സുഗമ (അക്ഷയ)ഓവർ ഡ്രാഫ്റ്റ് സ്കീം
ഗവൺമെന്റ് ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്കും അവരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 50,000/-രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം അനുവദിയ്ക്കുന്നതാണ് ഈ പദ്ധതി. മേൽപ്പറഞ്ഞ തരത്തിൽ ജോലിക്കാരായ ദമ്പതികൾക്ക് അവരുടെ ശമ്പള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 50,000/-രൂപ വരെ ഓവർഡ്രാഫ്റ്റ് എടുക്കാവുന്നതാണ്. ഇപ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്ന ആൾ അവരവരുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ശാഖയിൽ സുഗമ (സേവിങ്ങ്സ്) അക്കൗണ്ട് തുടങ്ങേണ്ടതാണ്. ഈ അക്കൗണ്ടിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമ്പോൾ, അങ്ങനെ എടുക്കുന്ന തുകയ്ക്ക് അത് നിലനിൽക്കുന്ന കാലത്തോളം 13%പലിശ…