സേഫ് ഡെപ്പോസിറ്റ് ലോക്കർ

പൊതുജനങ്ങൾക്ക് നൽകുന്ന സേവന പരിധി വിശാലമാക്കുന്നതിന് കെ.എസ്.എഫ്.ഇ തെരഞ്ഞെടുത്ത ശാഖകളിൽ സേഫ് ഡെപ്പോസിറ്റ് ലോക്കർ സേവനം ഏർപ്പെടുത്തിയിരിക്കുന്നു. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ സംഘടനകൾക്കോ ക്ലബ്ബുകൾക്കോ ട്രസ്റ്റ് രക്ഷാധികാരികൾക്കോ പ്രവാസി ഇന്ത്യക്കാരനോ ഗവൺമെന്റ് വകുപ്പുകൾക്കോ സഹകരണ സ്ഥാപനങ്ങൾക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അവരെ പ്രതിനിധാനം ചെയ്യുന്ന രക്ഷാധികാരി വഴി ലോക്കർ എടുക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ലോക്കറിന്റെ വാടക പ്രതിവർഷം 800/-രൂപ + നികുതി ആയി നിജപ്പെടുത്തിയിരിക്കുന്നു. ചിട്ടി വരിക്കാർക്ക് 700/-രൂപ+ നികുതി ആണ് പ്രതിവർഷം ലോക്കറിന്റെ വാടക.…

എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം

യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത് കെ.എസ്.എഫ്.ഇ. ഏർപ്പെടുത്തിയിട്ടുള്ള സേവനമാണ് എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ സേവനം. ഈ സേവനം ലോകത്തെമ്പാടുമുള്ള, വിശിഷ്യാ മദ്ധ്യപൂർവ്വദേശത്തെ മലയാളികൾക്ക് ഗുണപ്രദമാണ്. അവിടെ നിന്ന് അയയ്ക്കുന്ന പണം നിമിഷങ്ങൾക്കുള്ളിൽ കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് കൈപ്പറ്റാം. ഇടപാടുകാർ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്,  വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്( ഗവ. കോളേജുകളും സ്ക്കൂളുകളും നൽകിയിട്ടുള്ളത്) ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകളുമായി വന്ന്…

മണി ട്രാൻസ്ഫർ സേവനം

വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സംവിധാനമായ വെസ്റ്റേൺ യൂണിയൻ മണി ട്രാസ്ഫർഫണ്ടുമായി കെ.എസ്.എഫ്.ഇ. കൈകോർത്തിരിയ്ക്കുന്നു. ലോകത്തെവിടെ നിന്നും വെസ്റ്റേൺയൂണിയൻ മണി ട്രാൻസ്ഫർ വഴി നാട്ടിലേയ്ക്കയക്കുന്ന പണം കെ.എസ്.എഫ്.ഇ ശാഖകൾ വഴി കൈപ്പറ്റാവുന്നതാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് ഈ സംവിധാനം വഴി അയയ്ക്കുന്ന പണം കൈപ്പറ്റുന്നതിനോ, ഇവിടെ നിന്നും പുറത്തേയ്ക്ക് പണം അയയ്ക്കുന്നതിനോ ഈ സംവിധാനം ഉപയോഗിക്കാവുന്നതല്ല. എക്സ്പ്രസ്സ് മണി ട്രാൻസ്ഫർ യു.എ.ഇ.  എക്സ് ചേഞ്ച് ആന്റ് ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡുമായി കൈ കോർത്ത്…

സുഗമ നിക്ഷേപ പദ്ധതി

കെ.എസ്.എഫ്.ഇ. വാഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല പദ്ധതികളിൽ ഒന്ന്‌. രീതികൊണ്ടും പ്രവർത്തനം കൊണ്ടും ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുമായി സമാനത പുലർത്തുന്ന പദ്ധതിയാണിത്. അതേസമയം പലിശ നിരക്ക് കൂടുതലാണ്. 5.5%  ആണ് പലിശ നിരക്ക്. ബാങ്കുകളിൽ ഇത് 3.5 %ത്തോളമേ വരൂ. ചിട്ടി തവണകൾ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും മറ്റ് ദൈനംദിന ഇടപാടുകൾക്കും ഈ പദ്ധതി സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.  

സ്വീകരിക്കുന്ന ജാമ്യ ഉപാധികൾ

കെ.എസ്.എഫ്.ഇ.യുടെ വിവിധ സാമ്പത്തിക പദ്ധതികൾ വഴിയുള്ള ധനവിഹിതം കൈപ്പറ്റേണ്ടതിന് മതിയായ ജാമ്യം സമർപ്പിക്കേണ്ടതായിട്ടുണ്ട്. പലിശ സഹിതമുള്ള വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനായി കൈപ്പറ്റുന്ന വ്യക്തി സമർപ്പിക്കുന്ന ശമ്പള സർട്ടിഫിക്കറ്റോ, ഭൂമിയുടെ ആധാരമോ നിക്ഷേപരശീതിയോ പോലുള്ള ഏത് ഉപാധിയേയും ജാമ്യം എന്ന് വിളിക്കാവുന്നതാണ്. വിവിധ പദ്ധതികൾക്ക് കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്ന ജാമ്യവ്യവസ്ഥകൾ താഴെ കൊടുക്കുന്നു.   ഞങ്ങളുടെ പദ്ധതികളെ സംബന്ധിച്ച വ്യക്തിഗത ജാമ്യ ചട്ടങ്ങൾ 1. ചിട്ടി ജാമ്യക്കാർ SREG ആണെങ്കിൽ ഭാവി ബാധ്യതയുടെ 10%, SRNEG ആണെങ്കിൽ ഭാവി ബാധ്യതയുടെ…

സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങൾ

ചിട്ടിയിലും മറ്റ് പദ്ധതികളിലും , സുഗമ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള പണം ജാമ്യമായി  സ്വീകരിക്കുന്നതിനെയാണ് സുഗമ സെക്യൂരിറ്റി നിക്ഷേപം എന്ന് പറയുന്നത്. ഇതിന്റെ ഗുണം എന്തെന്ന് വെച്ചാൽ ഈ ജാമ്യം കൊണ്ട് വായ്പയും തിരിച്ചടവും സുരക്ഷിതമായിത്തീരുന്നു. അതേസമയം സുഗമയിൽ ലഭിയ്ക്കുന്ന പലിശ തുടർന്നും ആസ്വദിയ്ക്കാൻ ഉടമസ്ഥർക്ക് കഴിയുന്നു. വായ്പക്കാരന്റെ/ വരിക്കാരന്റെ പേരിൽ സുഗമ സെക്യൂരിറ്റി അക്കൗണ്ട്, കറൻസിയായോ  മറ്റ് അക്കൗണ്ടുകളിൽ നിന്ന് മാറ്റിയോ, തുറക്കാവുന്നതാണ്. അതിന് ശേഷം യാതൊരു തരത്തിലുള്ള അടവും ഇതിൽ അനുവദിയ്ക്കുന്നതല്ല. ഏറ്റവും ചുരുങ്ങിയത് ഭാവി…

ഹ്രസ്വകാല നിക്ഷേപം

30 ദിവസം മുതൽ 364ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കാലാവധികൾക്ക് വ്യത്യസ്ത പലിശയാണ് ഉള്ളത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്ക്കാലികമായി ഫണ്ട് നിക്ഷേപിക്കാനുള്ള മെച്ചപ്പെട്ട പദ്ധതിയാണിത്. ദേശസാത്കൃത ബാങ്കുകളുമായും ഷെഡ്യൂൾഡ് ബാങ്കുകളുമായും തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് ഇതിനുണ്ട്. ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 5000/- രൂപയാണ്. 500/-രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപത്തുകകൾ സ്വീകരിക്കുക. കെ.എസ്.എഫ്.ഇ. യുടെ ചിട്ടിയിലും മറ്റ് വായ്പാ പദ്ധതികളിലും ജാമ്യമായി ഹ്രസ്വകാല നിക്ഷേപങ്ങൾ ജാമ്യമായി…

ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് പദ്ധതി

ചിട്ടി വരിക്കാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക ചിട്ടി പ്രൈസ് സംഖ്യയിൽ നിന്ന് എടുത്ത് ആ ചിട്ടിയ്ക്ക് ജാമ്യമായി നിക്ഷേപിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. ചിട്ടി അവസാനിയ്ക്കുമ്പോഴോ ആവശ്യമായ മറ്റ് ജാമ്യം നൽകുമ്പോഴോ ഇത് വരിക്കാർക്ക് പിൻവലിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 30 ദിവസത്തേയ്ക്കും പരമാവധി, ചിട്ടി അവസാനിക്കുന്നവരേയ്ക്കും നിക്ഷേപിക്കാവുന്നതാണ്.