കുകൾക്കാവശ്യമായ ചില ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും വായ്പ നൽകുന്നതാണ്. പരമാവധി വായ്പാ തുക എത്രയാണ്? ഈ വായ്പാ വിഭാഗത്തിൽ അനുവദിയ്ക്കുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്. ജാമ്യ വ്യവസ്ഥ ചിട്ടിയിലെ അതേ വ്യവസ്ഥകൾ ഗൃഹോപകരണ  വാഹന വായ്പയിലും ബാധകമാണ്. പലിശ നിരക്ക് 13% (ലളിതം)ആണ് പലിശ നിരക്ക്. മുടക്ക്…

കാർ വായ്പ

പുതിയ കാറുകൾ വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. യുടെ വായ്പാപദ്ധതി. മാസം 10,000/-രൂപയ്ക്ക് മേൽ അറ്റശമ്പളം  വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതി ദായകർ എന്നിവർക്ക് ഈ വായ്പയ്ക്ക് അർഹരാണ്.  തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 6 മാസവും പരമാവധി 60 മാസവുമാണ്. 35 മാസം വരെയുള്ള വായ്പകൾക്ക് 12% വും 35 മാസത്തിൽ അധികം കാലാവധിയുള്ള വായ്പകൾക്ക് 14% വും ആണ് പലിശ നിരക്ക്.  

കെ.എസ്.എഫ്.ഇ. ഭവനവായ്പ

നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനും, ഇപ്പോഴുള്ള ഭവനം മെച്ചപ്പെടുത്തുന്നതിനും, വീടോ ഫ്ലാറ്റോ വാങ്ങുന്നതിനും ഈ വായ്പ ലഭ്യമാണ്. താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ വായ്പ അനുവദിക്കുന്നതാണ്. ശമ്പളം കിട്ടുന്നവർ, ഇൻകം ടാക്സ് അടയ്ക്കുന്ന കച്ചവടക്കാർ, പ്രവാസി മലയാളികൾ, വാടക വരുമാനം ലഭിയ്ക്കുന്നവർ, ഡോക്ടർമാർ/ എഞ്ചിനീയർമാർ/വക്കീലന്മാർ/ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയുള്ള പ്രൊഫഷണലുകൾ. വായ്പാത്തുക പരമാവധി 360 മാസം (അതായത് 30 വർഷം) കൊണ്ടോ അപേക്ഷകർക്ക് 70 വയസ്സ് തികയും മുമ്പോ, ഏതാണോ ആദ്യം…